ഹാക്ക് ചെയ്യപ്പെട്ട ട്രായ് വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലായി...!
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)-യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് പൂര്‍വസ്ഥിതിയിലായി. ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ് ഇന്ത്യ ഹാക്കിങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ട്രായ് വെബ്‌സൈറ്റ് തിങ്കളാഴ്ച ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുശേഷമാണ് വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലായത്.

നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടിയുള്ള പൊതുജനാഭിപ്രായം തേടിയിരുന്ന ട്രായ്, ലഭിച്ച പത്തുലക്ഷത്തിലധികം സന്ദേശങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അതിനുശേഷമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

അതേസമയം സ്വന്തം വെബ്‌സൈറ്റ് പോലും കൈകാര്യം ചെയ്യാനറിയാത്ത ട്രായ് എങ്ങനെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യുമെന്നതുള്‍പ്പടെ നിരവധി ചോദ്യങ്ങളും അനോണിമസ് ഇന്ത്യയുടെതായി ട്വിറ്റ് ചെയ്യപ്പെട്ടിണ്ട്.


Click it and Unblock the Notifications








