സ്വന്തം ശരീരത്തിൽ നിന്ന് പാട്ട് കേൾക്കാം, കോൾ ചെയ്യാം.. പുത്തൻ സാങ്കേതികവിദ്യയെത്തി..!

|

ശാസ്ത്രം ഓരോ ഘട്ടത്തിലും ഏറെ പുരോഗതികൾ കൈവരിക്കുമ്പോൾ അതിനൊത്ത മെച്ചങ്ങളും സൗകര്യങ്ങളും നമുക്ക് ലഭിക്കാറുണ്ട്. ഈയടുത്ത കാലത്തായി സ്മാർട്ഫോണുകളുടെ വരവോടെ ശാസ്ത്രസാങ്കേതിക വിദ്യയിൽ കാര്യമായ മാറ്റങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തങ്ങളായ പല തരത്തിലുള്ള ഫോണുകളും സംവിധാനങ്ങളും ഇന്ന് നിത്യേനയെന്നോണം പല കമ്പനികളും ഇറക്കിക്കൊണ്ടിരിക്കുകയാണ്.

സ്വന്തം ശരീരത്തിൽ നിന്ന് പാട്ട് കേൾക്കാം, കോൾ ചെയ്യാം.. പുത്തൻ സാങ്കേത

ഇവിടെ സ്മാർട്ട്ഫോണുകളോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ് സ്‍മാർട്ട് ഉപകരണങ്ങൾ. സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ലൈറ്റുകൾ, സ്മാർട്ട് ടിവി, സ്മാർട്ട് സ്വിറ്റ്‌ച്ചുകൾ തുടങ്ങി ഇന്നുള്ള സകല മേഖലകളിലും സാങ്കേതികവിദ്യയുടെ അദൃശ്യകരം നമുക്ക് കാണാം. എന്തായാലും ഇന്നിവിടെ അത്തരത്തിലുള്ള ഒരു പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുകയാണ്.

സംഭവം ലൗഡ്സ്പീക്കറും മൈക്കും ആണ്. പക്ഷെ നമ്മൾ ഇന്നോളം കണ്ടതും കേട്ടതുമായ രൂപത്തിലും ഭാവത്തിലുമല്ല ഇത് എത്തുന്നത്. പകരം ശരീരത്തിൽ ഫിറ്റ് ചെയ്യാവുന്ന കാഴ്ചയിൽ മറഞ്ഞിരിക്കുന്ന ട്രാൻസ്പെരന്റ് ആയ രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. അതായത് ഇത് ശരീരത്തിൽ ധരിക്കുന്നതോടെ ലൗഡ്സ്പീക്കറും മൈക്കും നമുക്ക് ഹാൻഡ് ഫ്രീ ആയി നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ ഉപയോഗപ്പെടുത്താം.

നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ പാട്ട് കേൾക്കുന്നത് അല്ലെങ്കിൽ കോൾ ചെയ്യുമ്പോൾ ശബ്ദം കേൾക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. പെട്ടെന്ന് കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ അല്പം പ്രയാസം തോന്നുമെങ്കിലും സംഭവം ഉള്ളത് തന്നെ. UNISTയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരുകൂട്ടം ഗവേഷകരാണ് ഇത്തരത്തിലുള്ള ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വളരെ കട്ടികുറഞ്ഞ നേരിയ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ഉപകരണം ശബ്ദമുണ്ടാക്കുന്നതിനായി എന്തുമായി ബന്ധിപ്പിക്കാം. ഏത് പ്രതലത്തിലേക്കും സ്ഥാപിക്കാം. ഇതോടൊപ്പം തന്നെ ഒരു കുഞ്ഞൻ മൈക്രോഫോണും അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധിപ്പിച്ച് വോയിസ് അധിഷ്ഠിത സേവനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.

എയര്‍ടെല്ലിന്റെ 178 രൂപ മുതല്‍ ആരംഭിക്കുന്ന അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍!എയര്‍ടെല്ലിന്റെ 178 രൂപ മുതല്‍ ആരംഭിക്കുന്ന അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍!

Best Mobiles in India

Read more about:
English summary
Transparent loudspeakers and mics that let your skin play music

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X