പാട്ട് കേള്‍ക്കാന്‍ കണ്ണാടി സ്പീക്കര്‍

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ മുറികള്‍ക്കും യോജിച്ച രീതിയിലുള്ള സ്പീക്കറുകള്‍ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. എന്നാല്‍ ഒരു സൗണ്ട് സിസ്റ്റം അത്തരത്തില്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡിഷ് കമ്പനിയായ പീപ്പിള്‍ പീപ്പിള്‍ ആണ് അങ്ങനെയൊരു സ്പീക്കറിന്റെ നിര്‍മാതാക്കള്‍. ഈ സ്പീക്കര്‍ സിസ്റ്റം ഒരു സുതാര്യമായ കണ്ണാടിക്കൂട്ടിലാണ് സ്ഥാപിച്ചിരിയ്ക്കുന്നത്. അതിലൂടെ ഒരു 6.5 ഇഞ്ച് സബ് വൂഫറും, രണ്ട് 3 ഇഞ്ച് ഡ്രൈവറുകളും കാണാന്‍ സാധിയ്ക്കും. ബാസ്സും, ട്രെബിളും, ശബ്ദവും ഒക്കെ ക്രമീകരിയ്ക്കണമെങ്കില്‍ അതിനായി ആംപ്ലിഫയറിലേ പോലെ പ്രത്യേകം നോബുകളുണ്ട്.

ബ്ലൂടൂത്ത്, വൈ-ഫൈ തുടങ്ങിയ സാധ്യതകളൊക്കെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിപ്പിയ്ക്കാവുന്ന സ്പീക്കര്‍ സിസ്റ്റമാണിത്. ഇനി നിങ്ങളുടെ സൗകര്യമനുസരിച്ച് സുതാര്യ സ്പീക്കര്‍ നിര്‍മ്മിയ്ക്കാനും സാധിയ്ക്കും. സ്പീക്കര്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ പീപ്പിള്‍ പീപ്പിള്‍ നല്‍കും. മാത്രമല്ല കണ്ണാടിക്കൂട് ഒപ്പിയ്ക്കാനും കമ്പനിയുടെ സഹായം പ്രതീക്ഷിയ്ക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot