ഉപേക്ഷിക്കപ്പെട്ട ലാപ്‌ടോപ് ബാറ്ററികളില്‍ നിന്ന് ചിലവ് കുറഞ്ഞ വെളിച്ചം....!

ഉപയോഗശൂന്യമായ ലാപ്‌ടോപ്പ് ബാറ്ററികള്‍ ഉപയോഗിച്ച് എല്‍ഇഡി ലൈറ്റുകള്‍ കത്തിനാകുമെന്ന് പുതിയ കണ്ടെത്തല്‍.

കൊല്ലം തോറും അഞ്ചു കോടിയിലേറെ ലിഥിയംഅയണ്‍ ബാറ്ററികളാണ് അമേരിക്കയില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു ബാറ്ററി ഉപയോഗിച്ച് ഒരു എല്‍ഇഡി ലൈറ്റ് പ്രതിദിനം നാലു മണിക്കൂര്‍ വീതം ഒരു വര്‍ഷം കത്തിക്കാനാകുമെന്ന് പഠനം നടത്തിയ ഐബിഎം ഇന്ത്യ ഗവേഷകര്‍ പറയുന്നു.

സോളാര്‍ പാനലുകളും റീചാര്‍ജബിള്‍ ബാറ്ററികളും ഉപയോഗിച്ച് എല്‍ഇഡി ലൈറ്റുകള്‍ കത്തിക്കാനാകുമെങ്കിലും ഇവയെ അപേക്ഷിച്ച് ഉപയോഗശൂന്യമായ ലാപ്‌ടോപ്പ് ബാറ്ററികള്‍ വളരെ ചെലവുകുറതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഉര്‍ജര്‍ എന്ന ഉപകരണമാണ് ലാപ്‌ടോപ്പുകളുടെ ലിഥിയംഅയണ്‍ ബാറ്ററി ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷം ഉപയോഗിക്കാനാകുന്ന ഇത്തരമൊരു സംവിധാനത്തിന് വില 600 രൂപ മാത്രവും.

കളയുന്ന ലാപ്‌ടോപ് ബാറ്ററികളില്‍ നിന്ന് ചിലവ് കുറഞ്ഞ വെളിച്ചം....!

ഉപേക്ഷിക്കപ്പെട്ട ലാപ്‌ടോപ്പുകളില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാകുന്ന ബാറ്ററികള്‍ കണ്ടെത്തുകയായിരുന്ന ഐബിഎം സംഘം ആദ്യം ചെയ്തത്. ഇവ പിന്നീട് എല്‍ഇഡി ലൈറ്റുകളില്‍ ഉപയോഗിക്കാനാകുന്ന തരത്തില്‍ മാറ്റുകയായിരുന്നു.

ബംഗലൂരുവിലെ ഒരു ചേരിയില്‍ ഈ സംവിധാനം ഏതാനും വീടുകളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നും ഐബിഎം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ വൈദ്യുതി ലഭ്യമല്ലാത്ത 40 കോടിയോളം ജനങ്ങളിലേക്ക് വെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐബിഎം ഉര്‍ജര്‍ നിര്‍മിച്ചിരിക്കുന്നത്.

Read more about:
English summary
Trashed Laptop Batteries to Power Homes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot