ഇന്നത്തെ ടെക് ട്രന്‍ഡിങ്ങ് ന്യൂസ്: എയര്‍ടെല്‍ ന്യൂസ്, വിവോ വി5 പ്ലസ് വില കുറവ്, വോഡാഫോണ്‍ 70ജിബി ഡാറ

Written By:

മറ്റെല്ലാ ദിവസത്തെ പോലെ തന്നെ ടെക് ലോകത്തില്‍ സംഭവിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ ഗിസ്‌ബോട്ട് ഇവിടെ നല്‍കുന്നു. ദിവസേനയുളള ടെക് വിവരങ്ങള്‍ അറിയാനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക...

ആന്‍ഡ്രോയിഡ് ഫോണിലെ ഏറ്റവും മികച്ച എസ്എംഎസ് ആപ്‌സുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോയെ നേരിടാനായി എയര്‍ടെല്‍ വോള്‍ട്ട് സേവനം ആരംഭിക്കുന്നു

റിലയന്‍സ് ജിയോ സര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കുന്നതിനായി രാജ്യത്തുടനീളം 4ജി വോള്‍ട്ട് സേവനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്.

8 ചൂടുളള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍!

വോഡാഫോണിന്റെ പുതിയ 244 രൂപ പ്ലാന്‍

ജിയോയെ നേരിടാനായി വോഡാഫോണും പുതിയ പ്ലാന്‍ കൊണ്ടു വന്നിട്ടുണ്ട്. അതായത് 244 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 70ജിബി ഡാറ്റ (പ്രതി ദിനം 1ജിബി) 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്നു.

ഷവോമി റെഡ്മി 4, റെഡ്മി 4എ, നോട്ട് 4 ഇന്ത്യയില്‍ ഇന്നു മുതല്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു

ഏറ്റവും മികച്ച വില്‍പന ഫോണുകളില്‍ ഒന്നാണ് ഷവോമി. ഇന്ത്യയില്‍ ഇന്നു മുതല്‍ ഷവോമി ഫോണുകളുടെ വില്‍പന ആരംഭിച്ചു.

ആപ്പിള്‍ ഐപാഡ് നാനോ നിര്‍ത്തുന്നു

ആപ്പിള്‍ ഐപാഡ് നാനോ നിര്‍ത്തലാക്കുന്നു. ആപ്പിള്‍ ആരാധകര്‍ക്ക് ഇതൊരു ഞെട്ടിക്കുന്ന വാര്‍ത്തയാകും.

നോക്കിയ 8ന് ലൂമിയ ക്യാമറ UI ലഭിക്കും

500 നോക്കിയ ഡിസൈന്‍ പാറ്റന്റുകളാണ് എച്ച്എംഡി ഗ്ലോബലിന് മൈക്രോസോഫ്റ്റ് മൊബൈല്‍ കൈമാറിയിരിക്കുന്നത്. ലൂമിയ ക്യാമറ UI ആയിരിക്കും കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണിനായി നല്‍കുന്നത്. ഓഗസ്റ്റ് 16നാണ് നോക്കിയ 8ന്റെ ലോഞ്ചിങ്ങ്.

ലോ-കോസ്റ്റ് Ryzen 3 സിപിയുന്റെ വിലയും ലഭ്യതയും എഎംഡി ഇന്ത്യയില്‍ പ്രഖ്യാപിച്ചു

ലോ-കോസ്റ്റ് Ryzen 3 സിപിയു സീരീസ് എഎംഡി അവതരിപ്പിച്ചു. പുതിയ Ryzen 3 1300X, Ryzen 3 1200ന്റെ വിലകള്‍ 10,000 രൂപയില്‍ താഴെയായിരിക്കും.

എന്തു കൊണ്ട് ആന്‍ഡ്രോയിഡില്‍ റോ ഫോട്ടോകള്‍ ഷൂട്ട് ചെയ്യുന്നു?

മോട്ടോ ജി5എസ് റൂമര്‍ സവിശേഷതകള്‍

മോട്ടോ ജി5 പ്ലസ് ആണ് ഏറ്റവും പ്രതീക്ഷയോടെ കമ്പനി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍. ഈ ഫോണിനെ കുറിച്ചുളള സവിശേഷതകള്‍ വന്നിട്ടുണ്ട്.

ഹുവായി മേറ്റ് 10ന് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണെന്ന് സിഇഒ

ഈ വര്‍ഷം ഓക്ടോബറില്‍ ഹുവായ് മേറ്റ് പുറത്തിറങ്ങുമെന്ന് പറയുന്നു. ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ ഫോണില്‍ എന്നും കമ്പനി സിഇഒ പറയുന്നു. ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ മറ്റൊന്നും അല്ല ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ്.

മാല്‍വെയര്‍ ആക്രമണത്തിനു ശേഷം പാസ്‌വേഡ് മാറ്റാന്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു

2000 ബ്രോഡ്ബാന്‍ഡ് മോഡത്തിലാണ് മാല്‍വെയര്‍ ആക്രമിച്ചിരിക്കുന്നത്. അതിനാല്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളോട് ഡീഫോള്‍ട്ട് സിസ്റ്റം പാസ്‌വേഡ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സോണി XZ!ന് സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, 4ജിബി റാം

ബെര്‍ളിനില്‍ നടന്ന IFA 2017ല്‍ മൂന്നു സ്മാര്‍ട്ട്‌ഫോണുകളാണ് സോണി അവതരിപ്പിച്ചത്. ഫോണ്‍ സവിശേഷതകളില്‍ സ്‌നാപ്ഡ്രാഗണ്‍ല 835 SoC, 4ജിബി റാം, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഒഎസ് എന്നിവയാണ്.

ഇന്ത്യയില്‍ വിവോ വി5 പ്ലസിന്റെ വില കുറഞ്ഞു

മികച്ച സെല്‍ഫി-സെന്‍ഡ്രിക് സ്മാര്‍ട്ട്‌ഫോണായ വിവോയുടെ വില 22,990 രൂപയാക്കി കുറച്ചു.

വരാന്‍ പോകുന്ന ഡ്യുവല്‍ സിം നോക്കിയ ആന്‍ഡ്രോയിഡ് N ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Like every other day, here is our tech highlights of the day that you can catch up with.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot