ട്രൂകോളര്‍ ഹാക്ക്‌ചെയ്യപ്പെട്ടു; പത്തുലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന

Posted By:

ആഗോള ടെലിഫോണ്‍ ഡയരക്ടറി ആപ് ആയ ട്രൂ കോളറിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മി എന്ന ഹാക്കര്‍ ഗ്രൂപ്പാണ് പത്തുലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ട്വിറ്ററിലൂടെ സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും ഉപയോക്താക്കളുടെ ഹോസ്റ്റ് ഐഡിയും പാസ്‌വേഡും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ട്രൂകോളര്‍ ഹാക്ക്‌ചെയ്യപ്പെട്ടു; പത്തുലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരങ

ആളുകളുടെ ഫോണ്‍ നമ്പറും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ട്രൂ കോളറിലുള്ളത്. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍, വിന്‍ഡോസ് ഫോണ്‍, ബ്ലാക്ക്‌ബെറി തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകള്‍ക്കെല്ലാം ട്രൂ കോളര്‍ ആപ് ലഭ്യമായിരുന്നു. ഇതിലെ ഡാറ്റാബേസിലൂടെ ഫേസ് ബുക്ക്, ജി മെയില്‍ ട്വിറ്റര്‍ തുടങ്ങിയവയിലെല്ലാം ഹാക്കര്‍മാര്‍ക്ക് പ്രവേശിക്കാം. ലോകവ്യാപകമായി 20 മില്ല്യന്‍ ഉപയോക്താക്കളാണ് ട്രൂകോളറിനുള്ളത്. ട്രൂകോളറിലെ ഫോണ്‍ ഡയരക്റ്ററി സെര്‍വര്‍ ഹാക്ക് ചെയ്തുവെന്നും ഏഴ് ഡാറ്റാബേസുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നുമാണ് ഹാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഡാറ്റാബേസില്‍ ഏകദേശം 450 ജി.ബി. വരുന്ന ഡാറ്റകള്‍ ഉണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot