വീണ്ടും പുതിയ സവിശേഷതയുമായി ട്രൂകോളര്‍!

Written By:

ഇപ്പോള്‍ ട്രൂ കോളര്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. അതു പോലെ തന്നെ വാട്ട്‌സാപ്പും ഫേസ്ബുക്കും. 2017ല്‍ വാട്ട്‌സാപ്പില്‍ പല സവിശേഷതകളും കൊണ്ടു വന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ട്രൂകോളര്‍ കൂടുതലും പേര്‍ ഉപയോഗിക്കുന്ന ഒരു കോളര്‍ ഐഡി ആപ്പായി മാറിയിരിക്കുകയാണ്. നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തില്ലെങ്കില്‍ കൂടിയും വിളിച്ചത് ആരെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ട്രൂ കോളര്‍ ഉപയോഗിച്ച് അറിയാന്‍ കഴിയും.

ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

വീണ്ടും പുതിയ സവിശേഷതയുമായി ട്രൂകോളര്‍!

ഇനി ട്രൂ കോളറില്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ വീഡിയോ കോള്‍ ആപ്പായ ഡ്യുവോ മുഖേനയാണ് ഇത് സാധ്യമാവുക. അതിനാല്‍ ഇനി ഡ്യുവോ ആപ്പ് തുറക്കാതെ തന്നെ നേരിട്ട് ട്രൂകോളറിലൂടെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനുകളില്‍ ഒന്നായ ഗൂഗിളുമായി ട്രൂകോളര്‍ ഒന്നിക്കുകയാണ്. ഈ ഫീച്ചര്‍ ആദ്യം ഐഒഎസില്‍ലാണ് ലഭ്യമായിരുന്നത്. ട്രൂകോളറിന്റെ ആപ്പ് സൈസ് കുറച്ചിരിക്കുകയാണ്, അതിനാല്‍ നേരത്തെ ഉളളതിനേക്കാള്‍ കുറഞ്ഞ സ്‌പേസ് മതിയാകും. വീഡിയോകോള്‍ വന്നതിലൂടെ നിങ്ങള്‍ക്ക് ആളേയും അതിലൂടെ തിരിച്ചറിയാം.

വീണ്ടും പുതിയ സവിശേഷതയുമായി ട്രൂകോളര്‍!

ഗൂഗിള്‍ ഡ്യുവോ ആപ്പ് ഇപ്പോള്‍ പത്ത് കോടി ഡൗണ്‍ലോഡ് കഴിഞ്ഞു. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞാലും ഈ ആപ്പ് പ്രവര്‍ത്തിക്കും എന്നാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ട്രൂകോളറിന് 25 കോടി ഉപഭോക്താക്കളാണ് ഉളളത്.

ട്രൂകോളറിന്റെ ഈ പുതിയ അപ്‌ഡേറ്റ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എസ്എംഎസ് ഫില്‍റ്റര്‍, ഫ്‌ളാഷ് മെസേജിങ്ങ്, ട്രൂകോളര്‍ പേ എന്നിവയും പുതിയ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീണ്ടും പുതിയ സവിശേഷതയുമായി ട്രൂകോളര്‍!

ഷവോമിയുടെ ഡ്യവല്‍ ക്യാമറ ഫോണ്‍ സെപ്തംബര്‍ 5ന് എത്തുന്നു!English summary
The video calls will also integrate with Truecaller's call log. The service appears to be opt-in so you'll be able to enable or disable Duo's integration as you wish.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot