Home
News

വിളിക്കുന്നയാളുടെ ഉദ്ദേശം തിരിച്ചറിയാനും നിങ്ങൾക്കായി കോളെടുക്കാനും ഇനി ട്രൂകോളർ എഐ അ‌സിസ്റ്റന്റ്!

സ്പാം കോളുകൾ കൊണ്ട് വലയുന്ന ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി പുത്തൻ എഐ അ‌സിസ്റ്റന്റ് സംവിധാനം അ‌വതരിപ്പിച്ച് ട്രൂകോളർ. സ്പാം കോളുകൾ തിരിച്ചറിയാനും ഉപയോക്താക്കൾക്കായി കോളുകൾ അ‌റ്റൻഡ് ചെയ്യാനും ശേഷിയുണ്ട് എന്നതാണ് ട്രൂകോളർ അ‌വതരിപ്പിക്കുന്ന പുത്തൻ എഐ അ‌സിസ്റ്റന്റ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മെഷീൻ ലേണിംഗ് (ML), ക്ലൗഡ് ടെലിഫോണി എന്നീ ടെക്നോളജികൾ പ്രയോജനപ്പടുത്തിയുള്ള ട്രൂകോളറിന്റെ പുതിയ എഐ അ‌സിസ്റ്റന്റ് സംവിധാനം കോൾ സ്ക്രീനിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അനാവശ്യമായ, അ‌പകടസാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

നിങ്ങൾക്കായി കോളെടുക്കാനും ഇനി ട്രൂകോളർ എഐ അ‌സിസ്റ്റന്റ്!

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ട്രൂകോളർ ആപ്പിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്ന ട്രൂ കോളർ അ‌സിസ്റ്റന്റ് കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ റിസപ്ഷനിസ്റ്റായി ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് എത്തുന്ന കോളുകൾക്ക് സ്വയം മറുപടി നൽകാൻ ഇതിലെ എഐ അ‌സിസ്റ്റന്റ് ഫീച്ചറിന് സാധിക്കും. ഇൻകമിംഗ് കോളുകളോട് വേഗത്തിൽ പ്രതികരിക്കാനും കോളറിന്റെ സംഭാഷണത്തിന്റെ തത്സമയ ട്രാൻസ്ക്രിപ്ഷനുകൾ നൽകാനും ഈ അ‌സിസ്റ്റന്റ് ഫീച്ചറിന് സാധിക്കും.

കോളുകൾ എത്തുമ്പോൾ തന്നെ കോളറുടെ ഉദ്ദേശം മനസിലാക്കി എഐ അ‌സിസ്റ്റന്റ് മുന്നറിയിപ്പ് നൽകും. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, കോൾ എടുക്കണോ, അധിക വിവരങ്ങൾ അഭ്യർത്ഥിക്കണോ അല്ലെങ്കിൽ അത് സ്പാം ആയി അടയാളപ്പെടുത്തണോ എന്ന് തീരുമാനിക്കാൻ ഉപയോക്താക്കൾക്ക് കഴിയും എന്നതാണ് എഐ അ‌സിസ്റ്റന്റ് കൊണ്ടുള്ള നേട്ടം.

"ഇതുവരെ, ആരാണ് വിളിക്കുന്നതെന്ന് ട്രൂകോളർ നിങ്ങളെ കാണിച്ചു, എന്നാൽ ഇപ്പോൾ നിങ്ങൾ അ‌നുവദിച്ചാൽ നിങ്ങൾക്ക് വേണ്ടി വിളിക്കുന്നയാളുമായി സംസാരിക്കാൻ ട്രൂകോളർ അസിസ്റ്റന്റിന് കഴിയും" എന്ന് പുതിയ ഫീച്ചർ പരിചയപ്പെടുത്തിക്കൊണ്ട് ട്രൂകോളർ ഇന്ത്യ എംഡി റിഷിത് ജുൻജുൻവാല പറഞ്ഞു. ഇത് ഏറെ ആവേശകരമായ ഒരു ഫീച്ചർ ആണെന്ന് അ‌ദ്ദേഹം പറഞ്ഞു.

സ്പാം കോളുകളിൽനിന്നും തട്ടിപ്പുകളിൽനിന്നും ഉപയോക്താക്കളെ പൂർണ്ണമായും സംരക്ഷിക്കാനും അ‌ത്തരം കോളുകൾ ഒഴിവാക്കാനും സഹായിക്കുന്ന ഒരു വലിയ ചുവടുവയ്പ്പാണ് തങ്ങൾ നടത്തിയിരിക്കുന്നത് എന്ന് റിഷിത് ജുൻജുൻവാല പറഞ്ഞു. ചിലയിടങ്ങളിൽ ഈ ഫീച്ചർ നേരത്തെ അ‌വതരിപ്പിച്ചിരുന്നതായും ഇന്ത്യയിൽ ഈ ഫീച്ചർ അ‌വതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

തങ്ങൾ അ‌വതരിപ്പിച്ച പുതിയ ട്രൂകോളർ എഐ അസിസ്റ്റന്റ് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയലിൽ ലഭ്യമാണെന്ന് കമ്പനി അ‌റിയിച്ചു. ഈ ട്രയൽ കാലയളവിനുശേഷം, ഉപയോക്താക്കൾക്ക് പ്രതിമാസം 149 രൂപ മുതൽ ആരംഭിക്കുന്ന ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാൻ തിരഞ്ഞെടുക്കാം. പരിമിതമായ പ്രൊമോഷണൽ ഡീലിന്റെ ഭാഗമായി നിലവിൽ 99 രൂപയ്ക്ക് പ്ലാൻ ലഭ്യമാണ്.

നിങ്ങൾക്കായി കോളെടുക്കാനും ഇനി ട്രൂകോളർ എഐ അ‌സിസ്റ്റന്റ്!

ഉപയോക്താക്കൾക്ക് വ്യത്യസ്‌ത ആക്സന്റുകളോടും സ്വരഭേദത്തോടും കൂടിയ പ്രൊഫഷണൽ, ഫ്രണ്ട്‌ലി, ഔപചാരികം എന്നിങ്ങനെ വിവിധ ​ശൈലികളിലുള്ള എഐ അ‌സിസ്റ്റന്റ് തെരഞ്ഞെടുക്കാം. തുടക്കമെന്ന നിലയിൽ ഇന്ത്യയിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ ഈ സംവിധാനം സപ്പോർട്ട് ചെയ്യുകയുള്ളൂ. ട്രൂകോളർ എഐ അ‌സിസ്റ്റന്റ് ഏതൊക്കെ വിധത്തിൽ സഹായിക്കും എന്ന് നോക്കാം.

ട്രൂകോളർ എഐ അസിസ്റ്റന്റ് ഇൻകമിംഗ് കോളിന് ഉത്തരം നൽകുകയും ട്രാൻസ്ക്രൈബ് ചെയ്യുകയും ചെയ്തുകൊണ്ട് കോൾ സ്ക്രീനിംഗ് ലളിതമാക്കും. അ‌തിനാൽ കോൾ എത്തുമ്പോൾ ഉപയോക്താവിന് അത് നിരസിക്കാം അല്ലെങ്കിൽ ഡിജിറ്റൽ അസിസ്റ്റന്റിന് കൈമാറാം. തുടർന്ന് എഐ അസിസ്റ്റന്റ് ഉപയോക്താവിനായി കോളിന് മറുപടിനൽകും. ഒപ്പം, കോളറിന്റെ സന്ദേശം ട്രാൻസ്‌ക്രൈബ് ചെയ്യാൻ വോയ്‌സ് ടു ടെക്‌സ്‌റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും.

എഐ അസിസ്റ്റന്റിനോട് കോളർ പ്രതികരിച്ചതിന് ശേഷം, ഉപയോക്താക്കൾക്ക് കോളറിന്റെ ഐഡന്റിറ്റിയും കോളിന്റെ കാരണവും സ്ക്രീനിൽ കാണാൻ കഴിയും. ഇത് പിന്തുടർന്ന്, കോളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കൾക്ക് ചാറ്റ് വിൻഡോ തുറക്കാനും അസിസ്‌റ്റന്റ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോൾ സ്വീകരിക്കണോ നിരസിക്കണോ എന്ന് തീരുമാനിക്കാം, അല്ലെങ്കിൽ സ്‌പാമായി അടയാളപ്പെടുത്താം.

More from GizBot

Best Mobiles in India

English summary
Truecaller unveils a new AI assistant system for telecom users in India plagued by spam calls. Leveraging machine learning (ML) and cloud telephony technologies, Truecaller's new AI assistant system has the ability to identify spam calls and attend calls for users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X