ആൻഡ്രോയിഡ് പിയുടെ പ്രധാനപ്പെട്ട 3 സവിശേഷതകൾ ഇനി എല്ലാ ഫോണിലും!

By GizBot Bureau
|

ആൻഡ്രോയിഡ് പി എത്തിയിരിക്കുകയാണല്ലോ. പല ഫോണുകളിലേക്കും ഈ അപ്‌ഡേറ്റ് എത്താൻ അല്പം താമസമെടുക്കും എന്നത് ഉറപ്പാണ്. പ്രത്യേകിച്ച് നമ്മളിൽ പലരും ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ ഓറിയോ അപ്‌ഡേറ്റ് വരെ നിലവിൽ ലഭ്യമായിട്ടുണ്ടാവില്ല. അതിനാൽ തന്നെ ആൻഡ്രോയിഡ് പി എന്ന ആൻഡ്രോയിഡ് പൈ നമ്മുടെയൊക്കെ ഫോണിൽ കിട്ടാൻ അല്പം വൈകും. ആൻഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭ്യമാകാത്ത ഫോണുകളും ഉണ്ട് ഇവയിൽ.

ആൻഡ്രോയിഡ് പിയുടെ പ്രധാനപ്പെട്ട 3 സവിശേഷതകൾ ഇനി എല്ലാ ഫോണിലും!

എന്തായാലും ആൻഡ്രോയിഡ് പിയുടെ പ്രധാന സവിശേഷതകൾ ആൻഡ്രോയിഡ് പി അപ്‌ഡേറ്റ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ഇന്നിവിടെ പറയാം. പ്രധാനപ്പെട്ട മൂന്ന് ആൻഡ്രോയിഡ് പി സവിശേഷതകൾ ആണ് ഇവിടെ പറയാൻ പോകുന്നത്.ഇത് നേരിട്ട് ലഭ്യമാകില്ലെങ്കിലും ഇതിന് സമാനമായ ഓപ്ഷനുകളിലൂടെയാണ് ഈ സൗകര്യങ്ങൾ ലഭ്യമാകുക. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ വായിക്കാം.

ഹോം സ്ക്രീൻ സ്റ്റോക്ക് ആൻഡ്രോയിഡ് പൈ പോലെയാക്കുന്നതിന്

ഹോം സ്ക്രീൻ സ്റ്റോക്ക് ആൻഡ്രോയിഡ് പൈ പോലെയാക്കുന്നതിന്

ഇതിനായി ആദ്യം പിക്സൽ ലോഞ്ചർ APK ഫയൽ ഡൌൺലോഡ് ചെയ്യുക. ശേഷം ഇത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന്

എല്ലാ അനുമതികളും അനുവദിച്ച് സ്ഥിരമായി ലോഞ്ചറായി സജ്ജമാക്കുക. ഒപ്പം കുറച്ച് ആൻഡ്രോയിഡ് പി വാൾപേപ്പറുകൾ ഡൌൺലോഡ് ചെയ്ത്സേവ് ചെയ്യുക. ശേഷം ഇവ ഉപയോഗിച്ച് ഹോം സ്ക്രീൻ കൂടുതൽ ആൻഡ്രോയിഡ് പി പോലെയാക്കാം.

ആൻഡ്രോയിഡ് പിയുടെ പുതിയ നാവിഗേഷൻ സൗകര്യം കൊണ്ടുവരാൻ

ആൻഡ്രോയിഡ് പിയുടെ പുതിയ നാവിഗേഷൻ സൗകര്യം കൊണ്ടുവരാൻ

ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോർ വഴി Navigation gestures, അല്ലെങ്കിൽ X-Home bar അപ്ലിക്കേഷൻ പോലുള്ള ഏതെങ്കിലും ഒന്ന് ഡൗൺലോഡ് ചെയ്യുക. ശേഷം അപ്ലിക്കേഷൻ തുറന്ന് ആവശ്യമായ എല്ലാ അനുമതികളും കൊടുത്ത ശേഷം ഉപയോഗിക്കാം. തുടർന്ന് നിങ്ങളുടെ നാവിഗേഷൻ ഡിസൈനിൽ പുതിയ മാറ്റം കാണാം. ഈ ആപ്പുകളിൽ ആൻഡ്രോയിഡ് പിയിൽ ഉള്ളതിനേക്കാൾ അധികം ഗസ്റ്റർ ഓപ്ഷനുകളും മറ്റു സൗകര്യങ്ങളും ലഭ്യമാണ്.

ഡിജിറ്റൽ Wellbeing ഫീച്ചറുകൾ

ഡിജിറ്റൽ Wellbeing ഫീച്ചറുകൾ

സ്മാർട്ട്ഫോൺ അമിത ഉപയോഗം നേരിടാൻ ആൻഡ്രോയിഡ് പി കൊണ്ടുവന്ന ഒരു പ്രധാന സവിശേഷതയാണ് ഡിജിറ്റൽ Wellbeing ഫീച്ചർ. ഇതേ ആപ്പ് നിങ്ങൾക്ക് അതേപോലെ ലഭ്യമാകില്ലെങ്കിലും ഓഫ്ലൈം അല്ലെങ്കിൽ ഫോറസ്റ്റ് പോലുള്ള അപ്ലിക്കേഷനുകൾ നിങ്ങൾക്ക് ഉപയോഗിക്കാനാകും. പ്ളേ സ്റ്റോറിൽ നിന്നും ഈ ആപ്പുകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.

ആധാർ കാർഡിലെ തെറ്റുകൾ തിരുത്തേണ്ടവർ ഉടൻ തിരുത്തിക്കോളൂ.. പുതിയ നിയമം വരുന്നു!ആധാർ കാർഡിലെ തെറ്റുകൾ തിരുത്തേണ്ടവർ ഉടൻ തിരുത്തിക്കോളൂ.. പുതിയ നിയമം വരുന്നു!

Best Mobiles in India

Read more about:
English summary
Try These Three Android P Features on Any Android Device

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X