ഭാവിയില്‍ ടെലിവിഷന്‍ തരംഗങ്ങളിലൂടെ വൈഫൈ ഇന്റര്‍നെറ്റും...!

ടെലിവിഷന്‍ തരംഗങ്ങളിലൂടെ നിങ്ങളുടെ സ്മാര്‍ട്ട്ഫണില്‍ എത്തുന്ന സൂപ്പര്‍ വൈഫൈ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകളും ചലച്ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചാലോ. ഇത്തരത്തിലൊരു സൂപ്പര്‍ വൈഫൈ കണ്ടുപിടിക്കാനുളള ശ്രമത്തിലാണ് ജര്‍മനിയിലെ കാള്‍സ്രോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. കുറഞ്ഞചെലവില്‍ സ്മാര്‍ട്ട് ഫോണുകളില്‍ വൈഫൈ സൗകര്യം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം.

ഭാവിയില്‍ ടെലിവിഷന്‍ തരംഗങ്ങളിലൂടെ വൈഫൈ ഇന്റര്‍നെറ്റും...!

ടെലിവിഷന്‍ തരംഗങ്ങള്‍ക്ക് തടസ്സങ്ങള്‍ മറികടക്കാന്‍ എളുപ്പത്തിലാകും, അതുകൊണ്ട് തന്നെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള ഡിവൈസുകളെ തമ്മില്‍ ബന്ധപ്പെടുത്താനുമാവും.

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഡാറ്റ കൈമാറ്റം സാധ്യമാക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാനനേട്ടമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന വെബര്‍ പറഞ്ഞു.

Read more about:
English summary
TV Frequencies May Be Able to Deliver Wi-Fi Internet in the Future.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot