'ട്വീറ്റിംഗ് ബ്രാ'; ഹുക്ക് അഴിക്കുമ്പോള്‍ തനിയെ ട്വീറ്റ് ചെയ്യും!!!

Posted By:

വന്നു വന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ അടിവസ്ത്രങ്ങളില്‍ വരെ എത്തി. ഹുക്ക് അഴിക്കുമ്പോള്‍ തനിയെ ട്വീറ്റ് ചെയ്യുന്ന ബ്രായാണ് ഇപ്പോള്‍ ഒരു കമ്പനി കണ്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍ ഒന്നു ട്വീറ്റ് ചെയ്യാന്‍ വേണ്ടി ബ്രാ അഴിക്കണോ എന്നു ചോദിച്ചാല്‍ ഉത്തരമില്ലതാനും.

കാര്യമെന്തായാലും ഇത് സദുദ്ദേശത്തോടെ വികസിപ്പിച്ചെടുത്ത ഒന്നാണ്. ബ്രെസ്റ്റ് കാന്‍സറിനെതിയെുള്ള നെസ്‌ലെ ഫിറ്റ്‌നസ് കാംപയിന്റെ ഭാഗമായി ഏഥന്‍സിലെ ഒജില്‍വിവണ്‍ (OgilvyOne) എന്ന കമ്പനിയാണ് ഈ ബ്രാ ഉണ്ടാക്കിയിരിക്കുന്നത്.

സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന സ്തനാര്‍ബുദത്തിനെതിരെ ബോധവല്‍കരണം നടത്താനും ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ സ്ത്രീകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും മുന്നറിയിപ്പു നല്‍കാനുമാണ് ഈ ട്വീറ്റിംഗ് ബ്രാ ഇറക്കിയിരിക്കുന്നത്.

മാസത്തിലൊരിക്കല്‍ സതനാര്‍ബുദം കണ്ടെത്തുന്നതിന് സ്ത്രീകള്‍ സ്വയം പരിശോധന നടത്തണമെന്ന സന്ദേശമാണ് ട്വീറ്റില്‍ ഉണ്ടാവുക. ഈ ട്വീറ്റിംഗ് ബ്രാ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ബ്രായുടെ ഹുക്കിനുള്ളില്‍ വയ്ക്കുന്ന ഉപകരണമാണ് ഇതിന്റെ പ്രധാന ഘടകം. ഓരോതവണ ഹുക്ക് അഴിക്കുമ്പോഴും ഈ ഉപകരണത്തില്‍ നിന്ന് തൊട്ടടുത്തുള്ള സെല്‍ഫോണിലേക്ക് സിഗനല്‍ അയയ്ക്കും.

 

#2

സെല്‍ഫോണ്‍ ഒരു സെര്‍വറുമായി ബന്ധിക്കുകയും സെര്‍വര്‍ ട്വീറ്റ് അയയ്ക്കുകയുമാണ് ചെയ്യുന്നത്.

 

#3

കാംപയിന്റെ ഭാഗമായി ഗ്രീസിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയായ മരിയ ബകോഡിമൊ രണ്ടാഴ്ച ഈ ബ്രാ ധരിക്കും. ഓരോ തവണ അവര്‍ ഹുക് അഴിക്കുമ്പോഴും ഓരോ ട്വീറ്റ് പ്രത്യക്ഷപ്പെടും.

 

#4

സ്താനര്‍ബുദം കണ്ടെത്തുന്നതിനും തടയുന്നതിനും മാസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്നായിരിക്കും ട്വീറ്റിന്റെ ഉള്ളടക്കം.

 

#5

ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു ബോധവല്‍കരണ സംവിധാനം ആവിഷ്‌കരിക്കുന്നത്.

 

#6

ഗ്രീസിലാണ് കാംപയിന്‍ നടക്കുന്നത്.

 

#7

ട്വീറ്റിംഗ് ബ്രാ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ഈ വീഡിയോ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
'ട്വീറ്റിംഗ് ബ്രാ'; ഹുക്ക് അഴിക്കുമ്പോള്‍ തനിയെ ട്വീറ്റ് ചെയ്യും!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot