ഓസ്‌ട്രേലിയന്‍ തീരത്ത് ട്വീറ്റ് ചെയ്യുന്ന സ്രാവുകളും!!!

By Bijesh
|

പലതരത്തിലുള്ള സ്രാവുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ട്വീറ്റ് ചെയ്യുന്ന സ്രാവുകളെ പറ്റി ഇതുവരെ കേട്ടിട്ടുണ്ടോ. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടലിലാണ് ഇത്തരം സ്രാവുകള്‍ ഉള്ളത്. എന്നാല്‍ സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി ചാറ്റ് ചെയ്യുകയാണ് ഇവ എന്നു കരുതണ്ട. കടലില്‍ കുളിക്കാനും നീന്താനുമൊക്കെ ഇറങ്ങുന്ന ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയുള്ള മാര്‍ഗമാണ് ഇത്.

ഓസ്‌ട്രേലിയന്‍ തീരത്ത് ട്വീറ്റ് ചെയ്യുന്ന സ്രാവുകളും!!!

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടല്‍ തീരങ്ങളില്‍ സ്രാവുകള്‍ വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കരയിലേക്കു വരുന്ന ഇവ ഇതിനോടകം നിരവധി ജീവനുകള്‍ എടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പ്രതിവിധിയാണ് ഈ ട്വീറ്റിംഗ്.

സ്രാവുകളില്‍ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവ തീരത്തോട് ഒരു കിലോമീറ്റര്‍ വരെ അടുക്കുമ്പോള്‍ ട്രാന്‍സ്മിറ്ററുകള്‍ അതുമായി ബന്ധിച്ചിരിക്കുന്ന കരയിലെ കമ്പ്യൂട്ടറിലേക്ക് സന്ദേശം അയയ്ക്കും. കമ്പ്യൂട്ടറുകള്‍ അത് ട്വീറ്റ് ആയി അയയ്ക്കും.

<blockquote class="twitter-tweet blockquote" lang="en"><p>Fisheries advise: tagged Bronze whaler shark detected at Bickley Point (Rottnest) receiver at 07:17:00 AM on 26-Dec-2013</p>— Surf Life Saving WA (@SLSWA) <a href="https://twitter.com/SLSWA/statuses/415984826785615872">December 25, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

സ്രാവിന്റെ ഇനം, വലിപ്പം, ഏകദേശം എത്ര അകലത്തിലാണ്, തുടങ്ങിയവയെല്ലാം ട്വീറ്റില്‍ ഉണ്ടായിരിക്കും. Surf Life Saving WA's feed, എന്ന അക്കൗണ്ടിലാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

നിലവില്‍ സുരക്ഷ കണക്കിലെടുത്ത് നിശ്ചിത ഭാഗങ്ങളില്‍ കാണുന്ന സ്രാവുകളെ കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികളും നീന്തല്‍ വിദഗ്ധരും സ്ഥിരമായി പോകുന്ന ഭാഗങ്ങളിലാണ് ഇത്. എന്നാല്‍ പരിസ്ഥിതി വാദികളുടെയും മൃഗസ്‌നേഹികളുടെയും കടുത്ത എതിര്‍പ്പിന്ന് ഈ നിയമം കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പരീക്ഷണം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X