ട്വിറ്ററില്‍ ഇനി പാട്ടും കേള്‍ക്കാം

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പാട്ടു കേള്‍ക്കാനുള്ള അവസരമൊരുക്കും.

ട്വിറ്റര്‍ 'ഓഡിയോ കാര്‍ഡ്' എന്ന സംവിധാനം ഉപയോഗിച്ചാണ് ഉപയോക്താക്കള്‍ക്ക് പാട്ട് കേള്‍ക്കാന്‍ സാധിക്കുക. സൗണ്ട്ക്ലൗഡ് എന്ന ബെര്‍ലിന്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെയും സംഗീതപ്രേമികളേയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റര്‍ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. സൗണ്ട്ക്ലൗഡിനു പിന്നാല്‍ ആപ്പിള്‍ ഐട്യൂണ്‍സിനെയും ട്വിറ്റര്‍ തങ്ങളുടെ സ്ട്രീമിങ് പങ്കാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്വിറ്ററില്‍ ഇനി പാട്ടും കേള്‍ക്കാം

കൂടുതല്‍ സംഗീതജ്ഞര്‍ക്ക് തങ്ങളുടെ സംഗീതം എളുപ്പത്തില്‍ ലക്ഷക്കണക്കിന് ആരാധകരിലേക്ക് എത്തിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്നാണ് ട്വിറ്റര്‍ കരുതുന്നത്. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലാണ് ട്വിറ്റര്‍ മ്യൂസിക് കാര്‍ഡ് ലഭ്യമാകുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot