Home
News

ഇനി ബ്ലൂടിക്ക് ഇല്ലെങ്കിൽ മെസേജും വേണ്ട; മെസേജുകളുടെ എണ്ണം കുറയ്ക്കാൻ ട്വിറ്റർ

വെരിഫെയിഡ് അല്ലാത്ത ആക്കൗണ്ടുകളിൽ നിന്ന് അയക്കുന്ന മെസേജുകൾക്ക് പരിധി നിശ്ചയിക്കാൻ ട്വിറ്റർ. സ്പാം മെസേജുകൾ തടയാനാണ് ട്വിറ്ററിന്റെ പുതിയ നടപടി. എന്നാൽ വെരിഫെയിഡ് ആയിട്ടുള്ള അക്കൗണ്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് എത്ര മെസേജ് വേണമെങ്കിലും അയക്കാവുന്നതാണ്. നേരത്തെ പണം വാങ്ങി വെരിഫിക്കേഷൻ നൽകുന്ന ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചിരുന്നു.

പുതിയ ട്വീറ്റ് വഴിയാണ് ട്വിറ്റർ തങ്ങളുടെ തീരുമാനം ഉപഭോക്താക്കളെ അറിയിച്ചത്. 'ഡയറക്ട് മെസേജുകളിൽ സ്പാം കുറക്കാനായി ഉടൻ തന്നെ ചില മാറ്റങ്ങൾ വരുത്തുന്നതാണ്. സ്ഥിരീകരിക്കാത്ത അക്കൗണ്ടുകൾക്ക് അയയ്‌ക്കാനാകുന്ന മെസേജുകളുടെ എണ്ണത്തിൽ പ്രതിദിന പരിധി കൊണ്ടുവരും. കൂടുതൽ സന്ദേശങ്ങൾ അയയ്‌ക്കാൻ ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യുക' എന്നായിരുന്നു ട്വീറ്ററിന്റെ ഔദ്യോ​ഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റ്. ട്വിറ്റിന് താഴെ അക്കൗണ്ട് വേരിഫൈ ചെയ്യാനുള്ള ലിങ്കും നൽകിയിട്ടുണ്ട്.

ഇനി ബ്ലൂടിക്ക് ഇല്ലെങ്കിൽ മെസേജും വേണ്ട

അതേ സമയം ഉപഭോക്താക്കളെക്കൊണ്ട് അക്കൗണ്ടുകൾ വെരിഫൈ ചെയ്യുക്കാൻ ട്വിറ്റർ ഉണ്ടാക്കിയ പുതിയ നയം ആയിട്ടും ഈ പ്രഖ്യാപനത്തെ ഉപഭോക്താക്കൾ കാണുന്നുണ്ട്. നിലവിൽ അക്കൗണ്ട് വേരിഫൈ ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യങ്ങളാണ് ട്വിറ്റർ നൽകുന്നത്. ഇവർക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും 25,000 പ്രതീകങ്ങൾ വരെ നീളമുള്ള ട്വീറ്റുകൾ പോസ്റ്റുചെയ്യാനും സാധിക്കുന്നതാണ്.

ഇതിന് പുറമെ 2 മണിക്കൂർ വരെ ദൈർഘ്യമുള്ള 1080p വീഡിയോകൾ പോസ്റ്റുചെയ്യാനും സാധിക്കുന്നതാണ്. മാത്രമല്ല ഇവരുടെ ട്വീറ്റുകൾക്ക് പ്രത്യേകം റീച്ച് നൽകുമെന്നും ട്വിറ്റർ പറയുന്നു. മെറ്റയുടെ ത്രെഡ്സിന്റെ കടന്നു വരവോടെ ഉപഭോക്താക്കളെ പിടിച്ചു നിർത്താനായി ധാരാളം പദ്ധതികൾ ട്വിറ്റർ ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്തിടെയാണ് ഉപഭോക്താക്കൾക്ക് പണം നൽകുന്ന ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചത്.

ഇനി ബ്ലൂടിക്ക് ഇല്ലെങ്കിൽ മെസേജും വേണ്ട

വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ സൗകര്യം ഉള്ളത്. ഇതിനായി ഉപയോക്താക്കൾക്ക് ഒരു സ്ട്രൈപ്പ് പേയ്‌മെന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. നിശ്ചിത അളവിൽ ഫോളോവേഴ്സ് ഉണ്ടായിരിക്കണം. മാത്രമല്ല കഴിഞ്ഞ 3 മാസത്തിനുള്ളിൽ അവരുടെ പോസ്റ്റുകളിൽ കുറഞ്ഞത് 5 ദശലക്ഷം ഇംപ്രഷനുകളും ഇവർക്ക് ഉണ്ടായിരിക്കണം എന്നാണ് ട്വിറ്റർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ.

ജനപ്രിയ യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്ന ജെയിംസ് ഡൊണാൾഡ്‌സണിന് ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് 25,000 ഡോളർ (21 ലക്ഷം രൂപ) ലഭിച്ചു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു മാത്രമല്ല നിരവധി ഉപഭോക്താക്കൾക്ക് അഞ്ച് ലക്ഷത്തോളം രൂപ ലഭിച്ചെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല സ്പാം മെസേജുകൾ തടയാൻ അടുത്തിടെ മറ്റൊരു പരിക്ഷ്ക്കാരവും ട്വിറ്റർ നടത്തിയിരുന്നു. ഇതിനായി മെസേജിനെ രണ്ട് വിഭാ​ഗം ആയി തിരിച്ചിരുന്നു.

ഇത് അനുസരിച്ച് പിന്തുടരുന്ന വ്യക്തികളുടെ മെസ്സേജ് മാത്രമെ ഡയറക്ട് ആയി ലഭിക്കു. മറ്റുള്ള മെസ്സേജുകൾ മെസ്സേജ് റിക്വസ്റ്റ് എന്ന വിഭാ​ഗത്തിൽ ആയിരിക്കും ലഭിക്കുക. ഈ മാറ്റത്തിന് മുമ്പ് മെസ്സേജുകൾ എല്ലാം തന്നെ ഒരു വിഭാ​ഗത്തിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ജൂലൈ 14ന് ആയിരുന്നു ഈ മാറ്റം ട്വിറ്റർ കൊണ്ടുവന്നത്. എല്ലാവരിൽ നിന്നും സന്ദേശ അഭ്യർത്ഥനകൾ അനുവദിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ താൽപര്യം തിരഞ്ഞെടുക്കാനാണ് ഈ മാറ്റമെന്ന് ട്വിറ്റർ പറയുന്നു.

മെസ്സേജിലെ ഈ മാറ്റങ്ങൾ ആവിശ്യമുള്ളവർ ഇതിനായി ആദ്യം ഇൻബോക്സ് തുറക്കുക. ഇതിന് മുകളിൽ വലതു വശത്ത് ഗിയർ ഐക്കൺ ഉണ്ടാകും ഇത് തുറക്കുക. ഇതിൽ നിങ്ങൾ പിന്തുടരുന്ന ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ അനുവദിക്കുക, പരിശോധിച്ച ഉപയോക്താക്കളിൽ നിന്ന് മാത്രം സന്ദേശ അഭ്യർത്ഥന അനുവദിക്കുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും. ഇതിലൂടെ നിങ്ങൾക്ക് മെസേജ് ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Twitter to limit messages sent from non-verified accounts. Twitter's new action is to prevent spam messages. But customers can send as many messages as they want from a verified account. Earlier, Twitter introduced the feature of providing verification after receiving payment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X