മനോഹരം ഈ ട്വിറ്റര്‍ ഓഫീസുകള്‍

Posted By: Super

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് ഓഫീസുകള്‍ കണ്ടുകഴിഞ്ഞിരിയ്ക്കുന്നു. ഇനി കാണാനുള്ളത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിലെ മറ്റൊരു ഭീമനെയാണ്. പക്ഷെ പേരും, ലോഗോയും ഒരു കുഞ്ഞി സംഭവമാണ്. അതെ നമ്മുടെ ചിട്ടിക്കുരുവി, ട്വിറ്ററിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 2006 ജൂലൈയില്‍ അമേരിക്കയില്‍ ആരംഭിച്ച ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോഴ്‌സിയാണ്. 500 മില്ല്യണിലധികം ഉപയോക്താക്കളുണ്ട് ഇപ്പോള്‍ ട്വിറ്ററില്‍.ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സന്ദര്‍ശിയ്ക്കപ്പെടുന്ന സൈറ്റുകളിലൊന്നാണിത്. അലെക്‌സാ റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് ട്വിറ്റര്‍.

ഇന്റര്‍നെറ്റിലെ എസ്എംഎസ് എന്ന്  അറിയപ്പെടുന്ന ട്വിറ്ററിലെ ട്വീറ്റുകള്‍  രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ക്കും കാണാം. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് നേരിട്ടോ മറ്റ് വെബ്‌സൈറ്റുകള്‍ വഴിയോ, ആപ്ലിക്കേഷനുകള്‍ വഴിയോ ട്വീറ്റ് ചെയ്യാനാകും. സാന്‍ ഫ്രാന്‍സിസ്‌കോയാണ് ട്വിറ്ററിന്റെ ആസ്ഥാനം. ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍, സാന്‍ അന്റോണിയോ എന്നിവിടങ്ങളില്‍ പ്രത്യേകം സെര്‍വറുകളുണ്ട്. ഏതായാലും ട്വിറ്റര്‍ ഓഫീസുകളിലെ കാഴ്ചകള്‍ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot