Home
News

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ നിന്ന് ലഭിക്കുന്നത് ലക്ഷങ്ങൾ; ഇത് സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഉപഭോക്താക്കൾക്ക് പണം നൽകുന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കി ട്വിറ്റർ (എക്സ്). പുതിയ പദ്ധതി മറ്റ് രാജ്യങ്ങളിൽ നേരത്തെ നടപ്പിലാക്കിയെങ്കിലും ഇന്ത്യയിൽ ഇപ്പോഴാണ് ട്വിറ്ററിന്റെ പുതിയ നയം നടപ്പിലാക്കാൻ സാധിച്ചത്. ട്വിറ്റിൽ നിന്ന് ലഭിച്ച തുടയുടെ സ്ക്രീൻ ഷോർട്ട് വിവിധ ഉപഭോക്താക്കൾ‌ സോഷ്യൽ മീഡിയകൾ വഴി പുറത്തുവിട്ടിരുന്നു.

ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ ലഭിച്ചു എന്നാണ് വിവിധ ഉപഭോക്താക്കൾ അവകാശപ്പെടുന്നത്. ജൂലൈയിൽ ആയിരുന്നു പരസ്യങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുന്ന പദ്ധതി ട്വിറ്റർ ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിലെ നിരവധി ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ പണം സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. ട്വിറ്ററിന്റെ പുതിയ പദ്ധതി എന്താണെന്നും ഇത് അനുസരിച്ച് എങ്ങനെ ട്വിറ്ററിൽ നിന്ന് പണം സമ്പാദിക്കാമെന്നും വിശദമായി പരിജയപ്പെടാം.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ നിന്ന് ലഭിക്കുന്നത് ലക്ഷങ്ങൾ

ട്വിറ്ററിൽ ഉപഭോക്താക്കൾ പങ്കിടുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളിൽക്കിടയിൽ ട്വിറ്റർ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ഇതിൽ നിന്ന് ട്വിറ്ററിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുപങ്ക് പോസ്റ്റ് ചെയ്ത ഉപഭോക്താവിന് നൽകുന്നതാണ് പുതിയ പദ്ധതി. ഇതുവഴി ട്വിറ്ററിനും ട്വിറ്റർ ഉപഭോക്താക്കൾക്കും പണം സമ്പാദിക്കാൻ സാധിക്കുന്നു. എക്സിന്റെ സബ്സ്ക്രിപ്ഷൻ ലഭിച്ച അക്കൗണ്ടിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണം നേടാൻ സാധിക്കു എന്നത് ശ്രദ്ധേയമാണ്.

ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ മുടക്കിയാൽ ട്വിറ്ററിൽ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വെബ് ഉപയോക്താക്കൾക്കാകട്ടെ മാസം 650 രൂപ മുതൽ മുടക്കിയാലും സബ്സ്ക്രിപ്ഷൻ ലഭ്യമാകും. മാത്രമല്ല ഉപഭോക്താക്കൾക്ക് കഴിഞ്ഞ 3 മാസത്തിനുള്ളിൽ അവരുടെ ക്യുമുലേറ്റീവ് പോസ്റ്റുകളിൽ കുറഞ്ഞത് 15 ദശലക്ഷം ഓർഗാനിക് ഇംപ്രഷനുകൾ ഉണ്ടായിരിക്കണം എന്നും നിബന്ധന ഉണ്ട്. ഇവരുടെ അക്കൗണ്ടിന് കുറഞ്ഞത് 500 ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം എന്നും ഈ നയത്തിൽ പറയുന്നു.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ നിന്ന് ലഭിക്കുന്നത് ലക്ഷങ്ങൾ

ഇത്തരത്തിൽ പണം സമ്പാദിക്കാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു സ്ട്രൈപ്പ് അക്കൗണ്ട് സ്വന്തമായി വേണമെന്നും ട്വിറ്റർ പറയുന്നു. ഉപയോക്താക്കൾക്ക് പേഔട്ടുകൾ പ്രോസസ്സ് ചെയ്യാൻ എക്സ് ഉപയോഗിക്കുന്ന ഒരു പേയ്‌മെന്റ് പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമാണ് സ്ട്രൈപ്പ് അക്കൗണ്ട്. ഇതിന് പുറമെ ഉപഭോക്താക്കൾ പരസ്യങ്ങളുടെ വരുമാനം പങ്കിടൽ നിബന്ധനകൾ പാലിക്കുകയും വേണമെന്ന് പുറത്തിറക്കിയ നിബന്ധനയിൽ എക്സ് പറയുന്നു. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഉപഭോക്താക്കാൾ എല്ലാവരും 18 വയസ് തികഞ്ഞവർ ആയിരിക്കണം. കുറഞ്ഞത് കഴിഞ്ഞ മൂന്ന് മാസമായി ട്വിറ്റർ ആക്ടീവ് ആയി ഉപയോ​ഗിക്കുന്നവർ ആയിരിക്കണം. അവസാന 30 ദിവസത്തിനുള്ളിൽ കുറഞ്ഞത് 25 ട്വീറ്റുകൾ എങ്കിലും സ്വന്തം അക്കൗണ്ടിൽ നിന്ന് ഇവർ ചെയ്തിട്ടുണ്ടാകണം. ഉപഭോക്താവിന്റെ പ്രൊഫൈലിൽ സ്വന്തം ചിത്രം, ബയോ, ഹെഡർ ഇമേജ് എന്നിവ ഉപയോഗിച്ച് ഒരു ഇംപ്രഷൻ ഉണ്ടാക്കേണ്ടതുണ്ട്.

ഉപഭോക്താക്കളുടെ ഇമെയിൽ വിലാസം പരിശോധിച്ച് രണ്ട്-ഘടക പ്രാമാണീകരണം നടത്തിയ അക്കൗണ്ട് ആയിരിക്കണം ഇവർ ഉപയോ​ഗിക്കേണ്ടത്. ട്വിറ്ററിൽ മാന്യമായ പ്രവർത്തനം മാത്രം കാഴ്ച വെച്ചവർ ആയിരിക്കണം. നിങ്ങളുടെ പ്രൊഫൈലിൽ ഒരു ആധികാരിക ഐഡന്റിറ്റി ഉണ്ടായിരിക്കണം മറ്റൊരാളുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ നിന്ന് മറ്റൊരാൾക്ക് പണം ഉണ്ടാക്കാൻ സാധിക്കില്ല. ഇത്രയും കാര്യങ്ങൾ പാലിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്കും ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് പണം സമ്പാദിക്കാവുന്നതാണ്.

ട്വിറ്ററിന്റെ പരസ്യ വരുമാനം ലഭിക്കാനായി ഉപഭോക്താക്കൾ അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം. യോ​ഗ്യതക്കായി മുകളിൽ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും നിങ്ങൾക്ക് ഉണ്ടെങ്കിൽ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തന്നെ നിങ്ങൾക്ക് ട്വിറ്ററിന്റെ പരസ്യ വരുമാനം ലഭിക്കാനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ​ട്വിറ്റർ അക്കൗണ്ടിൽ ലോ​ഗ് ഇൻ ചെയ്ത് സെറ്റിം​ഗ്സ് തുറക്കുക. ഇവിടെ നിങ്ങൾക്ക് പരസ്യ വരുമാനത്തിനായുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്.

ഇവിടെ നിങ്ങൾക്ക് ക്ലിക്ക് ചെയ്യാവുന്നതാണ്. ശേഷം ഇവിടെ നിങ്ങളുടെ പേഔട്ടുകൾ സജ്ജീകരിക്കേണ്ടതുണ്ട്. ഇത് പൂർത്തിയാക്കിയതിന് ശേഷം പേജ് പേയ്‌മെന്റ് പ്രോസസ്സറായ സ്ട്രൈപ്പിലേക്ക് റീഡയറക്‌ടുചെയ്യും. ഇതോടെ നിങ്ങൾക്ക് പരസ്യവരുമാനം ലഭിക്കാനുള്ള എല്ലാ പ്രൊസസും പൂർത്തിയാക്കി കഴിഞ്ഞു. നിങ്ങൾ 50 ​ഡോളർ (ഏകദേശം 4,000 രൂപ) ലഭിച്ചു കഴിഞ്ഞാൽ കൃത്യമായ ഇടവേളകളിൽ ട്വിറ്റർ നിങ്ങൾക്ക് പേഔട്ടുകൾ അയയ്‌ക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
The new plan will show Twitter ads in the comments below the posts shared by users on Twitter and give a share of the revenue generated by Twitter to the user who posted them. This way, Twitter and its users can earn money. It is noteworthy that this kind of money can be obtained only from the account that has received the subscription from X.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X