സ്മാര്‍ട്‌ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ട്വിറ്റര്‍!!!

Posted By:

ഇനിമുതല്‍ ഡാറ്റാകണക്ഷന്‍ ഇല്ലാതെ തന്നെ ട്വിറ്റര്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ഉടോപ്യ മൊബൈല്‍ എന്ന കമ്പനിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇതു പ്രാവര്‍ത്തികമാകുമെന്നാണ് കരുതുന്നത്. നേരത്തെ ഉടോപ്യ മൊബൈല്‍ ഇത്തരത്തില്‍ ഫേസ്ബുക്കും ലഭ്യമാക്കിയിരുന്നു.

സ്മാര്‍ട്‌ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ട്വിറ്റര്‍!!!

ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ബേസ് മോഡല്‍ ഫോണുകളില്‍ പോലും ട്വിറ്ററും ഫേസ് ബുക്കും ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഉപഭോക്താക്കള്‍ ഒരു പ്രത്യേക കോഡ് അയയ്ക്കുക മാത്രമെ വേണ്ടു. ഫോണ്‍ ട്വിഷ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. അതേസമയം ഫോട്ടോകളും വീഡിയോകളും കാണാന്‍ സാധിക്കില്ല എന്നൊരു പോരായ്മയും ഇതിനുണ്ട്.

നിലവില്‍ ഒരുകോടിയിലധികം ആളുകള്‍ ഫോണ്‍ട്വിഷിലൂടെ ഫേസ് ബുക്കും ഗൂഗിള്‍ ടോക്കും ഉപയോഗിക്കുന്നുണ്ടെന്ന് ഉടോപ്യ മൊബൈല്‍സ് സഹ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സുമേഷ് മേനോന്‍ പറഞ്ഞു.

ഫോണില്‍ മെസോജുകള്‍ അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന യു.എസ്.എസ്.ഡി എന്ന സാങ്കേതിക വിദ്യ ഇപയോഗിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്നും അത്തരക്കാരില്‍ സോഷ്യല്‍ മീഡിയകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും ഉടോപ്യ ചീഫ് എക്‌സിക്യുട്ടീവ് പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot