Home
News

ജോലി ആവശ്യമുള്ളവർക്കും ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ട്വിറ്റർ അ‌ഭയസ്ഥാനമാകും!

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ അ‌ധികം ​വൈകാതെ തൊഴിലന്വേഷകരുടെ താവളമായി മാറുമെന്ന് റിപ്പോർട്ട്. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ജോലി ഒഴിവുകൾ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ട്വിറ്റർ നടത്തുന്നതായി നിമ ഔജി എന്ന ട്വിറ്റർ യൂസർ പുറത്തുവിട്ട വിവരങ്ങളെ അ‌ടിസ്ഥാനമാക്കി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്വിറ്റർ ഹയറിങ് എന്നാണ് ട്വിറ്ററിന്റെ പുതിയ ഫീച്ചറിന്റെ പേര്. എന്നാലിത് ട്വിറ്ററിലേക്ക് ജോലിക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനല്ല. മറിച്ച് ജോലിക്കാരെ ആവശ്യമുള്ള ഏത് സ്ഥാപനത്തിനും ഈ ഫീച്ചർ ഉപയോഗിക്കാം. അ‌തുപോലെ തന്നെ ജോലി അ‌ന്വേഷിക്കുന്ന ആർക്കും ഈ പ്ലാറ്റ്ഫോമിൽനിന്ന് ജോലി ഒ​ഴിവ് സംബന്ധിച്ച വിവരങ്ങൾ അ‌റിയാം.

ജോലി ആവശ്യമുള്ളവർക്കും ജോലിക്കാരെ ആവശ്യമുള്ളവർക്കും ട്വിറ്റർ!

അ‌തേസമയം, നിലവിൽ ഈ ഫീച്ചർ പരീക്ഷണഘട്ടത്തിൽ മാത്രമാണ്. ഇത്തരമൊരു ഫീച്ചർ ട്വിറ്ററോ, ഇലോൺ മസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അ‌ധികം ​വൈകാ​തെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനികൾക്ക് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിന്റെ പ്രൊഫൈൽ ബയോയ്ക്ക് കീഴിൽ ഒഴിവുകൾ ലിസ്റ്റ് ചെയ്യാൻ അ‌വസരം ഉണ്ടാകും.

ചില അ‌ംഗീകൃത സ്ഥാപനങ്ങൾക്കായി ഇതിനകം തന്നെ ഈ ഫീച്ചർ ട്വിറ്റർ അ‌വതരിപ്പിച്ചതായി ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. നിമ ഔജി ട്വിറ്ററിലൂടെ പങ്കുവച്ച വിവരങ്ങൾ പ്രകാരം ''ATS അല്ലെങ്കിൽ XML ഫീഡ് കണക്റ്റുചെയ്‌ത് പരിശോധിച്ചുറപ്പിച്ച ഓർഗനൈസേഷനുകളെ അവരുടെ എല്ലാ ജോലികളും ലിസ്റ്റ് ചെയ്യാൻ ട്വിറ്റർ അ‌നുവദിക്കും''.

ട്വിറ്ററിലേക്ക് ജോലി ലിസ്റ്റിംഗുകൾ "ഇറക്കുമതി" ചെയ്യുന്നതിന്, കമ്പനികൾ പിന്തുണയ്ക്കുന്ന ATS അല്ലെങ്കിൽ XML ഫീഡ് കണക്റ്റുചെയ്യേണ്ടതുണ്ട്. അ‌തുവഴി "നിമിഷങ്ങൾക്കകം ജോലി ഒഴിവുകൾ ലിസ്റ്റ് ചെയ്യാൻ ട്വിറ്ററിന് ​കൈമാറാൻ കഴിയുമെന്ന് നിമ ഔജി പറയുന്നു. ഒഴിവുള്ള തസ്തികകളിലേക്ക് കഴിവുള്ള ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിനായി കമ്പനികൾക്ക് അവരുടെ പ്രൊഫൈലുകളിൽ കാര്യങ്ങൾ വിശദീകരിക്കാൻ കഴിയും.

കൂടാതെ കമ്പനികൾക്ക് തങ്ങളുടെ ട്വിറ്റർ പ്രൊഫൈൽ പേജിൽ അഞ്ച് ജോലി ഒഴിവുകൾ വരെ ഹൈലൈറ്റ് ചെയ്യാൻ സാധിക്കും. അത് പ്രൊഫൈൽ പേജിൽ നേരിട്ട് ഹൈലൈറ്റുകളായി ദൃശ്യമാകും. അപേക്ഷകൻ ഈ ജോലി ഒഴിവിൽ ടാപ്പ് ചെയ്യുമ്പോൾ, അ‌വർ കമ്പനി സൈറ്റിലേക്ക് എത്തും. അവിടെ ജോലി ഒഴിവും തസ്തികയും സംബന്ധിച്ച വിശദാംശങ്ങൾ കാണാനും അപേക്ഷകൾ സമർപ്പിക്കാനും കഴിയും.

പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട് ട്വിറ്റർ ഒരു പുതിയ @TwitterHiring അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഇതുവരെ ട്വീറ്റ് ഒന്നും പുറത്തുവന്നിട്ടില്ല. പുതിയ ഫീച്ചർ അ‌വതരിപ്പിക്കുന്ന മുറയ്ക്ക് ഈ അ‌ക്കൗണ്ടും സജീവമാകും എന്നാണ് കരുതപ്പെടുന്നത്. അ‌തേസമയം ട്വിറ്ററിന്റെ പുതിയ നീക്കം ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

ജോലി ആവശ്യമുള്ളവർക്കും ജോലിക്കാരെ ആവശ്യമുള്ളവർക്കും ട്വിറ്റർ!

വർക്ക് വീക്ക് എന്ന കമ്പനി ഇതിനകം തന്നെ ഫീച്ചർ ഉപയോഗിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ട്വിറ്ററിന്റെ എതിരാളിയായി മെറ്റ ആരംഭിച്ച ത്രെഡ്സിനെയും മാർക്ക് സക്കർബർഗിനെയും പരിഹസിച്ചുകൊണ്ട് വർക്ക് വീക്ക് സിഇഒ ആദം റയാൻ തന്നെയാണ് ലിസ്റ്റിങ്ങുകളുടെ സ്ക്രീൻഷോട്ട് സഹിതം ട്വീറ്റ് ​ചെയ്തത്.

''സക്കർബർഗ് മറ്റൊരു ആപ്പ് കോപ്പിയടിക്കുന്നതിന് വൻ ​ഹൈപ്പ് ഉള്ളപ്പോൾ, ഇലോൺ മസ്കിന്റെ ട്വിറ്റർ ട്വിറ്റർ ഒരു ടൺ മൂല്യമുള്ള സേവനങ്ങൾ അ‌വതരിപ്പിക്കുന്നു. ഞങ്ങളുടെ കമ്പനി പേജിൽ ജോലികൾ പോസ്‌റ്റ് ചെയ്യുന്നതിനുള്ള ആക്‌സസ് ലഭിച്ചു. ട്വിറ്ററിൽ നിന്ന് ഞങ്ങൾക്ക് ഇരുപതിലധികം ജീവനക്കാരെ ലഭിച്ചു. അ‌ത്തരത്തിൽ നോക്കുമ്പോൾ ഇതിൽ ഒരുകാര്യവുമില്ല'' എന്നാണ് ത്രെഡ്സിനെ പരിഹസിച്ചുകൊണ്ട് അ‌ദ്ദേഹം പറഞ്ഞത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പരിഷ്കരണങ്ങൾ ട്വിറ്ററിൽ കൊണ്ടുവന്നിരുന്നു. ​ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാം എന്നതടക്കമുള്ള മാറ്റങ്ങൾ വന്നു. ഈ നിരയിലേക്ക് വരുന്ന ഏറ്റവും പുതിയ പരിഷ്കാരമാകും ട്വിറ്റർ ഹയറിങ്. ത്രെഡ്സ് തുടക്കത്തിൽ ഉയർത്തിയ ഭീഷണി ​ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മസ്ക്. പുത്തൻ ഫീച്ചറുകളുമായി ട്വിറ്ററിനെ കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് മസ്കിന്റെ നീക്കം.

More from GizBot

Best Mobiles in India

English summary
Twitter is reportedly preparing to introduce a feature for listing job vacancies. The reports are based on the information released by a Twitter user named Nima Auji. When the new feature arrives, companies are said to be able to list vacancies under their Twitter account's profile bio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X