നിങ്ങളുടെ പിറന്നാള്‍ ദിനം ട്വിറ്റര്‍ ബലൂണ്‍ പറത്തി ആഘോഷിക്കും...!
മൈക്രോ ബ്ലോഗിങ് സംവിധാനമായ ട്വിറ്റര്‍ പുതുമയാര്‍ന്ന ജനപ്രിയ സംവിധാനവുമായി എത്തുന്നു. ഉപയോക്താക്കളുടെ പിറന്നാള്‍ ദിനത്തില്‍ ബലൂണ്‍ പറത്തുന്ന സംവിധാനമാണ് ട്വിറ്റര്‍ പരിചയപ്പെടുത്തുന്നത്.

കൂടാതെ മറ്റ് ആശംസാ സന്ദേശങ്ങളും ട്വീറ്റുകളായി ലഭിക്കുന്നതാണ്. പ്രൊഫൈല്‍ പേജില്‍ പിറന്നാള്‍ ദിനം സൂചിപ്പിക്കാനുളള ഓപ്ഷന്‍ ട്വിറ്റര്‍ നല്‍കിയിട്ടുണ്ട്.

പിറന്നാള്‍ ദിവസം എത്തുമ്പോള്‍ പേജില്‍ ആനിമേറ്റഡ് ആയി ബലൂണുകള്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. പിറന്നാള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

ജനനതീയതി നല്‍കുമ്പോള്‍ പ്രായം അറിയുമെന്ന പേടിയുളളവരില്‍, ജനിച്ച വര്‍ഷം രേഖപ്പെടുത്താതെ മാസവും തീയതിയും നല്‍കാനുളള ഓപ്ഷനും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








