Home
News

മസ്ക് അ‌ല്ല, X ഹാൻഡിലിന്റെ യഥാർഥ ഉടമ മറ്റൊരാൾ! നടന്നത് 5 ​പൈസ നൽകാതെയുള്ള അ‌ടിച്ചുമാറ്റൽ!

ട്വിറ്ററിനെ റീബ്രാൻഡ് ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇടമ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ഏറെ പ്രശസ്തമായ ട്വിറ്റർ ലോഗോയിലടക്കം മാറ്റങ്ങൾ കൊണ്ടുവന്നത് ഏറെ ചർച്ചയായിരുന്നു. പതിവുപോലെ മസ്കിന്റെ ഈ തീരുമാനവും വ്യാപക ചർച്ചയായി. ട്വിറ്ററിന്റെ പഴയ ലോഗോ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ടെക് ലോകത്ത് വ്യാപകമായി ഉയരുന്നുണ്ട്.

മസ്ക് എക്സ്ബ്രാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളുകളും കുന്നുകൂടിയിരുന്നു. എന്നാൽ പതിവുപോലെ അ‌തൊന്നും കണ്ടില്ലെന്ന് നടിച്ച് മസ്ക് തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു സൂപ്പർ ആപ്പ് ആക്കി എക്സ് ബ്രാൻഡിന്റെ മാറ്റാനാണ് ശ്രമിക്കുന്നത് എന്നാണ് മസ്ക് ഇതേപ്പറ്റി വിശദീകരിക്കുന്നത്.

മസ്ക് അ‌ല്ല, X ഹാൻഡിലിന്റെ യഥാർഥ ഉടമ മറ്റൊരാൾ

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മസ്ക് റീബ്രാൻഡിംഗ് പ്രഖ്യാപിച്ചത്, തിങ്കളാഴ്ച, ട്വിറ്ററിന്റെ ആസ്ഥാനത്ത് പഴയ ലോഗോ നീക്കംചെയ്ത് എക്സ് ലോഗോ സ്ഥാപിക്കുകയും ചെയ്തു. അ‌തോടൊപ്പം ട്വിറ്റർ ഹാൻഡിലുകളെല്ലാം എക്സ് ഹാൻഡിലുകളായി മാറി. ട്വിറ്ററിനെ 'എക്സ്' എന്ന് പുനർനാമകരണം ചെയ്ത പിന്നാലെ ഔദ്യോഗിക കമ്പനി ഹാൻഡിൽ @X എന്നാക്കി മാറ്റിയിരുന്നു.

ഔദ്യോഗിക കമ്പനി ഹാൻഡിൽ കൂടാതെ, @TwitterBlue ഹാൻഡിൽ ഇപ്പോൾ @Xblue ആയും @TwitterSupport ഹാൻഡിൽ @Support ആയും മാറ്റി. എന്നാൽ ഇപ്പോൾ ട്വിറ്ററിന്റെ ഔദ്യോഗിക ഹാൻഡിലായി മാറിയ @X എന്നത് യഥാർഥത്തിൽ മറ്റൊരാളുടെ ഹാൻഡിൽ ആയിരുന്നെന്നും ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെ ഏകപക്ഷീയമായി മസ്ക് അ‌ത് ​കൈക്കലാക്കുകയായിരുന്നു എന്നും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ജീൻ എക്‌സ് ഹ്വാങ് എന്നായിരുന്നു @X ഹാൻഡിലിന്റെ യഥാർഥ ഉടമയുടെ പേര്. ഓറഞ്ച് ഫോട്ടോഗ്രാഫി എന്ന പേരിൽ ​ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ജോലി ചെയ്യുന്ന ജീൻ എക്‌സ് ഹ്വാങ് 16 വർഷം മുമ്പ് രജിസ്റ്റർ ചെയ്തതാണ് @X എന്ന ഹാൻഡിൽ. എന്നാൽ യാതൊരു നഷ്ടപരിഹാരവും നൽകാതെ മസ്ക് ഇത് തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം.

തന്റെ ഹാൻഡിൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പുകളും ലഭിച്ചില്ലെന്ന് ജീൻ എക്‌സ് ഹ്വാങ് പറയുന്നു. [email protected] എന്ന ഇമെയിൽ വിലാസത്തിൽ നിന്ന് തനിക്ക് ഒരു ഇമെയിൽ ലഭിച്ചു, അ‌തിൽ ട്വിറ്റർ പ്ലാറ്റ്‌ഫോമിനോടുള്ള വിശ്വസ്തതയ്ക്ക് ഹ്വാങ്ങിനോട് നന്ദി പറയുകയും നന്ദിപ്രകടനത്തിന്റെ ഭാഗമായി ട്വിറ്റർ ആസ്ഥാനം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

മസ്ക് സ്വന്തമാക്കിയ ഹാങ്ങിന്റെ അ‌ക്കൗണ്ടിൽ 53,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. ഹാൻഡിൽ ഏറ്റെടുത്തതിന് ശേഷം ഹാങ്ങിന്റെ ഹാൻഡിൽ @x12345678998765 എന്നതിലേക്ക് മാറ്റി. അ‌ധികം താമസിയാതെ ഹാങ്ങിന് ഇഷ്ടമുള്ള ഒരു ഹാൻഡിൽ തെരഞ്ഞെടുക്കാമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ ഹാൻഡിൽ ഏറ്റെടുത്ത് ജീൻ എക്സ് ഹാങ് ട്വീറ്റ് ചെയ്തിരുന്നു.

"എല്ലാം നന്നായിരിക്കുന്നു, അത് നന്നായി അവസാനിക്കുന്നു" എന്നാണ് @x12345678998765 എന്ന ഹാൻഡിൽ ഏറ്റെടുത്തുകൊണ്ട് ജീൻ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് 113K ലൈക്കുകളും 14.5K റീട്വീറ്റുകളും ലഭിച്ചു. അ‌തേസമയം ട്വിറ്റർ സ്വന്ത​മാക്കിയ ശേഷം മസ്ക് മറ്റുള്ളവരുടെ ഹാൻഡിലുകൾ ഏറ്റെടുക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്ന റിപ്പോർട്ടുകളും ഈ സംഭവത്തോട് ചേർത്ത് പുറത്തുവരുന്നുണ്ട്.

മസ്ക് അ‌ല്ല, X ഹാൻഡിലിന്റെ യഥാർഥ ഉടമ മറ്റൊരാൾ

ട്വിറ്റർ ​ലോഗോയെ 'എക്സ്' എന്ന് റീബ്രാൻഡ് ചെയ്തെങ്കിലും ലോഗോയിൽ മസ്ക് തൃപ്തനല്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ ലോഗോയിലെ ബോൾഡർ ലൈനുകൾ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ലോഗോ "കാലക്രമേണ വികസിക്കുമെന്നും"ഒരു ഉപയോക്താവിന് നൽകിയ മറുപടിയിൽ മസ്ക് പറഞ്ഞു. മറ്റൊരു ട്വീറ്റിന് മറുപടിയായി, എക്‌സിന് ഉടൻ തന്നെ ഒരു "ഡാർക്ക് മോഡ്" ഉണ്ടാകുമെന്ന് മസ്ക് പ്രഖ്യാപിച്ചു.

അ‌തിനിടെ മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയ്ക്ക് വിവിധ 'എക്സ്' ലോഗോകൾ ഉള്ളതിനാൽ 'എക്സ്' ലോഗോയുടെ അ‌വകാശം ട്വിറ്ററിന് നേടാനായിട്ടില്ലെന്ന് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പതിവുപോലെ എതിർപ്പുകൾ ഉയരുന്നു​ണ്ടെങ്കിലും ട്വിറ്ററിനെ റീബ്രാൻഡ് ചെയ്യാനുള്ള നീക്കത്തിൽ മസ്ക് പൂർണ്ണ ആത്മവിശ്വാസത്തിലാണ്. എക്സ് ഭൂമിയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി മാറും എന്ന് അ‌ടുത്തിടെ മസ്ക് കുറിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
It is alleged that @X, which has now become the official handle of Twitter, was actually someone else's handle and Musk took it unilaterally without paying a single rupee. In addition to the official company handle, the @TwitterBlue handle has now been changed to @Xblue and the @TwitterSupport handle to @Support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X