Home
News

അംബാനി ചെറുതൊന്നും പിടിക്കില്ല... വലിയ കളികൾ മാത്രം! ഏറ്റവും മികച്ച ജിയോ എയർഫൈബർ പ്ലാനുകൾ ഇതാ...

റിലയൻസ് ജിയോയുടെ എയർഫൈബർ സേവനം ഇപ്പോൾ പാൻ-ഇന്ത്യയിൽ ലഭ്യമാണ്. കമ്പനിയുടെ 5G SA (സ്റ്റാൻഡലോൺ) നെറ്റ്‌വർക്ക് ഈ സേവനം നൽകുന്നത്. കൂടാതെ അധിക ചിലവില്ലാതെ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളുമായി ആണ് ഇത് വരുന്നത്. ജിയോ ഫൈബറുമായി പരമ്പരാഗത ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം) കണക്ഷനുകൾ മാറ്റിസ്ഥാപിക്കാൻ കമ്പനി വളരെ കാലമായി ശ്രമിക്കുന്നു. എന്നാൽ ജിയോ എയർഫൈബറിനും ഇത് ചെയ്യാൻ കഴിയുമോ? 4ൽ കൂടുതൽ ഉള്ള ഒരു കുടുംബത്തിനുള്ള ഏറ്റവും മികച്ച എയർഫൈബർ പ്ലാനുകളിൽ ഒന്ന് ആണ് 100 Mbps പ്ലാൻ.

100 Mbps പ്ലാൻ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. അതിൽ രണ്ട് പ്ലാനുകളും ഒടിടി ആനുകൂല്യങ്ങളോടെ ആണ് വരുന്നത്, എന്നാൽ ഒന്ന് കൂടുതൽ ചെലവേറിയത് ആണ്. കാരണം ആ പ്ലാൻ നെറ്റ്ഫ്ലിക്സ് ബണ്ടിൽ ചെയ്യുന്നുണ്ട്. ജിയോ എയർഫൈബർ നൽകുന്ന 100 എംബിപിഎസ് പ്ലാൻ നിങ്ങളുടെ ഡിടിഎച്ച് കണക്ഷൻ മാറ്റിസ്ഥാപിക്കാനാകുമോ എന്ന് നോക്കാം.

ഏറ്റവും മികച്ച ജിയോ എയർഫൈബർ പ്ലാനുകൾ ഇതാ...

ജിയോ എയർഫൈബർ 100 എംബിപിഎസ് പ്ലാനുകൾ: ജിയോ എയർഫൈബറിന് ഒപ്പം രണ്ട് 100 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ആണ് വാഗ്ദാനം ചെയ്യുന്നത്. 899 രൂപ പ്ലാനിൽ ആണ് ആരംഭിക്കുന്നത്. ഇത് 14 ഒടിടി ആനുകൂല്യങ്ങളും 1 ടിബി പ്രതിമാസ ഡാറ്റയും നൽകുന്നു. ഒടിടി ആനുകൂല്യങ്ങൾ ഇവയാണ്...

ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar), സോണി ലൈവ് (SonyLIV), സീ 5 (ZEE5), ജിയോ സിനിമ പ്രീമിയം (JioCinema Premium), സൺനെക്സ്റ്റ് (SunNXT), ഹോയിചോയി (Hoichoi), ഡിസ്കവറി + (Discovery+), ആൾട് ബാലാജി (ALTBalaji), ഇറോസ് നൗ (Eros Now), ലയ്ൻസ്‌ഗേറ്റ് പ്ലെ (Lionsgate Play), ഷേമറൂമി (ShemarooMe), ഡോക്യുബേ (DocuBay), എപ്പിക്ക് ഓൺ (EpicON), ഇടിവി വിൻ (ETV Win) എന്നിവയാണ്.

പിന്നെ 17 ഒടിടി ആനുകൂല്യങ്ങളോടെ വരുന്ന 1199 രൂപയുടെ പ്ലാനും ഉണ്ട്. മുകളിലുള്ള 14 ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനിലും ലഭിക്കും. പിന്നെ എന്താണ് വില കൂടുതൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സംശയിക്കണ്ട. മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടി ഈ പ്ലാനിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സ് ബേസിക് (Netflix Basic), ആമസോൺ പ്രൈം ലൈറ്റ് (Amazon Prime Lite), ഫാൻകോഡ് (FanCode).

കൂടാതെ ഈ പ്ലാനിൽ 1 ടിബി പ്രതിമാസ ഡാറ്റയും ലഭിക്കും. ഈ പ്ലാനുകളിൽ ഏത് തിരഞ്ഞെടുത്തലും, ഒരു ഉപയോക്താവിന് അവരുടെ വിനോദ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാനാകും എന്നതിൽ സംശയമില്ല. ഈ പ്ലാനുകൾക്ക് നിങ്ങളുടെ ഡിടിഎച്ച് കണക്ഷനുകൾ മാറ്റിസ്ഥാപിക്കാനാകും. കാരണം ഈ എയർഫൈബർ വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സഹായിക്കുന്നു.

നിങ്ങൾക്ക് ഇന്ത്യൻ സോപ്പ് ഓപ്പറകളോ സിനിമകളോ എവിടെ ആയിരുന്നാലും കാണാൻ താൽപ്പര്യമുണ്ടെങ്കിലും, ഡിടിഎച്ചിനെക്കാൾ മികച്ച ബദലാണിത്. അത് വില ഏറിയതാണ് എങ്കിലും ഓൺ ഡിമാൻഡ് കണ്ടന്റുകൾ അനുവദിക്കില്ല. അതുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ ഏത് തരത്തിൽ ഉള്ളതാണെന്ന് അറിഞ്ഞ് നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The 100 Mbps plan is one of the best Jio AirFiber plans for a family of more than 4. The 100 Mbps plan is available in two configurations. Both the plans come with OTT benefits. Rs. 899 and Rs 1199. Yes, one is more expensive. Because that plan bundles Netflix. Let's see if Jio AirFiber's 100 Mbps plan can replace your DTH connection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X