Home
News

വെറുതേയിരുന്ന് വീഡിയോ കാണാൻ ബുദ്ധിമുട്ടുണ്ടോ? ഒടിടി സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്ന 2 എയർടെൽ പ്ലാനുകൾ ഇതാ

ഇന്ത്യയിലെ ടെലിക്കോം വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ധാരാളം പ്ലാനുകൾ ഓരോ ടെലിക്കോം കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലും(Airtel) ജനപ്രിയ പ്ലാനുകൾ പുറത്തിറക്കുന്നതിൽ മുന്നിലാണ്. ആവശ്യങ്ങളുടെ അ‌ടിസ്ഥാനത്തിലാണ് ആളുകൾ എപ്പോഴും പ്ലാൻ തിരഞ്ഞെടുക്കുക. എന്നാൽ മറ്റ് നല്ല പ്ലാനുകൾ നിലവിലുണ്ടെങ്കിലും അ‌വയെപ്പറ്റി കാര്യമായ അ‌റിവ് ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിയാതെ പോകുന്നവരും ഉണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകൾ

ഇന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ മുഖ്യധാരയിലെത്തുകയും ആളുകൾ കൂടുതലായി അ‌വയെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോകൾ ആസ്വദിക്കാൻ ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകൾ നമുക്കുമുന്നിലുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്. എന്നാൽ ഇവയ്ക്ക് ഓരോന്നിനും സബ്സ്ക്രിപ്ഷനായി പ്രത്യേകം തുക മുടക്കേണ്ടിവരുന്നത് ആളുകളുടെ പോക്കറ്റ് വൻ തോതിൽ കാലിയാക്കും.

രണ്ട് പ്ലാനുകൾ

എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാകുന്ന കിടിലൻ രണ്ട് പ്ലാനുകൾ എയർടെലിനുണ്ട്. ഇതിൽ ഏത് പ്ലാൻ തെരഞ്ഞെടുത്താലും ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയുടെ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഒപ്പം ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ഡാറ്റയും ഇതോടൊപ്പം ലഭിക്കും എന്നതാണ് ഈ എയർടെൽ പ്ലാനുകളുടെ പ്രത്യേകത. ഏറെ ഉപകാരപ്പെടുന്നതിനാൽ ഒടിടി താൽപ്പര്യമുള്ളവർക്ക് പരിഗണിക്കാവുന്ന ഈ പ്ലാനുകളെ പരിചയപ്പെടാം.

1199 രൂപ, 1499 രൂപ

1199 രൂപ, 1499 രൂപ എന്നീ നിരക്കുകളിലാണ് എയർടെലിന്റെ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയ പ്ലാൻ എത്തുന്നത്. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായാണ് എയർടെൽ ഈ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് പ്ലാനുകളും ഉപഭോക്താക്കൾക്ക് പ്രധാന ഒടിടി ആനുകൂല്യങ്ങൾ നൽകുന്നു. ഇതിൽ ഏത് പ്ലാനിലും, നിങ്ങൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവ ലഭിക്കും. എന്നാൽ ഈ പ്ലാനുകളുടെ മറ്റ് ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.

1199 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

1199 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

1199 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 1 റെഗുലർ കണക്ഷനും 3 ഫാമിലി ആഡ്-ഓൺ കണക്ഷനുകളും ലഭിക്കും. ഈ പ്ലാൻ നൽകുന്ന മൊത്തം ഡാറ്റ ഓരോ ആഡ്-ഓൺ കണക്ഷനും 150ജിബി + 30ജിബി ആണ്. ഈ പ്ലാനിലെ ഡാറ്റ റോൾഓവർ 200ജിബി ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കും.

ഒരു വർഷത്തേക്ക്

ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക്, ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ എന്നിവയ്‌ക്കൊപ്പം ആറ് മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും. കൂടാതെ വിങ്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഈ പ്ലാനിനൊപ്പം ഒമ്പത് കണക്ഷനുകൾ വരെ ചേർക്കാം.

1499 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

1499 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

1499 രൂപയുടെ പ്ലാൻ നാല് ഫാമിലി ആഡ്-ഓൺ കണക്ഷനുകളും 1 റെഗുലർ കണ്ക്ഷനും നൽകുന്നു. ഓരോ ആഡ്-ഓൺ കണക്ഷനും 200ജിബി പ്രതിമാസ ഡാറ്റയും + 30ജിബിയും ലഭിക്കും. ഡാറ്റ റോൾഓവർ 200ജിബി ആയി പരിമിതിപ്പെടുത്തിയിരിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും.

ആമസോൺ പ്രൈം

ആമസോൺ പ്രൈം

ഈ പ്ലാനിനൊപ്പം ആമസോൺ പ്രൈം വീഡിയോ ആറ് മാസത്തേക്ക് ബണ്ടിൽ ചെയ്യപ്പെടുന്നു, കൂടാതെ ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കുള്ള ഒരു വർഷത്തെ സൗജന്യ ആക്‌സസിനൊപ്പം നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്‌ഷനും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു. സോൺ ബി രാജ്യങ്ങൾക്കായി എയർടെൽ 10 ദിവസത്തെ അന്താരാഷ്ട്ര റോമിങ് പായ്ക്കും വാഗ്ദാനം ചെയ്യും. ഈ പ്ലാൻ പ്രകാരം, ഉപയോക്താക്കൾക്ക് ഒമ്പത് കണക്ഷനുകൾ വരെ ചേർക്കാം.

Best Mobiles in India

English summary
Airtel has two great postpaid plans that include subscriptions to various OTT platforms. These will be available at the prices of Rs 1199 and Rs 1499. Whichever plan you choose, you will get subscriptions to Disney+, Hotstar, Amazon Prime Video, and Netflix. And the data needed to fulfil those needs will also be available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X