'തെരഞ്ഞെടുപ്പിൽ' നിങ്ങൾ ചെയ്തത് എന്തെന്ന് നിങ്ങൾ അറിയുന്നുണ്ടോ! പശ്ചാത്താപമല്ല, പ്രായശ്ചിത്തം ഈ പ്ലാനുകൾ
മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ പലരും സ്ഥിരം പ്ലാനുകൾ ആവർത്തിച്ച് ചെയ്യുകയാണ് പതിവ്. ചിലരാകട്ടെ തങ്ങൾ ചെയ്യുന്ന പ്ലാനിൽ എന്തൊക്കെ ആനുകൂല്യങ്ങൾ അടങ്ങുന്നു എന്ന് വ്യക്തമായി മനസിലാക്കാതെ പോലും റീച്ചാർജ് ചെയ്യാറുണ്ട്. നിങ്ങൾ തെരഞ്ഞെടുക്കുന്ന റീച്ചാർജ് പ്ലാനിൽ എന്തൊക്കെ ആനുകൂല്യങ്ങൾ അടങ്ങുന്നുണ്ട് എന്ന് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ, ഇല്ലെങ്കിൽ ശ്രദ്ധിക്കണം. നമ്മുടെ ആവശ്യങ്ങൾ മനസിലാക്കിവേണം പ്ലാനുകൾ തെരഞ്ഞെടുക്കാൻ. ചിലർക്ക് ദിവസവും 1ജിബി ഡാറ്റ മതിയായിരിക്കും. എന്നാൽ അവർ ചെയ്തിട്ടുണ്ടാകുക 3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയിരിക്കും. അതായത് 2ജിബി ഡാറ്റ വീതം അവിടെ പാഴായിപ്പോകുന്നു. അതിന് മുടക്കിയ തുകയുണ്ടെങ്കിൽ ഒരുമാസംകൂടി റീച്ചാർജ് ചെയ്യാനാകുമായിരുന്നു.
തെരഞ്ഞെടുക്കുമ്പോൾ നമുക്ക് ഗുണം ഉണ്ടാകുമെന്ന് ഉറപ്പുള്ള പ്ലാനുകൾ തെരഞ്ഞെടുക്കണം എന്ന് ചുരുക്കം. അല്ലെങ്കിൽ ധനനഷ്ടം, സമയനഷ്ടം, അലച്ചിൽ എന്നിവയൊക്കെയാകും ഫലം. സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. പലരും പല അളവിലാണ് ഡാറ്റ ഉപയോഗിക്കുക. എങ്കിലും ശരാശരി 2ജിബി ഡാറ്റയാണ് കൂടുതൽ പേരും വിനിയോഗിക്കുക.

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ രണ്ടാമനാണ് എയർടെൽ. 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിന്റെ പക്കൽ ഉണ്ട്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ആളുകൾ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകളും ആഗ്രഹിക്കുന്നുണ്ട്. 2ജിബി പ്രതിദിന ഡാറ്റയോടൊപ്പം ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനും ആഗ്രഹിക്കുന്ന വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ രണ്ട് പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്.
ഈ രണ്ട് എയർടെൽ പ്ലാനുകൾ 839 രൂപ, 869 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അതിനു മുൻപ് അവ തങ്ങളുടെ ആവശ്യത്തിന് അനുയോജ്യമാണോ എന്ന് മനസിലാക്കണം. അതിനായി ഈ രണ്ട് എയർടെൽ പ്രീപെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

869 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി + ഹോട്ട്‌സ്റ്റാറിൻ്റെ 3 മാസ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും.
ഡാറ്റ, കോളിങ്, എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂടാതെ 869 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ചില അധിക ആനുകൂല്യങ്ങളും ഉണ്ട്. റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയവയാണ് അവ.
839 രൂപയുടെ എയർടെൽ പ്ലാൻ: ഈ പ്ലാനിന്റെ വാലിഡിറ്റിയും 84 ദിവസം തന്നെയാണ്. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഈ പ്ലാനിലും ഉണ്ട്. ഇരുപതിലധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ കണ്ടന്റുകൾ ആസ്വദിക്കാനുള്ള എയർടെൽ എക്‌സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

അൺലിമിറ്റഡ് 5G ഡാറ്റ, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും 839 രൂപയുടെ ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദീർഘകാല വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








