ഒരു കാമുകന് വേണ്ടി രണ്ടു വിദ്യാർത്ഥിനികളും കൂടെ മോഷ്ടിച്ചത് 38 ഫോണുകൾ! സംഭവം മുംബൈയിൽ!
ഒരു കാമുകന് വേണ്ടി രണ്ടു പെൺകുട്ടികളും കൂടെ മോഷ്ടിച്ചത് 38 ഫോണുകൾ. മുംബയിൽ തങ്ങൾ രണ്ടുപേരും ഒരുപോലെ സ്നേഹിക്കുന്ന കാമുകന് വേണ്ടി രണ്ടു പെൺകുട്ടികളും കൂടെ സ്ത്രീകൾക്കുള്ള ട്രെയിൻ ലോക്കൽ കംപാർട്ട്‌മെന്റിൽ നിന്നുമാണ് ഇത്രയധികം ഫോണുകൾ മോഷ്ടിച്ചത്.

എല്ലാം കാമുകന് വേണ്ടി
image: timesofindia
രണ്ടു പെൺകുട്ടികളും ഒരുപോലെ ഒരു ചെറുപ്പക്കാരനെ സ്നേഹിക്കുകയായിരുന്നു. ആ ചെറുപ്പക്കാരന്റെ പ്രീതി നേടുന്നതിനായി രണ്ടുപേരും കൂടെ മത്സരിച്ചു മോഷണം നടത്തുകയായിരുന്നു. സ്ത്രീകൾക്കുള്ള ലോക്കൽ ട്രെയിൻ കമ്പാർട്ടുമെന്റുകളിൽ നിന്നുമായിരുന്നു ഈ ഫോണുകൾ അത്രയും മോഷ്ടിച്ചിരുന്നത്.

രണ്ടുപേരും കോളേജ് വിദ്യാർത്ഥിനികൾ
കേസിൽ അറസ്റ്റിൽ ആയ രണ്ടു പെൺകുട്ടികളും വിദ്യാർത്ഥിനികൾ ആണെന്ന് പോലീസ് പറയുന്നു. ട്വിങ്കിൾ സോണി (20), ടിനാൽ പർമാർ (19) എന്നീ രണ്ടുപേരും പോലീസിനോട് കുറ്റം സമ്മതിച്ചതോടെ ഇരുപത്തിയെട്ടുകാരനായ രാജ്‌പുരോഹിത് കൂടെ അറസ്റ്റിലാകുകയായിരുന്നു. ഇതിൽ സോണി ആര്കിടെക്ച്ചർ വിദ്യാർത്ഥിനിയും ടിനാൽ ഒന്നാംവർഷ കോളേജ് വിദ്യാർത്ഥികളുമാണ്.

മോഷ്ടിച്ചത് 3 ലക്ഷത്തോളം വില വരുന്ന ഫോണുകൾ
റയിൽവേ പോലീസ് ഇവരിൽ സോണിയെ മെയ് 30ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലുകൾ ടിനാൽ കൂടെ അറസ്റ്റ് ചെയ്യപ്പെടുന്നതിലേക്കും അതിൽ നിന്ന് യുവാവിനെ പിടികൂടുന്നതിലേക്കും എത്തുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും ഇതുവരെ ഇവർ മോഷ്ടിച്ചത് മൊത്തം 3 ലക്ഷത്തിനു മേലെ വില വരുന്ന ഫോണുകൾ ആയിരുന്നു എന്ന് തെളിയുകയായിരുന്നു.

പോലീസ് പറയുന്നത്
"ട്രെയിൻ വഴി ഇവരുടെ കോളേജുകളിലേക്ക് പോകുന്ന വേളയിൽ ആയിരുന്നു ഈ മോഷണങ്ങൾ രണ്ടു പെൺകുട്ടികളും നടത്തിയിരുന്നത്. ഒമ്പതോളം ഫോണുകൾ സോണിയുടെ ബാഗിൽ നിന്നും കണ്ടെത്താനായി. മോആദം 38 ഫോണുകളും 30 മെമ്മറി കാർഡുകളും ഇവരുടെ എല്ലാവരുടെയും കയ്യിൽ നിന്നായി കണ്ടെത്താനായി."- പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കിട്ടിയ ഫോണുകളുടെ കണക്ക് മാത്രം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ മോഷിടിച്ചു വിറ്റ ഫോണുകളുടെ കണക്കുകൾ ഇപ്പോഴും അവ്യക്തമാണ്. ജൂൺ 8 വരെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications