ഓരോരുത്തർക്കും ഓരോ ഇഷ്ടം, എല്ലാ ഇഷ്ടങ്ങൾക്കും ജിയോ കൂടെ നിൽക്കും, സംശയമുണ്ടേൽ ഈ പ്ലാൻ നോക്കൂ
ഇന്ത്യയിലെ ഏറ്റവും പ്രധാന ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാരുടെ താൽപര്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകാറുണ്ട്. വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള നിരവധി റീച്ചാർജ് പ്ലാനുകൾ ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ കാണാൻ സാധിക്കും. ഈ കരുതൽ തന്നെയാണ് ജിയോയെ ഒന്നാമതെത്തിച്ചത്.
ഇത് ഒടിടി പ്ലാറ്റ്ഫോമുകളുടെ കാലമാണ്. ആളുകൾ വിവിധ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. വിവിധ ഒടിടി പ്ലാനുകൾ പ്രത്യേകം പ്രത്യേകം സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിവരും. എന്നാൽ ജിയോയും മറ്റ് ടെലിക്കോം കമ്പനികളും വരിക്കാരെ ആകർഷിക്കുന്നതിനായി ഒടിടി സബസ്ക്രിപ്ഷനുകൾ അടങ്ങുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.
ഡാറ്റ, വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ് സൗകര്യം എന്നീ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം വലിയ അധിക ചെലവ് ഇല്ലാതെ ഒടിടി സബസ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ജിയോ അവസരം ഒരുക്കിയിട്ടുണ്ട്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബസ്ക്രിപ്ഷൻ മാത്രമല്ല മറ്റനേകം പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ജിയോ നൽകുന്നുണ്ട്.

അത്തരത്തിൽ ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമായിട്ടുള്ള രണ്ട് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളാണ് സോണിലിവ്, സീ5 എന്നിവ. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്. അവ 3662 രൂപ, 909 രൂപ നിരക്കുകളിൽ ആണ് എത്തുന്നത്.
സോണിലിവ്, സീ5 എന്നീ ഒടിടി സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ ഈ പ്ലാനുകളിലെ അധിക ആനുകൂല്യങ്ങൾ മാത്രമാണ്. ഈ സബ്സ്ക്രിപ്ഷനുകൾ ഇഷ്ടമല്ലെങ്കിലും ഈ രണ്ട് ജിയോ പ്ലാനുകളും ഉപകാരപ്രദമാണ് എന്നകാര്യം കൂടി അറിഞ്ഞിരിക്കുക. 3662 രൂപ, 909 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

3662 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ അടങ്ങുന്നു. ഇത് കൂടാതെ സീ5, സോണിലിവ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ എക്സ്ട്രാ ആനുകൂല്യങ്ങളും ഉണ്ട്.
സോണിലിവ്, സീ5 എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷൻ ജിയോടിവി മൊബൈൽ ആപ്പ് വഴിയാണ് ഉപയോക്താവിന് ഓഫർ ചെയ്യുന്നത്. ഒരൊറ്റ ലോഗിൻ വഴി ഉപയോക്താക്കൾക്ക് ഈ രണ്ട് പ്ലാറ്റ്ഫോമുകളുടെ കണ്ടന്റുകളും ജിയോടിവി വഴി ആസ്വദിക്കാൻ സാധിക്കും. 365 ദിവസം അതായത് ഒരു വർഷമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
രാജ്യത്തെ റീച്ചാർജ് നിരക്കുകൾ ലോക്സഭാ ഇലക്ഷന്റെ റിസൾട്ടിന് ശേഷം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ അടുത്ത റീച്ചാർജ് ഒരു വാർഷിക പ്ലാൻ ഉപയോഗിച്ച് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അങ്ങനെ വാർഷിക പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ 3662 രൂപയുടെ ഈ ജിയോ വാർഷിക പ്ലാനും ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

909 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിൻ്റെ അധിക ആനുകൂല്യമായി സോണിലിവ്, സീ5, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
അൺലിമിറ്റഡ് ജിയോ 5ജി ഓഫർ ഈ പ്ലാനിലും ലഭ്യമാകും. പ്രതിദിന പരിധിയുടെ തടസങ്ങളില്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ ഈ ഓഫർ ഉപയോക്താവിനെ സഹായിക്കും. ജിയോ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ഉപയോഗപ്പെടുക.


Click it and Unblock the Notifications








