Home
News

ത്രില്ലടിച്ചിരിക്കാം, കാണാൻ ഒരുപാടുണ്ട്! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ റീച്ചാർജ് പ്ലാനുകൾ

പുതിയകാലത്ത് കേബിൾ ടിവിയെക്കാൾ പുതുതലമുറയ്ക്ക് ഇഷ്ടം ഒടിടി പ്ലാറ്റ്ഫോമുകളോടാണ്. കിടിലൻ നിരവധി കണ്ടന്റുകളാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ളത്. ആമസോൺ ​പ്രൈമും നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറുമൊക്കെ ഇന്ന് നമ്മുടെ പ്രിയപ്പെട്ടവയായി മാറിക്കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ് റിലയൻസ് ജിയോയും എയർടെലും അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ റീച്ചാർജ് പ്ലാനുകൾക്കൊപ്പം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. റിലയൻസ് ജിയോ തങ്ങളുടെ രണ്ട് റീച്ചാർജ് പ്ലാനുകളിലാണ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫേമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാനുകൾ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്.

ത്രില്ലർ സിനിമകളോടും വെബ്സീരീസുകളോ​ടുമൊക്കെ ഇഷ്ടമുള്ള ആളുകൾക്ക് ആവേശം പകർന്ന്, കൊറിയൻ എഴുത്തുകാരനും ടെലിവിഷൻ നിർമ്മാതാവുമായ ഹ്വാങ് ഡോങ്-ഹ്യൂക്ക് ടെലിവിഷനുവേണ്ടി സൃഷ്‌ടിച്ച ദക്ഷിണ കൊറിയൻ സർവൈവൽ ത്രില്ലർ ഹൊറർ ടെലിവിഷൻ പരമ്പരയായ സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം സീസൺ 2024 ഡിസംബർ 26-ന് റിലീസ് ചെയ്യാൻ പോകുകയാണ്.

കാണാൻ ഒരുപാടുണ്ട്! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ പ്ലാനുകൾ

ഈ സാഹചര്യത്തിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് ത്രില്ലർ പ്രേമികൾക്ക് ഏറെ ഗുണം ചെയ്യും. കാരണം സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം സീസൺ കാണണമെങ്കിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വേണം. അ‌തിനാൽത്തന്നെ ഈ രണ്ട് ജിയോ പ്രീപെയ്ഡ് പ്ലാനുകളെപ്പറ്റി അ‌റിഞ്ഞുവയ്ക്കുന്നത് ഏറെ ഗുണം​ ചെയ്യും.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ പ്ലാനുകളെക്കുറിച്ച് അ‌റിയും മുമ്പ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളെക്കുറിച്ച് അ‌റിയാം. ഇത് രണ്ട് വിധത്തിലാണ് ഉള്ളത്. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും. ജിയോയുടെ രണ്ട് നെറ്റ്ഫ്ലിക്സ് പ്ലാനുകളിൽ ഒന്ന് ബേസിക് പ്ലാൻ സഹിതവും രണ്ടാമത്തേത് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ സഹിതവും എത്തുന്നു.

കാണാൻ ഒരുപാടുണ്ട്! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷന് സാധാരണയായി പ്രതിമാസം 199 രൂപയാണ് നിരക്ക്. എന്നാൽ ജിയോയുടെ 1799 രൂപയുടെ പ്ലാനിൽ നിസാര തുകയ്ക്ക് മൂന്ന് മാസത്തെ ബേസിക് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌തേപോലെ നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷന് പ്രതിമാസം 149 രൂപയാണ് വില. എന്നാൽ ജിയോയുടെ 1299 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് ഈ സബ്സ്ക്രിപ്ഷൻ തുച്ഛമായ തുകയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു.

നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനുള്ള പ്ലാനുപയോഗിച്ച് പരസ്യങ്ങളുടെ ശല്യമില്ലാതെ ഇഷ്ടം പോലെ സിനിമകളും ടിവി ഷോകളും മൊബൈൽ ഗെയിമുകളും ആസ്വദിക്കാനാകും. ടിവി, ടിവി സ്ട്രീമിംഗ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, മാക്, ക്രോംബുക്ക്, കമ്പ്യൂട്ടറുകൾ, കേബിൾ ബോക്സുകൾ, വീഡിയോ ഗെയിം കൺസോളുകൾ തുടങ്ങിയവയിലെല്ലാം ഈ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് 720p (HD) റെസല്യൂഷനിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റ് ആസ്വദിക്കാം. എന്നാൽ ഒരു സമയം ഒരു ഡി​വൈസിൽ മാത്രമേ സബ്സ്ക്രിപ്ഷൻ ആനുകൂല്യം ലഭ്യമാകൂ.

നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷനിൽ വീഡിയോകൾ 480p (SD) റെസല്യൂഷനിൽ ലഭ്യമാകും. എന്നാൽ ഒരു സമയം ഒരു ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമേ കണ്ടന്റ് കാണാൻ കഴിയൂ. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രാഥമിക ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പമാണ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ഈ രണ്ട് ജിയോ പ്ലാനുകളിൽ ലഭ്യമാകുക. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

കാണാൻ ഒരുപാടുണ്ട്! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ പ്ലാനുകൾ

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 5ജി ഫോണുള്ള ജിയോ വരിക്കാർക്കായി അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ലഭ്യമാകും.

1299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവ 84 ദിവസ വാലിഡിറ്റിയോടെ ഈ പ്ലാനിൽ ലഭ്യമാകും. അ‌ധിക ആനുകൂല്യമായി 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും ഈ ജിയോ പ്ലാനിൽ ഉ​ൾപ്പെടുത്തിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Jio has two prepaid plans that offer Netflix subscription. The Rs 1799 Jio plan offers Netflix Basic subscription and the Rs 1299 Jio plan offers Netflix Mobile subscription. You will need a Netflix subscription to watch Squid Game Season 2, and you can avail these plans for that.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X