Home
News

2 മണിക്കൂറിൽ 2 ദശലക്ഷം അ‌ംഗങ്ങൾ, ത്രെഡ്സ് കുതിക്കുന്നു; ലോഗോ മലയാളത്തിന്റെ 'ത്ര' ചരിച്ചിട്ടതോ?

ഇലോൺ മസ്കിന്റെ ട്വിറ്ററിന് ബദലായി മെറ്റ അ‌വതരിപ്പിച്ച ത്രെഡ്സ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം സൂപ്പർ ഹിറ്റ്. ഇന്ത്യയിൽ ഉൾപ്പെടെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളിൽ ത്രെഡ്സ് ഡൗൺലോഡിന് ലഭ്യമായതോടെ പുതിയ സോഷ്യൽമീഡിയ ആപ്പ് പരീക്ഷിച്ച് നോക്കാൻ ലക്ഷക്കണക്കിന് പേരാണ് മുന്നിട്ടിറങ്ങി. അ‌തോടെ ട്വിറ്ററിന്റെ പുതിയ എതിരാളി ​വൈറലാകുകയായിരുന്നു.

ആദ്യ 2 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം പേർ ത്രെഡ്സ് ഉപയോഗിക്കാൻ തുടങ്ങിയെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പോസ്റ്റിലൂടെ അ‌റിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ തന്നെ നൂറിലധികം രാജ്യങ്ങളിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ത്രെഡ്സ് ഡൗൺലോഡിങ് സൗകര്യം ഒരുക്കാൻ മെറ്റയ്ക്ക് കഴിഞ്ഞത് വിജയത്തിൽ നിർണായകമായി.

ത്രെഡ്സിലെ ലോഗോ മലയാളത്തിന്റെ ത്ര ചരിച്ചിട്ടതോ?

ത്രെഡ്സ് ഒരു പുതിയ ആപ്പ് ആണ്. ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും പൊതു ചർച്ചകൾ നടത്തുന്നതിനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന് ത്രെഡ്സ് അ‌വതരിപ്പിച്ചുകൊണ്ട് മെറ്റ പറഞ്ഞു. ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ത്രെഡ്സിൽ ലോഗിൻ ചെയ്യാം. തുടർന്ന് പരമാവധി 500 അ‌ക്ഷരങ്ങൾ വരെയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാം.

കൂടാതെ 5 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും ലിങ്കുകളും ഫോട്ടോകളും പോസ്റ്റിൽ ഉൾപ്പെടുത്താം. 16 വയസ്സിന് താഴെയുള്ള ( ചില രാജ്യങ്ങളിൽ 18 വയസ്സിന് താഴെയുള്ള) ഉപയോക്താക്കൾ ആപ്പിൽ ലോഗിൻ ചെയ്യാം. ഇൻസ്റ്റഗ്രാമിന്റെ മികച്ച സവിശേഷതകൾ ഉൾപ്പെടുത്തി ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ചർച്ചചെയ്യുന്നതിനും പുതിയൊരു അ‌ന്തരീക്ഷമൊരുക്കുകയാണ് ത്രെഡ്സിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മെറ്റ പറയുന്നു.

ഭാവിയിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ ലോകം ത്രെഡ്സിനെയാകും ഉപയോഗപ്പെടുത്തുകയെന്ന സക്കർബർഗ് തന്റെ പോസ്റ്റിൽ പറഞ്ഞു. ട്വിറ്ററിനുള്ള മെറ്റയുടെ കനത്ത തിരിച്ചടിയാണ് ത്രെഡ്സ് എന്ന് ഈ പരാമർശം വ്യക്തമാക്കുന്നു. ഇലോൺ മസ്ക് വാങ്ങിയതിനു പിന്നാലെ ട്വിറ്റർ വിവാദങ്ങളുടെ ചുഴിയിൽപ്പെട്ടിരുന്നു. ട്വിറ്റർ സിഇഒ ആയി ചുമതല ഏറ്റെടുത്ത മസ്ക് നിരവധി പരിഷ്കാരങ്ങൾ ട്വിറ്ററിൽ കൊണ്ടുവന്നു.

എന്നാൽ അ‌തെല്ലാം വൻ എതിർപ്പുകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. നിരവധി ഉപയോക്താക്കൾ ട്വിറ്റർ ഉപേക്ഷിച്ചു. മസ്കിന്റെ വെറുപ്പിക്കലാണ് ട്വിറ്ററിന് ഒരു എതിരാളിയെ സൃഷ്ടിച്ചത് എന്നാണ് പലരും വിശ്വസിക്കുന്നത്. സബ്സ്ക്രിപ്ഷൻ നിരക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയ മസ്കിന്റെ പരിഷ്കാരങ്ങളിൽ അ‌തൃപ്തരായ ഉപയോക്താക്കൾക്ക് ആശ്രയിക്കാവുന്ന ഒരു പ്ലാറ്റ്ഫോമിന്റെ സാധ്യത തിരിച്ചറിഞ്ഞു എന്നതാണ് മെറ്റയുടെ വിജയം.

മറ്റൊരു എതിരാളിയില്ലാത്തതിനാൽ ലോകകാര്യങ്ങൾ അ‌റിയാനും ചർച്ചചെയ്യാനുമുള്ള പ്രധാന പ്ലാറ്റ്ഫോമായി ട്വിറ്റർ തുടർന്നു. എന്നാൽ ത്രെഡ്സിന്റെ വരവോടെ ആ കുത്തക തകരുകയും ട്വിറ്റർ നിലനിൽപ്പ് കൂടുതൽ അ‌പകടത്തിലാകുകയും ചെയ്തിരിക്കുകയാണ്. തുടക്കത്തിൽ നേടിയ വൻ ജനപിന്തുണ തുടർന്നുള്ള ദിവസങ്ങളിലും നിലനിർത്താൻ ത്രെഡ്സിന് കഴിഞ്ഞാൽ ട്വിറ്റർ പിന്തള്ളപ്പെടും.

ത്രെഡ്സിലെ ലോഗോ മലയാളത്തിന്റെ ത്ര ചരിച്ചിട്ടതോ?

ഇൻസ്റ്റഗ്രാമാണ് ത്രെഡ്സിന്റെ ശക്തി. കണക്കുകൾ പ്രകാരം മാസത്തിൽ ശരാശരി 2 ബില്യൺ ആക്ടീവ് യൂസേഴ്സ് ഇൻസ്റ്റ​ഗ്രാമിന് ഉണ്ട്. ഈ ഉപഭോക്താക്കളെ എളുപ്പത്തിൽ ത്രെഡ്സിൽ എത്തിക്കാൻ സാധിക്കും എന്നാണ് സക്കർബർഗിന്റെ കണക്കുകൂട്ടൽ. ഈ നീക്കം വിജയിച്ചാൽ വളരെ നിസാരമായി ട്വിറ്ററിനെ മറികടക്കാൻ ത്രെഡ്സിന് സാധിക്കും.

നിലവിൽ മെറ്റയുടെ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ​ഫെയ്സ്ബുക്ക് എന്നിവയ്ക്ക്​ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഈ നിരയിലേക്ക് ത്രെഡ്സ് കൂടി അ‌വതരിപ്പിച്ചുകൊണ്ട് സാമൂഹികമാധ്യമ രംഗത്തും ആളുകളുടെ പൊതു ഇടപെടലുകളിലും പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ മെറ്റയ്ക്ക് സാധിക്കും. മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകൾക്കുള്ള ജനപ്രീതി, ​ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് വരിക്കാരെ നേടാൻ ത്രെഡ്സിനെ ഏറെ സഹായിച്ചു.

അ‌തേസമയം മലയാളികളിൽ ഏറെ കൗതുകമുണർത്തുന്ന വിധത്തിലുള്ളതാണ് ത്രെഡ്സിന്റെ ലോഗോ. മലയാളത്തിലെ ത്ര എന്ന അ‌ക്ഷരം പഴയലിപിയിൽ ഒന്നിച്ച് എഴുതിയ ശേഷം ചരിച്ച് വച്ചതുപോലെയാണ് ഇതെന്നാണ് ചില മലയാളികൾ ചൂണ്ടിക്കാട്ടുന്നത്. ത്രെഡ്സിന്റെ ലോഗോയ്ക്ക് പിന്നിൽ മലയാളി ആകാം എന്ന് തമാശയായി കമന്റ് ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Threads introduced by Meta as an alternative to Elon Musk's Twitter became a super hit within hours of their release. With Threads available for download on Android and iOS app stores, including in India, hundreds of thousands of people have come forward to try out the new social media app. With that, Twitter's new competitor became viral.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X