രണ്ട് സാംസങ്ങ് ഫോണുകള്‍ ഒരേ സമയം കാറിനുളളില്‍ പൊട്ടിത്തെറിച്ചു, വീഡിയോ കാണാം!
ഉറങ്ങുന്ന സമയം ഒഴികെ ബാക്കി സമയമെല്ലാം മൊബൈല്‍ ഫോണ്‍ നമ്മുടെ കയ്യിലുണ്ടാകുമല്ലോ? തൊട്ടടുത്ത് ഫോണ്‍ വച്ച് കിടന്നുറങ്ങുന്നവരും കുറവല്ല. ഈ ആധുനിക യുഗത്തില്‍ ഏവരുടേയും സന്തതസഹചാരിയായി മാറിയ മൊബൈല്‍ ഫോണ്‍, ഒരു സമയം വരെ റേഡിയേഷന്‍ എന്ന അദൃശ്യ ഭീക്ഷണിയുടെ മാത്രം നിഴലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പൊട്ടിത്തെറിയും തീപിടിക്കലുമൊക്കെയായി ഫോണ്‍ ആളുകളുടെ ജീവനു ഭീക്ഷണയാകുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ വളറെ രൂക്ഷമായിരുന്നു. അന്ന് 25 ലക്ഷം ഫോണുകളാണ് കമ്പനിക്ക് തിരിച്ചു വിളിക്കേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ സമാനമായ മറ്റൊരു സംഭവം ABC ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇത്തവണ ഫോണുകള്‍ പൊട്ടിത്തെറിച്ചത് കാറിനുളളില്‍ വച്ചായിരുന്നു. യുഎസില്‍ ആണ് സംഭവം. ഒരേ സമയം രണ്ട് സാംസങ്ങ് ഫോണുകള്‍. ഒന്ന് 2017ലെ ഫ്‌ളാഗ്ഷിപ്പ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എസ്8 മറ്റൊന്ന് 2013ലെ സാംസങ്ങ് ഗ്യാലക്‌സി എസ്4. ഫോണ്‍ തീപിടിക്കാന്‍ തുടങ്ങിയ സമയം തന്നെ അവര്‍ക്ക് കാറില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നും അവര്‍ വീഡിയോ അഭിമുഖത്തില്‍ പറയുന്നു.


Click it and Unblock the Notifications