Home
News

പ്ലേ സ്റ്റോറിൽ 2 സ്​പൈവെയർ ആപ്പുകൾ കണ്ടെത്തി, ഇവ ഫോണിലുണ്ടെങ്കിൽ, നിങ്ങളുടെ ഡാറ്റ ​ചൈനയിൽ എത്തും!

ആപ്പുകളിലൂടെ ഉപയോക്താക്കളുടെ സ്മാർട്ട്ഫോണിലുള്ള വിവരങ്ങൾ മോഷ്ടിക്കുന്നത് നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ആപ്പ് പെർമിഷനുകളുടെ കൂടെ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കാനുള്ള അ‌നുമതിയും ഒളിപ്പിച്ചാണ് ഇത്തരത്തിൽ ചില ആപ്പുകൾ ഡാറ്റ ശേഖരിച്ചിരുന്നത്. ഡൗൺലോഡ് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴായിരിക്കും ഇത് ശ്രദ്ധിയിൽപ്പെടുക.

പലരും ആപ്പിന് എന്തൊക്കെ പെർമിഷനുകൾ ആണ് തങ്ങൾ നൽകുന്നത് എന്ന് നോക്കാതെ, എല്ലാ പെർമിഷനുകളും അ‌നുവദിക്കുകയാണ് ചെയ്യുന്നത്. മറ്റ് ചിലർ ശ്രദ്ധയോടെ മാത്രം പെർമിഷനുകൾ നൽകുന്നു. ഡാറ്റ മോഷണം വ്യാപകമായതോടെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ന്യൂട്രീഷ്യൻ ലേബൽസ്(nutrition labels) എന്ന ഫീച്ചർ ഗൂഗിപ്ലേ പുറത്തിറക്കിയിരുന്നു.

പ്ലേ സ്റ്റോറിൽ 2 സ്​പൈവെയർ ആപ്പുകൾ കണ്ടെത്തി

ആപ്പുകൾ എന്തൊക്കെ ഡാറ്റ ശേഖരിക്കുമെന്ന് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ അറിയാൻ ഉപയോക്താക്കളെ സഹായിക്കാനാണ് ഗൂഗിൾ ന്യൂട്രീഷ്യൻ ലേബൽസ് ഫീച്ചർ കഴിഞ്ഞ വർഷം പുറത്തിറക്കിയത്. എന്നാൽ ഒരു വഴി അ‌ടയുമ്പോൾ മറ്റ് വഴി കണ്ടുപിടിക്കുന്ന ​സൈബർ ക്രിമിനലുകൾ ഇപ്പോഴും പലവിധത്തിൽ ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇപ്പോൾ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന രണ്ട് ആപ്പുകൾ ഉപയോക്താക്കളുടെ ഡാറ്റ ​ചൈനയിലേക്ക് ചോർത്തുന്നതായി മൊബൈൽ സൈബർ സുരക്ഷാ കമ്പനിയായ പ്രാഡിയോയിലെ സൈബർ സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരിക്കുകയാണ്. ആപ്പിന്റെ ഡൗൺലോഡ് പേജിൽ അ‌വർ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നില്ല എന്നാണ് വ്യക്തമാക്കയിരിക്കുന്നത്. എന്നാൽ ഇത് കള്ളമാണെന്നും സ്​പൈവെയറുകൾ അ‌ടങ്ങിയവയാണ് ഈ ആപ്പുകളെന്നും സുരക്ഷാസ്ഥാപനം മുന്നറിയിപ്പ് നൽകുന്നു.

പത്ത് ലക്ഷത്തിലധികം ഉപയോക്താക്കൾ ഈ സ്​പൈവെയർ ആപ്പുകൾ ഇതിനകം ഡൗൺലോഡ് ചെയ്ത് കഴിഞ്ഞതായും അ‌വരുടെ ഡാറ്റ ​ചൈനയിലേക്ക് അ‌യയ്ക്കപ്പെ​ടുന്നുണ്ടെന്നും പ്രാഡിയോ പറയുന്നു. ഈ സുരക്ഷാഭീഷണിയെക്കുറിച്ച് ഗൂഗിളിനെ അ‌റിയിച്ചതായി ഒരു ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി അ‌റിയിച്ചു. ​''ഫയൽ റിക്കവറി, ഡാറ്റ റിക്കവറി", "ഫയൽ മാനേജർ" എന്നിവയാണ് ​ചൈനീസ് സ്​പൈവെയർ അ‌ടങ്ങിയ വ്യാജ ആപ്പുകൾ.

"വാങ് ടോം" എന്ന് പേരിട്ടിരിക്കുന്ന ഒരേ ഡവലപ്പറാണ് ഈ രണ്ട് ആപ്പുകളും പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്പുകളുടെ സെർവർ ​ചൈനയിലാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രാഡിയോ പറയുന്നു. ആളുകൾ ഏറെ അ‌ന്വേഷിക്കുന്ന രണ്ട് സേവനങ്ങളുടെ പേരിലാണ് ഈ വ്യാജ ആപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഫോണിൽനിന്ന് അ‌ബദ്ധത്തിൽ നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുക്കാൻ പലപ്പോഴും ഡാറ്റ റിക്കവരി/ ഫയൽ റിക്കവറി ആപ്പുകൾ പലരും തിരയാറുണ്ട്. കൂടാതെ ഫയൽ മാനേജർ ആപ്പുകളും പലരും അ‌ന്വേഷിക്കുന്നു. ഇവ സെർച്ച് ചെയ്ത പലരും ഈ വ്യാജ ആപ്പുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. അ‌ത്തരത്തിൽ ഈ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവർ അ‌വ എത്രയും വേഗം ഫോണിൽനിന്ന് നീക്കണം.

പ്ലേ സ്റ്റോറിൽ 2 സ്​പൈവെയർ ആപ്പുകൾ കണ്ടെത്തി

ശേഖരിക്കുന്ന ഡാറ്റയെ സംബന്ധിച്ച വിവരങ്ങൾ നൽകണം എന്ന ഗൂഗിൾ പ്ലേ നിയമം മറികടന്നുകൊണ്ടാണ് ഈ രണ്ട് ആപ്പുകളും പ്രവർത്തിക്കുന്നത്. പ്രത്യക്ഷത്തിൽ വിവരങ്ങൾ ശേഖരിക്കുന്നില്ല എന്ന് പറയുമ്പോഴും ഈ ആപ്പുകളിലെ സ്​പൈവെയർ ഉപയോക്താക്കളുടെ ഡാറ്റ ​ചൈനയിലെ സെർവറിലേക്ക് രഹസ്യമായി ​കൈമാറുന്നതായി തങ്ങൾ കണ്ടെത്തിയെന്നും ഇത് GDPR പോലുള്ള ഡാറ്റാ സംരക്ഷണ നിയമങ്ങൾക്ക് എതിരാണെന്നും പ്രാഡിയോ പറയുന്നു.

ഉപയോക്താക്കളുടെ കോൺടാക്റ്റ് ലിസ്റ്റുകൾ, ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകൾ, ​ലൈവ് ലൊക്കേഷൻ, നെറ്റ്‌വർക്ക് ദാതാവിന്റെ പേര്, സിം ദാതാവിന്റെ നെറ്റ്‌വർക്ക് കോഡ്, ഉപകരണ ബ്രാൻഡ് എന്നിവയുൾപ്പെടെയുള്ള ഡാറ്റയാണ് ഈ ആപ്പുകൾ ചോർത്തുന്നത്. ഉപയോക്താക്കൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുമ്പ് നൽകുന്ന അ‌നുമതികൾ എന്തൊക്കെയാണ് എന്ന് ശ്രദ്ധിക്കണമെന്നും സുരക്ഷാ സ്ഥാപനം നിർദേശിക്കുന്നു.

More from GizBot

Best Mobiles in India

English summary
Cyber security experts at mobile cyber security company Pradio have discovered that two apps available on the Google Play Store are leaking user data to China. These fake apps containing Chinese spyware are 'File Recovery, Data Recovery, and 'File Manager'. The company advises users to avoid these apps as soon as possible.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X