ഈ കുട്ടികള്‍ അത്ര നിസാരക്കാരല്ല

Posted By:

ശ്രവണ്‍ കുമരന്‍, സഞ്ജയ് കുമരന്‍. ഈ പേരുകള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?. ഗോ ഡൈമന്‍ഷന്‍സ് എന്ന ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് സ്ഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് ഇവര്‍. മുക്കിലും മൂലയിലും ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ ഉള്ളപ്പോള്‍ ഇവര്‍ക്കു മാത്രം എന്താണ് പ്രത്യേകത എന്നു തോന്നാം. ഇവരുടെ പ്രായം തന്നെയാണ് കാരണം.

ഗോ ഡൈമന്‍ഷന്‍സിന്റെ പ്രസിഡന്റായ ശ്രാവണ്‍ കുമാറിന് വയസ് 14ഉം സി.ഇ.ഒ ആയ അനുജന്‍ സഞ്ജയ് കുമാറിന് 12-ഉം ആണ് പ്രായം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഐ.ഒ.എസിനും ആന്‍ഡ്രോയ്ഡിനും വേണ്ടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചത് 11 ആപ്ലിക്കേഷനുകള്‍. ഇവരുടെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 35000 തവണ. ഇത്രയും കേട്ടപ്പോള്‍ മനസിലായില്ലേ ഇവര്‍ ചില്ലറക്കാരല്ലെന്ന്.

ഈ കുട്ടികള്‍ അത്ര നിസാരക്കാരല്ല

ഫോട്ടോ കടപ്പാട്: ബിജോയ് ഘോഷ്‌

ചെന്നൈ സ്വദേശികളായ ഇരുവരും രണ്ടു വര്‍ഷം മുമ്പാണ് ആദ്യത്തെ ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തത്. അതും വീട്ടിലെ ഒരു മുറിയില്‍ വച്ച്. കാച്ച് മി കോപ് എന്നായിരുന്നു പേര്. ആപ്പിളിനു വേണ്ടി ഡവലപ് ചെയ്ത ആപ്ലിക്കേഷന്‍ സൂപ്പര്‍ ഹിറ്റ്. കള്ളനും പോലീസും കളിക്കുന്ന ഒരു ഗെയിമായിരുന്നു ഇത്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ പോലും വീഴ്ത്തി ഈ ആപ്ലിക്കേഷന്‍.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഏകദേശം ആറായിരത്തോളം പേര്‍ പങ്കെുത്ത ചടങ്ങില്‍ ഇരുവരും അനുഭവങ്ങള്‍ പങ്കുവച്ചു. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഇരവരുടെയും നേട്ടങ്ങളെ അംഗീകരിച്ചത്. നൂറ്റി അന്‍പതോളം ആപ്ലിക്കേഷനുകള്‍ പരീക്ഷിച്ച ശേഷമാണ് കാച് മി കോപ് നിര്‍മിച്ചതെന്ന് ഇവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തി ആവാത്തതിനാല്‍ മറ്റു കുടുംബാംഗങ്ങളുടെ പേരിലാണ് ഇവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിമാന്‍ടെക് സെക്യൂരിറ്റി സൊലൂഷന്‍സ് കമ്പനിയിലെ ഡയരക്റ്ററായ കുമരന്‍ സുരേന്ദ്രനാണ് ഇവരുടെ പിതാവും വഴികാട്ടിയും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot