ഗൂഗിള്‍ ഹോംപേജിലെ റിസള്‍ട്ടുകള്‍ മാഞ്ഞുപോകുന്നു!

By Super
|
ഗൂഗിള്‍ ഹോംപേജിലെ റിസള്‍ട്ടുകള്‍ മാഞ്ഞുപോകുന്നു!

ബോറടിപ്പിക്കുന്ന സെര്‍ച്ചിംഗുകള്‍ക്കിടയിലും ഉപയോക്താക്കള്‍ക്ക് രസം പകരുന്ന ഗൂഗിളിന്റെ ഓരോ ശ്രമങ്ങള്‍ക്കും സ്തുതി. ഈ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനെ വെറും യന്ത്രമായി തോന്നാതിരിക്കാനും അതിനോട് സൗഹൃദം സ്ഥാപിക്കാനും ഇത്തരം ചില കാരണങ്ങളുണ്ട്.

ദിവസത്തില്‍ ഒരിക്കലെങ്കിലും ഹോംപേജില്‍ പോകാറുണ്ടാവില്ലേ നിങ്ങള്‍ എല്ലാവരും? എങ്കില്‍ Zerg Rush എന്ന വാക്ക് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്തു നോക്കൂ. ടൈപ്പ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കുറേ Oകള്‍ മുകളില്‍ നിന്ന് ഒഴുകി വീണ് സെര്‍ച്ച് റിസള്‍ട്ടുകളെയെല്ലാം മായ്ക്കുന്നത് കാണാം. ഒടുവില്‍ പേജ് കാലിയായി വെറും വെള്ള പ്രതലം മാത്രമാകുമ്പോള്‍ ഈ Oകള്‍ എല്ലാം ചേര്‍ന്ന് GG എന്ന ഡിസൈനില്‍ നില്‍ക്കും.

 

ഇതെന്ത് മറിമായം എന്ന് കരുതണ്ട. Oകള്‍ മുകളില്‍ നിന്ന് താഴെ വരുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഒരു ഉഗ്രന്‍ ഗെയിം തുടങ്ങാം. ഓരോ Oയ്ക്ക് നേരെ കര്‍സര്‍ വെയ്ക്കുമ്പോള്‍ ഒരു +ചിഹ്നം കാണാനാകും. ഉടന്‍ തന്നെ ആ Oയില്‍ ഡബിള്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു മാര്‍ക്ക് ലഭിക്കുന്നു. ഇങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നത്ര Oകളെ മായ്‌ച്ചെടുക്കാം. വലതുവശത്ത് മുകളിലായി വരുന്ന കൗണ്ട്‌ബോര്‍ഡില്‍ നിന്ന് റിസള്‍ട്ട് ലഭിക്കും. ഗെയിം പൂര്‍ത്തിയാകുമ്പോഴാണ് Oകള്‍ വീണ്ടും കൂടിച്ചേര്‍ന്ന് GG എന്ന ഡിസൈന്‍ സൃഷ്ടിക്കുക.

 
ഗൂഗിള്‍ ഹോംപേജിലെ റിസള്‍ട്ടുകള്‍ മാഞ്ഞുപോകുന്നു!

ഇനി ഈ സ്‌കോര്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലസിലൂടെ കൂട്ടുകാരുമായി ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്. അതിന് ആദ്യം ഗൂഗിള്‍ അക്കൗണ്ട് തുറന്നുവെച്ച ശേഷം മറ്റൊരു ടാബിലെ സെര്‍ച്ച് എഞ്ചിനില്‍ നേരത്തെ പറഞ്ഞ പദം ടൈപ്പ് ചെയ്യുന്നതാകും നല്ലത്. കാരണം അങ്ങനെ ചെയ്യുമ്പോഴാണ് ഗൂഗിള്‍ പ്ലസ് ഷെയറിംഗ് ഓപ്ഷന്‍ കാണാനാകുന്നത്. അല്ലാതെയും നിങ്ങള്‍ക്ക്‌ഷെയറിംഗ് സാധിക്കുന്നുണ്ടെങ്കിലും അതും ആവാം.

ഗൂഗിള്‍ ഹോംപേജിലെ റിസള്‍ട്ടുകള്‍ മാഞ്ഞുപോകുന്നു!

സ്റ്റാര്‍ക്രാഫ്റ്റ് എന്ന വീഡിയോ ഗെയിമിനെ ആധാരമാക്കിയാണ് ഈ ഈസ്റ്റര്‍ എഗ്ഗുകളെ (Oകള്‍) ഗൂഗിള്‍ പരിചയപ്പെടുത്തിയത്. സെര്‍ഗ് റഷിന്റെ വിളയാട്ടം എത്ര ദിവസം ഗൂഗിളില്‍ ഉണ്ടാകുമെന്ന് അറിയില്ല. എന്തായാലും ഉറക്കം വരുമ്പോഴെല്ലാം വെറുതെയൊന്ന് സെര്‍ഗ് റഷ് ടൈപ്പ് ചെയ്ത് നോക്കൂ.ചിലപ്പോഴത് പ്രവര്‍ത്തിച്ചേക്കാം!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X