ആന്‍ഡ്രോയിഡുകാര്‍ ഐഫോണുകാരെ "പുച്ഛിക്കുന്ന" 10 വഴികള്‍..!

Written By:

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരും ഐഫോണ്‍ ഉപയോഗിക്കുന്നവരും തമ്മിലുളള കുടിപ്പകയ്ക്ക് കടുത്ത ഛായയാണ് ഉളളത്. ചിലര്‍ തങ്ങളുപയോഗിക്കുന്ന ഡിവൈസുകളെ ഏതറ്റം വരെ പോയും പിന്തുണയ്ക്കുമ്പോള്‍, ചിലര്‍ മിതവാദത്തോട് കൂടിയ നിലപാട് സ്വീകരിക്കുന്നവരാണ്.

400 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ വൈഫൈ നല്‍കുന്നു...!

ഐഫോണുകാരെ തരം താഴ്ത്താന്‍ കടുത്ത ആന്‍ഡ്രോയിഡ് ആരാധകര്‍ ഉപയോഗിക്കുന്ന വാദഗതികള്‍ നര്‍മത്തില്‍ ചാലിച്ച് പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

വീഡിയോകള്‍ ആസ്വദിക്കാന്‍ ഐഫോണിന്റെ ചെറു സ്‌ക്രീന്‍ അപര്യാപ്തമാണെന്ന് ആന്‍ഡ്രോയിഡുകാര്‍ പറയുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

ഐഫോണ്‍ 6-ന് 8എംപി ക്യാമറ മാത്രമാണ് ഉളളതെന്നും, രണ്ട് വര്‍ഷം മുന്‍പ് എന്റെ ഫോണില്‍ 8എംപി ക്യാമറയാണ് ഉണ്ടായിരുന്നതെന്നും ആന്‍ഡ്രോയിഡുകാര്‍ ചൂണ്ടിക്കാട്ടും.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

ഐഫോണുകാര്‍ക്ക് ഗെയിമുകളും ആപുകളും ലഭിക്കുന്നതിന് പണം കൊടുക്കണമെന്ന് ആന്‍ഡ്രോയിഡുകാര്‍ സഹതാപം പ്രകടിപ്പിക്കുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

എന്റെ വീട്ടില്‍ ചാര്‍ജര്‍ മറന്ന് വെച്ചാലും മറ്റൊരു ചാര്‍ജര്‍ കണ്ടെത്തുന്നതിന് തനിക്ക് ബുദ്ധിമുട്ടില്ലെന്ന് ആന്‍ഡ്രോയിഡുകാര്‍ സ്വയം പ്രശംസിക്കുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

ഒരു ഒഎസിന് നല്‍കാവുന്ന മോശം പേരാണ് ഐഒഎസ് എന്നും കിറ്റ്കാറ്റ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്, ജെല്ലിബീന്‍ തുടങ്ങിയ തങ്ങളുടെ ഒഎസുകളുടെ പേര് നോക്കാനും ആന്‍ഡ്രോയിഡുകാര്‍ കളിയാക്കുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

സ്റ്റീവ് ജോബ്‌സ് കാലയവനികയ്ക്കുളളില്‍ മറഞ്ഞ കാരണം ഐഫോണ്‍ ഉടനെ ഔട്ട് ഓഫ് ഫാഷന്‍ ആകുമെന്ന് ആന്‍ഡ്രോയിഡുകാര്‍ പരിതപിക്കുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

ഗൂഗിള്‍ സാങ്കേതികത്വമുളള കാരണം ആന്‍ഡ്രോയിഡിനാണ് ഭാവിയെന്ന് ആന്‍ഡ്രോയിഡുകാര്‍ മേനി പറയുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

ഗൂഗിള്‍ മാപ്‌സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ മാപ്‌സ് എങ്ങുമല്ലെന്ന് ആന്‍ഡ്രോയിഡുകാര്‍ സ്വയം പുകഴ്ത്തുന്നതാണ്.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

ഐട്യൂണില്‍ പോയി ഒരു ആപ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ റിങ് ടോണിന്റെ ക്ലിപ് തിരഞ്ഞെടുത്ത് നിങ്ങളുടെ ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തുടര്‍ന്നാണ് ഫോണിന്റെ റിങ്‌ടോണാക്കി മാറ്റുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഒരു റിങ്‌ടോണ്‍ ഡൗണ്‍ലോഡ് ചെയ്ത് റിങ്‌ടോണ്‍ ആയി സെറ്റ് ആയി 5 സെക്കന്‍ഡുകള്‍ മാത്രമാണ് എടുക്കുക.

ആന്‍ഡ്രോയിഡുകാരും ഐഫോണ്‍കാരും കച്ച മുറുക്കുമ്പോള്‍

നിങ്ങളുടെ ഐഫോണിലേക്ക് വീഡിയോകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല അല്ലേ? എന്നിട്ട് എത്ര രൂപയാണ് നിങ്ങള്‍ ഈ ഫോണിന് വേണ്ടി കൊടുത്തത്? തുടങ്ങിയ പരിഹാസം നിറഞ്ഞ ചോദ്യങ്ങള്‍ ആന്‍ഡ്രോയിഡുകാര്‍ ഉതിര്‍ക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Typical Things Android Users Say To iPhone Users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot