ഇന്ത്യന്‍ ഐഫോണ്‍ ഉപയോക്താക്കളുടെ 10 "പൊങ്ങച്ചങ്ങള്‍" ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്ത്യക്കാര്‍ സ്റ്റാറ്റസ് സിമ്പലായി കൊണ്ട് നടക്കുന്നത് ഐഫോണുകളാണ്. ഐഫോണ്‍ ഉപയോക്താക്കളുടെ ചില പൊങ്ങച്ചങ്ങള്‍ രസകരമായ വീക്ഷണകോണിലൂടെ പട്ടികപ്പെടുത്തുകയാണ് ഇവിടെ.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

ഐഫോണ്‍ ഉപയോക്താക്കളുടെ രസകരമായ ചിന്തകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍

ഐഫോണ്‍ മാത്രമാണ് അവരുടെ കൈയിലുളള ഏക ആപ്പിള്‍ ഡിവൈസ് എങ്കിലും, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ എത്ര മഹത്തരമാണെന്ന് അവര്‍ മണിക്കൂറുകളോളം വാചകമടിക്കുന്നതാണ്.

 

ഐഫോണ്‍

സാംസങ്, നോക്കിയ പോലുളള മറ്റ് ഭീമന്‍ ടെക്ക് ബ്രാന്‍ഡുകള്‍ വ്യാജ ചൈനീസ് ഉല്‍പ്പന്നങ്ങളെപ്പോലെയാണ് അവര്‍ പരിഗണിക്കുക.

 

ഐഫോണ്‍

ഫോണുകളെക്കുറിച്ചുളള ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ തത്തയെപ്പോലെ ഐഫോണിന് പകരം വയ്ക്കാന്‍ ഐഫോണ്‍ മാത്രമാണുളളതെന്ന് ഉരുവിടുന്നതാണ്.

 

ഐഫോണ്‍

ചില ഐഫോണ്‍ ഉപയോക്താക്കളുടെ കേസുകള്‍ കണ്ടാല്‍ സ്റ്റീവ് ജോബ്‌സ് പോലും അവ തിരിച്ചറിയുമെന്ന് തോന്നുന്നില്ല.

 

ഐഫോണ്‍

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അവര്‍ ഏതെങ്കിലും പകര്‍ച്ചവ്യാധിയായ അസുഖ ബാധിതരെ പോലെയാണ് കാണുന്നത്.

 

ഐഫോണ്‍

ഐഫോണിന്റെ സവിശേഷതകളെക്കുറിച്ച് അവര്‍ വാ തോരാതെ സംസാരിക്കുമെങ്കിലും, വാസ്തവത്തില്‍ കാന്‍ഡി ക്രഷ് കളിക്കാന്‍ മാത്രം ആയിരിക്കും അവര്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടാകുക.

 

ഐഫോണ്‍

ഭീകരവാദം തുടങ്ങിയ ചൂടുളള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അവസാനം അവര്‍ അവരുടെ ഐഫോണ്‍ എത്ര മനോഹരമാണ് എന്ന് പറഞ്ഞായിരിക്കും സംസാരം അവസാനിപ്പിക്കുക.

 

ഐഫോണ്‍

അവരുടെ സെല്‍ഫി ഭ്രമം ഐഫോണ്‍ കൈയിലുളളപ്പോള്‍ നിയന്ത്രണം വിട്ട് പോകുന്നതായി കാണാം.

 

ഐഫോണ്‍

ഐഫോണ്‍ ഉപയോക്താക്കളുമായി ഒരു ജൈവ ബന്ധം അവര്‍ സ്വാഭാവികമായി നിര്‍മിച്ചെടുക്കുന്നു.

 

ഐഫോണ്‍

ഐഫോണ്‍ ഉപയോഗിക്കാത്തവര്‍ സാധാരണ ഫോണ്‍ ചാര്‍ജറിനായി ഇവരെ സമീപിക്കുമ്പോള്‍, ദയാപൂര്‍വം പദവിക്ക് നിരക്കാത്തവര്‍ എന്ന നിലയില്‍ എന്റെ കൈയില്‍ ഐഫോണാണെന്ന് ഇവര്‍ പറയുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Typical Things Indian iPhone Users Do.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot