ഊബര്‍ പുതിയ സേവനവുമായി എത്തുന്നു. അതായത് അമേരിക്കന്‍ ഐക്യനാടുകളില്‍ കാറുകള്‍ക്കു പകരം ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ബൈക്കുകള്‍ നല്‍കാന്‍ കമ്പനി തീരുമാനിക്കുന്നു. jUMP എന്ന ഇലക്ടിക് ബൈക്ക് സേവനവുമായാണ് ചേരുന്നത്.
വ്യക്തമായി പറഞ്ഞാല്‍, കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആരംഭിച്ച അണ്‍ലൈസന്‍സ്ഡ് ഇലക്ട്രിക് ബൈസെക്കിള്‍-ഷെയറിംഗ് സേവനമാണ് JUMP, അവര്‍ക്ക് 250 സൈക്കളുകള്‍ വാഷിംഗ്ടണിലുണ്ട്. നൂറോളം കമ്പനി ജീവനക്കാര്‍ ഊബറില്‍ ചേരുമെന്ന് യൂബര്‍ വക്താവ് അറിയിച്ചു. എന്നാല്‍ കരാറിന്റെ വ്യവസ്ഥകള്‍ വെളിപ്പെടുത്തിയിട്ടില്ല.
'നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലായിടങ്ങളിലും ഏറ്റവും വേഗതയിലും വില കുറഞ്ഞ മാര്‍ഗ്ഗത്തിലൂടേയും എത്തിക്കാനാണ് ഊബര്‍ ലക്ഷ്യമിടുന്നതെന്നും' ഊബര്‍ സിഇഓ ഡൗര ഖോസ്രോഷാഹി പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഊബര്‍ ഇതിനകം തന്നെ ഊബര്‍ ആപ്ലിക്കേഷന്റെ സേവനവുമായി JUMP ബെക്കുകള്‍ സംയോജിപ്പിച്ചു. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ഊബര്‍ ആപ്ലിക്കേഷന്‍ വഴി കമ്പനിയുടെ ചുവന്ന ബൈക്കുകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കാം.
ഞങ്ങളുടെ അടുത്ത അധ്യായം ആരംഭിക്കാനും ഊബറിന്റെ മള്‍ട്ടിമോഡല്‍ പ്ലാറ്റ്‌ഫോമിലേക്കുളള പരിവര്‍ത്തനത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നു. 'ദശലക്ഷക്കണക്കിന് കാര്‍ യാത്രക്കാര്‍ സൈക്കിളുകളാക്കി മാറ്റാന്‍ സഹായിക്കുകയാണ്' JUMP ചീഫ് എക്‌സിക്യൂട്ടീവ് റയാന്‍ റസ്‌പെര്‍ക്കി പറഞ്ഞു.
ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെ JUMP ബൈക്കുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. ജിപിഎസ് ഉപയോഗിച്ച് ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുകയും ചെയ്യാം.
വാട്സ്ആപ്പ് ബിസിനസ്; വാട്സ്ആപ്പ് ഉപയോഗിച്ച് എങ്ങനെ ബിസിനസ് ചെയ്യാം
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.