Home
News

ഊബർ ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക; 4500 രൂപയുടെ റൈഡിന് വാങ്ങിയത് 24 ലക്ഷം രൂപ

ഊബറിൽ ന​ഗരം ചുറ്റാനിറങ്ങിയ യുഎസ് ദമ്പതികൾക്ക് യാത്ര ചിലവായി നൽകേണ്ടി വേണ്ടി വന്നത് 29,994 ഡോളർ. അതായത് ഏകദേശം 24 ലക്ഷം രൂപ. കോസ്റ്റാറിക്കയിണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 55 ഡോളർ (4,500 രൂപ)നാണ് ഇവർ ഊബർ ബുക്ക് ചെയ്തത് എന്നാൽ റൈഡ് അവസാനിച്ചപ്പോൾ വൻ തുകയായിരുന്നു ബില്ല്

കോസ്റ്റാറിക്കയിൽ വിവാഹ വാർഷികം ആഘോഷിക്കാൻ എത്തിയതായിരുന്നു യുഎസ് ദമ്പതികളായ ഡഗ്ലസ് ഓർഡോണസും പങ്കാളി ഡൊമിനിക്കും. ഊബർ റൈഡിന് ശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ടകാര്യം ദമ്പതികൾ തിരിച്ചറിഞ്ഞത്. യഥാർത്ഥ നിരക്കിലും 600 ഇരട്ടി തുകയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. ഇവരുടെ ഡബിറ്റ് കാർഡ് ഊബർ അക്കൗണ്ടിൽ ബന്ധിപ്പിച്ചിരുന്നു. ആയതിനാൽ ഈ തുക കമ്പനി നേരിട്ട് പിടിക്കുകയായിരുന്നു.

ഊബർ ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക

അക്കൗണ്ടിൽ നെ​ഗറ്റീവ് ബാലൻസിന്റെ സന്ദേശം എത്തിയതോടെയാണ് ഇവർ ഇക്കാര്യം ശ്രദ്ധിച്ചത്. ഏകദേശം 18.7 ലക്ഷം രൂപയാണ് ഇവരുടെ അക്കൗണ്ടിൽ നെ​ഗറ്റീവ് ബാലൻസായി കാണിച്ചത്. സംഭവത്തേ തുടർന്ന് ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ സ്ക്രീൻ ഷോർട്ട് എടുത്ത് ദമ്പതികൾ ഈ വിഷയം ട്വിറ്ററിൽ പങ്കുവെച്ചു. തുടർന്ന് ഈ വിഷയത്തിൽ ഊബർ അധികൃതർ ഇടപെടുകയും ചെയ്തു.

എന്നാൽ ഇവരിൽ നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്ന് ദമ്പതിമാർ പറയുന്നു. 'ഊബർ അധികൃതർ കാര്യമായി ഞങ്ങളെ സഹായിച്ചില്ല, ഞങ്ങളുടെ മെസ്സേജുകൾ ആദ്യം അവർ അവ​ഗണിക്കുകയായിരുന്നു. ഇവരുടെ ഉപഭോക്തൃ സേവന നമ്പർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. മുൻകൂട്ടി തയ്യാറാക്കിയ സന്ദേശങ്ങൾ മാത്രമാണ് അവരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചത്' എന്നായിരുന്നു ദമ്പതികളുടെ വാക്കുകൾ.

ഊബർ ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക

വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു അൾട്രാ ക്രെഡിറ്റ് യൂണിയന്റെ അധികൃതർ പറഞ്ഞത്. മാത്രമല്ല 4 ദിവസം കൂടി കാത്തിരിക്കേണ്ടി വന്നാൽ മാത്രമാണ് തനിക്ക് നഷ്ടപ്പെട്ട തുക തിരികെ കിട്ടു എന്നും ദമ്പതിമാർ കൂട്ടിച്ചേർത്തു. അതേ സമയം ഒരാഴ്ച കഴിഞ്ഞ് ഇവർക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടിയതായി പുതിയ ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

കറൻസി എക്സ്ചേഞ്ചിൽ വന്ന സംശയം മൂലം ബാങ്കിന് പറ്റിയ പിഴവാണ് ഇങ്ങനെ സംഭവിക്കാൻ കാരണം എന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്. ഊബറിന് ലഭിക്കുന്ന എല്ല പരാതികളും ഞങ്ങൾ ​ഗൗരവമായി കാണുന്നു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ നടപടി സ്വീകരിച്ചു. വേണ്ട കാര്യങ്ങൾ ഞങ്ങളുടെ ഉദ്യോ​ഗസ്ഥർ ചെയ്തിട്ടുണ്ടെന്നും വിഷയത്തിൽ പ്രതികരിച്ച ഊബർ പറയുന്നു.

ഓൺലൈൻ പണമിടപാടുകൾക്കിടയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെടുന്ന നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതുകൂടാതെ പണം തട്ടാനായി നിരവധി ഓൺലൈൻ സ്കാമുകളും പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യാറുണ്ട്. വർക്ക് ഫ്രം ഹോമിന്റെ പേരിൽ രാജ്യത്ത് നിരവധി ഒൺലൈൻ സ്കാം വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിനിക്ക് 15 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു.

ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ്പിലൂടെ ഒരു സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ഇവർക്ക് പണം നഷ്ടപ്പെട്ടത്. താങ്ങൾക്ക് ഒരു ജോലി ലഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ ഉയർന്ന വരുമാനം സാധ്യമാക്കാം എന്നുമായിരുന്നു ഇയാൾക്ക് കിട്ടിയ സന്ദേശം. ജോലി ലഭിക്കണമെങ്കിൽ രജിസ്ട്രേഷൻ ഫീസ് നൽകണമെന്നും കൂടുതൽ തുക നൽകിയാൽ കൂടുതൽ വരുമാനം ഉണ്ടാക്കാം എന്നും ഇയാൾക്ക് കിട്ടിയ സന്ദേശത്തിൽ പറഞ്ഞിരുന്നു.

More from GizBot

Best Mobiles in India

English summary
A US couple who drove around town on Uber paid $29,994. That is about 24 lakh rupees. The incident was reported in Costa Rica. They booked an Uber for $55 (Rs. 4,500). They had to pay around 600 percent more than the actual fare. This happened because of a mistake made by the bank due to doubts about the currency exchange.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X