യാത്രക്കാരെ ആക്രമിക്കുകയും കുത്തി പരിക്കേല്പിക്കുകയും ചെയ്ത യൂബർ ഡ്രൈവർ അറസ്റ്റിൽ!

|

കോൾ ടാക്സി ഡ്രൈവർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ഈയടുത്ത കാലത്തായി നമ്മൾ അധികമായി കേൾക്കുന്ന ഒരു കാര്യമാണ്. യൂബർ, ഓല തുടങ്ങിയ പ്രമുഖ കമ്പനികളുടേത് മുതൽ ലോക്കൽ കോൾ ടാക്സികളിൽ വരെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വലിയ വലിയ കമ്പനികളുടെ പ്രശ്നങ്ങൾ ആകുമ്പോൾ വിഷയത്തിൽ ഗൗരവം കൂടുകയും ചെയ്യും. അത്തരമൊരു സംഭവമാണ് ഇപ്പോൾ യൂബറിലും സംഭവിച്ചിരിക്കുന്നത്.

 

സംഭവം ഇങ്ങനെ..

സംഭവം ഇങ്ങനെ..

സംഭവം നടന്നത് ജോർജിയയിൽ ആണ്. ജോർജ്ജിയായിൽ ഗ്രേവ്ടൗണിൽ ഞായറാഴ്ച ആയിരുന്നു യുവതി ആയ യൂബർ ഡ്രൈവർ വാഹനത്തിലെ യാത്രക്കാരെ കുത്തിയ സംഭവം നടന്നത്. ആമ്പർ ടീഹൻ എന്ന സ്ത്രീയും അവരുടെ രണ്ട്‌ സുഹൃത്തുക്കളും യൂബർ ടാക്സി വിളിച്ച് ഒരു സ്ഥലം വരെ പോകുകയായിരുന്നു. അവർക്ക് എത്തേണ്ട സ്ഥലം എത്തും മുമ്പ് തന്നെ ഡ്രൈവർ അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

സംഭവത്തെ തുടർന്ന് ഡ്രൈവറുടെ ഈ മനോഭാവത്തിൽ പ്രതികരിച്ച യുവതി ഡ്രൈവറോട് ഈ പ്രശ്നം ഇവിടെ അവസാനിക്കില്ല എന്ന് പറഞ്ഞത് ഡ്രൈവറെ ചൊടിപ്പിക്കുകയായിരുന്നു. അതിനെ തുടർന്ന് ഡ്രൈവർ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ആമ്പറിന്റെ സുഹൃത്തുക്കളിൽ ഒരാളുടെ കൈക്ക് ഡ്രൈവർ കത്തി ഉപയോഗിച്ച് കുത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്.

സ്ത്രീ ICUവിൽ
 

സ്ത്രീ ICUവിൽ

അതുവരെ ഡ്രൈവർ കയ്യിൽ ഒരു കത്തി സൂക്ഷിച്ചിരുന്ന കാര്യം ഇവരാരും അറിഞ്ഞിരുന്നില്ല. സംഭവം നടന്നയുടനെ സ്ഥലത്ത് സർക്കാർ സുരക്ഷാ വിഭാഗം ജീവനക്കാർ എത്തുകയും ഉടനെ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. രണ്ടു ദിവസം ICUവിൽ കിടക്കേണ്ട സ്ഥിതിയിൽ ചെറുതല്ലാത്ത പരിക്കുകൾ കത്തികൊണ്ടുള്ള അക്രമത്തിൽ യുവതിയുടെ കൈകൾക്ക് പറ്റിയിട്ടുണ്ട്.

ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഡ്രൈവറെ അറസ്റ്റ് ചെയ്തു

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശൗനിഷാ ബ്രൗണ് എന്ന ഇരുപത്തിയിമ്പത് വയസ്സുള്ള യുവതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ യുവതിക്ക് പക്ഷെ ജാമ്യം കിട്ടിയിട്ടില്ല. സമാനമായ സംഭവം മുമ്പ് 2016ലും നടന്നിരുന്നു. തന്റെ കാറിനോട് മോശമായി പേരുമാറി എന്ന കാരണത്താൽ യാത്രക്കാരെ കത്തി കൊണ്ട് കുത്തുകയായിരുന്നു ഡ്രൈവർ.

 സമാനസംഭവങ്ങൾ നമ്മുടെ നാട്ടിലും..

സമാനസംഭവങ്ങൾ നമ്മുടെ നാട്ടിലും..

ഇതേ രീതിയിലുള്ള സംഭവങ്ങൾ വിദേശത്ത് എന്ന പോലെ നമ്മുടെ രാജ്യത്തും നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുപോലെ നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. പക്ഷെ അവിടെ ഡ്രൈവർ മോശമായി പെരുമാറി എന്ന കാരണത്താൽ യാത്രക്കാരികളായ സ്ത്രീകൾ ഡ്രൈവറെ പൊതുജനങ്ങൾക്ക് മുമ്പിൽ വെച്ച് ആക്രമിക്കുകയായിരുന്നു.

Best Mobiles in India

Read more about:
English summary
Uber Driver Stabs Passengers During Argument Over Location

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X