Home
News

എല്ലാം മുകളിൽ ഒരാൾ അറിയുന്നുണ്ട് ! 'യൂബർ ഫോർ ടീൻസ്' ഫീച്ചർ ഇന്ത്യയിലും വരുന്നു

പഴയ കാലമല്ല, ഓൺലൈൻ ടാക്‌സികൾക്ക് വലിയ സ്വീകാര്യതയുള്ള കാര്യമാണ്. തിരക്കുപിടിച്ച ജീവിതത്തിൽ ഓൺലൈൻ ടാക്‌സികളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കൊച്ചി പോലുള്ള മെട്രോ സിറ്റികളിൽ ചെന്നാൽ ഓൺലൈൻ ടാക്‌സികളുടെ സേവനം ഇഷ്ടത്തിന് ലഭിക്കും. മികച്ച സർവീസും മാന്യമായ ചാർജുമാണ് യൂബർ പോലുള്ള ഓൺലൈൻ ടാക്‌സികളുടെ വിജയത്തിന് കാരണം. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ടാക്‌സി ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും പണം അടയ്ക്കാനും കഴിയും. ഇതാണ് ഓൺലൈൻ ടാക്‌സികളുടെ വിജയ രഹസ്യവും. നിലവിൽ ഓൺലൈൻ ടാക്‌സികളുടെ വളർച്ച വളരെ വേഗത്തിലാണ്. ഭാവിയിൽ ഇതിനേക്കാൾ വളർന്ന് പന്തലിക്കാൻ ഈ സംരംഭങ്ങൾക്ക് കഴിയുമെന്ന കര്യത്തിൽ സംശയമില്ല.

എന്നാൽ, ഓൺലൈൻ ടാക്‌സികളിൽ പ്രധാനപ്പെട്ട ഒന്നായ യൂബർ അതിന്റെ സേവനങ്ങൾ മറ്റൊരു തലത്തിലേക്ക് മാറ്റുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉപയോക്താക്കൾക്ക് പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾക്ക് യാത്ര കൂടുതൽ സുരക്ഷിതമാക്കാനുള്ള 'യൂബർ ഫോർ ടീൻസ്' ഫീച്ചർ ഇന്ത്യയിൽ നടപ്പാക്കുമെന്ന് യൂബർ അധികൃതർ അറിയിച്ചു.

എല്ലാം മുകളിൽ ഒരാൾ അറിയുന്നുണ്ട് !

കൂടാതെ 'യൂബർ ഫോർ ടീൻസ്' ഫീച്ചറിൽ നിരവധി ഒപ്ഷനുകളും യൂബർ നൽകിയിട്ടുണ്ട്. നല്ല റേറ്റിംഗ് ലഭിച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള 'ഡ്രൈവർ സ്‌ക്രീനിംഗ്', ഡ്രൈവറും കുട്ടികളും തമ്മിലുള്ള 'ഓഡിയോ റെക്കോർഡിംഗ്', ഡ്രൈവർമാർക്ക് ഡ്രോപ്പ്-ഓഫ് ലൊക്കേഷൻ മാറ്റാൻ കഴിയാത്ത 'ഡെസ്റ്റിനേഷൻ ലോക്ക്' തുടങ്ങിയ ഒപ്ഷനുകളും ഈ ഫീച്ചറിൽ ഉണ്ട്. ഇത് കുട്ടികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നു.

എല്ലാം മുകളിൽ ഒരാൾ അറിയുന്നുണ്ട് !

യൂബർ ഫോർ ടീൻസ് ഫീച്ചർ കൗമാരക്കാർക്ക് തന്നെ അവരുടെ ഫോണാ മറ്റ് ഉപകരണങ്ങൾ വഴിയോ യാത്രകൾ ബുക്ക് ചെയ്യാൻ കഴിയും. അതിനായി രക്ഷിതാക്കളുടെ സഹായം തേടേണ്ട ആവശ്യമില്ല. പക്ഷെ രക്ഷിതാക്കൾക്ക് യാത്രയെ കുറിച്ച് മുഴുവൻ ഡീറ്റെയിൽസും അറിയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ സാധ്യത മനസ്സിലാക്കിത്തരുന്നത്.

എല്ലാം മുകളിൽ ഒരാൾ അറിയുന്നുണ്ട് !

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ടാക്‌സികളുടെ തലവര മാറ്റുന്ന സുപ്രധാന തീരുമാനം നടപ്പായിരുന്നു. അസമിൽ പ്രൈവറ്റ് വാഹനങ്ങളും ടാക്‌സിയാക്കാമെന്ന തീരുമാനമാണ് നടപ്പായത്. നിലവിൽ അസമിൽ മാത്രമാണ് ഈ തീരുമാനം നടപ്പാക്കുകയെന്നും മറ്റുള്ള സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ലെന്നും യൂബർ അറിയിച്ചിരുന്നു.

എന്നിരുന്നലും ഭാവിയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും യൂബർ ടാക്‌സിയായി പ്രൈവറ്റ് വാഹനങ്ങളും ഓടിക്കാമെന്ന നിയമം പ്രാബല്യത്തിലാകാൻ സാധ്യതയുണ്ട്. ഈ പദ്ധതിയും കൂടെ പുതിയ വന്ന യൂബർ ഫോർ ടീൻസ് ഫീച്ചറും മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ അമ്പതോളം രാജ്യങ്ങളിൽ യൂബർ ഫോർ ടീൻസ് ഫീച്ചർ ലഭ്യമായിട്ടുണ്ട്. യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഇതുപോലുള്ള ഫീച്ചറുകൾ ഏറെ സഹായകരമാകും.

More from GizBot

Best Mobiles in India

English summary
Uber has launched its Uber for Teens service in India, allowing parents and guardians to set up accounts for teenagers aged 13-17, with real-time trip tracking and safety features. The service is currently available in Bengaluru, Delhi NCR, and Mumbai, with plans to expand to 35 more cities soon. Parents can set ride limits and invite teens to create accounts, ensuring more control over their teenage riders' journeys.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X