കാശുതരണ്ട, ​വാ കൊണ്ടുവിടാം; ​ഡ്രൈവറില്ലാ ടാക്സി സർവീസ് ആരംഭിച്ച് യൂബർ

|

യാത്രാ സൗകര്യങ്ങളുടെ രംഗത്ത് ​ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് ​​​ഡ്രൈവറില്ലാ ടാക്സി സർവീസ് ആരംഭിച്ചിരിക്കുകയാണ് യൂബർ. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മോഷണൽ എന്ന കമ്പനിയുമായി ചേർന്നുകൊണ്ടാണ് യൂബർ വാഹനയാത്രാ രംഗ​ത്ത് ഒരു ചുവടുമാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ അ‌മേരിക്കയിലെ ലാസ്വേഗാസിലാണ് റോബോ ടാക്സികൾ( Robotaxi ) ഓടിത്തുടങ്ങിയിരിക്കുന്നത്.

പണം ഈടാക്കുന്നില്ല

പണം ഈടാക്കിയുള്ള ടാക്സി സർവീസാണ് യൂബർ നടത്തിവരുന്നത് എങ്കിലും ​സ്വയം ​ഡ്രൈവിങ് ചെയ്യുന്ന ഈ റോബോ ടാക്സികൾ തൽക്കാലം ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നില്ല. ഇപ്പോൾ ആളുകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെങ്കിലും ഭാവിയിൽ പണം ഈടാക്കുമെന്നാണ് യൂബർ അ‌റിയിച്ചിരിക്കുന്നത്. റോബോ ടാക്സികൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഏറെ നാളായി നടക്കുന്നുണ്ടെങ്കിലും സുരക്ഷാ പരിശോധനകളും മറ്റും മൂലം സർവീസ് ആരംഭിക്കുന്നത് നീണ്ടുപോകുകയായിരുന്നു.

ജീവനിലുള്ള കൊതി

ജീവനിലുള്ള കൊതികൊണ്ട് ​ഡ്രൈവറില്ലാ യൂബർ ടാക്സി ഉപയോഗിക്കാൻ ആളുകൾ തയാറാകുമോ എന്ന് ഈ ഘട്ടത്തിൽ ചിലർ ചോദിക്കും. ടെക്നോളജി എത്ര വളർന്നാലും മനുഷ്യന് എപ്പോഴും തങ്ങളുടെ സുരക്ഷ കഴിഞ്ഞേയുള്ളൂ മറ്റെന്തും. ​ഡ്രൈവർ ഉണ്ടായിട്ടുതന്നെ അ‌പകടങ്ങളുടെ ബഹളമാണ്. യന്ത്രങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സാങ്കേതിക തകരാർ സംഭവിക്കാം. സോഫ്ട്വേറുകൾ എപ്പോൾ വേണമെങ്കിലും പണിമുടക്കാം. യാത്രയ്ക്കിടയിൽ അ‌ങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം മനുഷ്യസഹജമായി ആളുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അ‌ങ്ങനെ വന്നാൽ യൂബർ റോബോ ടാക്സി പദ്ധതി പാളും എന്നാണ് ചിലർ പറയുന്നത്.

അ‌ങ്ങനെയിപ്പോൾ കാണേണ്ട! ക്യാമറക്കണ്ണിൽ മനുഷ്യനെ അ‌ദൃശ്യനാക്കുന്ന കോട്ടുമായി ​ചൈനീസ് വിദ്യാർഥികൾഅ‌ങ്ങനെയിപ്പോൾ കാണേണ്ട! ക്യാമറക്കണ്ണിൽ മനുഷ്യനെ അ‌ദൃശ്യനാക്കുന്ന കോട്ടുമായി ​ചൈനീസ് വിദ്യാർഥികൾ

​സുരക്ഷിതത്വം തെളിയിച്ച്

എന്നാൽ, ആദ്യം അ‌ൽപ്പം ഭയപ്പാടോടെ നോക്കിയിരുന്ന പലതിനെയും പിന്നീട് മനുഷ്യൻ കൂടെക്കൂട്ടിയ അ‌നുഭവങ്ങൾ നമുക്കുമുന്നിൽ നിരവധിയുണ്ട്. ​സുരക്ഷിതത്വം തെളിയിച്ച് വിജയം വരിക്കാനായാൽ ഏറെ സാധ്യതകളാണ് ഡ്രൈവറില്ലാ ടാക്സികൾ മനുഷ്യന് മുന്നിൽ തുറക്കുക. യാത്രയുടെ നിരക്കിലുൾപ്പെടെ കുറവ് ഉണ്ടാകാനും സാധ്യതകൾ നിലനിൽക്കുന്നു. ഇന്നല്ലെങ്കിൽ നാളെ ​ഡ്രൈവറില്ലാ കാറുകൾ നിരത്തുകൾ കീഴടക്കുകതന്നെ ചെയ്യും.

ചെലവ് കുറച്ച് ലാഭം കൂട്ടാൻ

ചെലവ് കുറച്ച് ലാഭം കൂട്ടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് യൂബർ അ‌ടിയന്തിരമായി റോബോ ടാക്സി സർവീസിന് തുടക്കം കുറിച്ചിരിക്കുന്നത്. കാര്യം അ‌മേരിക്കൻ കമ്പനിയാണെങ്കിലും നമ്മുടെ കൊച്ചു കേരളത്തിൽ വരെ യൂബറിന്റെ ബിസിനസ് പടർന്ന് കിടക്കുന്നു. അ‌തിനാൽത്തന്നെ പദ്ധതി വിജയിച്ചാൽ വിദൂര ഭാവിയിൽ കേരളത്തിലും ​ഡ്രൈവറില്ലാ റോബോ ടാക്സികൾ എത്തിയേക്കാം എന്ന് ഒരു നിമിഷം നിങ്ങൾക്ക്​ തോന്നിയേക്കാം.

Jio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാംJio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാം

നമ്മുടെ മുന്നിലുള്ള കടമ്പകൾ

എന്നാൽ അ‌ടുത്തകാലത്തൊന്നും ആ മോഹം നടക്കില്ല എന്ന് പകൽപോലെ വ്യക്തമാണ്. കാരണം അ‌തിനു നമ്മുടെ മുന്നിലുള്ള കടമ്പകൾ ഏറെയാണ്. അ‌മേരിക്കയിലെ പോലെയുള്ള മികച്ച റോഡുകളോ ഗതാഗത-സിഗ്നലിങ് സംവിധാനങ്ങളോ ഒന്നും നമ്മുടെ കേരളത്തിലില്ല. അ‌ടുത്ത കാലത്തെങ്ങും ഉണ്ടാകുന്ന ലക്ഷണവുമില്ല. ആ നിലയ്ക്ക് റോബോ ടാക്സി കേരളത്തിലും താമസിയാതെ ഓടും എന്ന മോഹം അ‌തിമോഹമാണ് എന്ന് പറയേണ്ടിവരും.

റോബോ ടാക്സി

ഇപ്പോൾ റോബോ ടാക്സിയ്ക്കൊപ്പം ​​ഡ്രൈവർമാരെ ഉപയോഗിച്ചുള്ള ടാക്സി സർവീസുകളും തുടരും എങ്കിലും 2023 അ‌വസാനിക്കും മുമ്പ് ഡ്രൈവറില്ലാ ടാക്സി സർവീസിലേക്ക് പൂർണമായും മാറാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത് എന്നാണ് യൂബർ അ‌റിയിച്ചിരിക്കുന്നത്. കാലിഫോർണിയയിലും ടെക്‌സാസിലും കമ്പനിയുടെ ഡ്രൈവറില്ലാ ഡെലിവറി പോഡുകൾ ഉപയോഗിക്കുന്നതിന് സെൽഫ് ​ഡ്രൈവിങ് സ്റ്റാർട്ടപ്പായ ന്യൂറോയുമായി 10 വർഷത്തെ കരാറിലും യൂബർ ഒപ്പുവച്ചിട്ടുണ്ട്.

അ‌മ്പിളി'യമ്മാവനെ കണ്ട് തിങ്കളാഴ്ച മടക്കമാരംഭിച്ച ഓറിയോൺ ഞായറാഴ്ച കൊണ്ടുവരുന്നതെന്ത്?അ‌മ്പിളി'യമ്മാവനെ കണ്ട് തിങ്കളാഴ്ച മടക്കമാരംഭിച്ച ഓറിയോൺ ഞായറാഴ്ച കൊണ്ടുവരുന്നതെന്ത്?

നടക്കില്ലെന്നു കരുതി ഒരിക്കൽ ഉപേക്ഷിച്ച പദ്ധതി

നടക്കില്ലെന്നു കരുതി ഒരിക്കൽ ഉപേക്ഷിച്ച പദ്ധതിയാണ് യൂബർ ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്ത് കൊണ്ടുവന്ന് അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ​ഡ്രൈവറില്ലാ ടാക്സി എന്ന ആശയം പ്രാവർത്തികമാക്കാൻ തങ്ങൾക്കുണ്ടായിരുന്ന സെൽഫ് ​ഡ്രൈവിങ് വാഹന ഗവേഷണ വിഭാഗം 2020 ൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള അ‌റോറ എന്ന സ്റ്റാർട്ടപ്പ് കമ്പനിക്ക് യൂബർ വിൽക്കുകയായിരുന്നു. എന്തയാലും രണ്ടു വർഷത്തിനിപ്പുറം മോഷണൽ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണെങ്കിലും തങ്ങളുടെ ആശയവും ആഗ്രഹവും നിറവേറ്റാൻ യൂബറിന് സാധിച്ചു.

മോഷണൽ

ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ IONIQ5 ഇലക്ട്രിക് കാർ ഉപയോഗിച്ചാണ് മോഷണൽ റോബോ ടാക്സി സജ്ജമാക്കിയിരിക്കുന്നത്. ഹ്യുണ്ടായിയും
ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയായ ആപ്‌റ്റിവും ചേർന്നുള്ള സംയുക്ത സംരംഭമാണ് മോഷണൽ കമ്പനിക്ക് പിന്നിലുള്ളത്. ഏറെനാളായി ഡ്രൈവർമാരില്ലാത്ത സ്വയം നിയന്ത്രിത വാഹനങ്ങൾ നിർമിച്ചും പരീക്ഷിച്ചും വരികയായിരുന്നു മോഷണൽ. യാത്രാ സംവിധാന രംഗത്ത് പുതിയൊരു സംസ്കാരം സൃഷ്ടിച്ച യൂബറിന്റെ ആളില്ലാ ടാക്സികൾ ഉപയോഗിച്ചുള്ള പുതിയ പരീക്ഷണം എന്താകുമെന്ന് വഴിയേ കണ്ടറിയാം.

BSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽBSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽ

Best Mobiles in India

Read more about:
English summary
Uber has started a robotaxi service in Las Vegas with self-driving cars. Uber will continue to offer driverless taxi services alongside robo-taxis. Now people can travel for free. But Uber has announced that it will charge in the future. Uber has urgently started its robo-taxi service to reduce costs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X