Home
News

'യൂബർ ഫോർ ടീൻസ്' ഇനി ഇന്ത്യയിലും: കേരളത്തിൽ ഈ സേവനം ലഭിക്കുമോ? നോക്കാം

ലോകത്ത് അനുദിനം വളരുന്ന മേഖലയാണ് യൂബർ. തിരക്കുപിടിച്ച ജീവിതത്തിൽ ഓൺലൈൻ ടാക്സികളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മെട്രോ സിറ്റികളിൽ ചെന്നാൽ ഓൺലൈൻ ടാക്സികളുടെ സേവനം ഇഷ്ടത്തിന് ലഭിക്കും. മികച്ച സർവീസും മാന്യമായ ചാർജുമാണ് യൂബർ പോലുള്ള ഓൺലൈൻ ടാക്സികളുടെ വിജയത്തിന് കാരണം. നിലവിൽ ഓൺലൈൻ ടാക്സികളുടെ വളർച്ച വളരെ വേഗത്തിലാണ്. ഓൺലൈൻ ടാക്‌സി രംഗത്തെ പ്രധാന കമ്പനിയായ യൂബർ പുതിയ സർവീസ് ഇന്ത്യയിൽ ആരംഭിച്ചു. 'യൂബർ ഫോർ ടീൻസ്' എന്ന സർവീസിൽ കൗമാരക്കാർക്ക് സുരക്ഷിത യാത്ര ലഭ്യമാകും. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളായ യാത്രക്കാർക്കാണ് ഈ സേവനം.

ഡൽഹി എൻസിആർ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ, പൂനെ, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ജയ്പൂർ, കൊച്ചി, ചണ്ഡീഗഡ്, ലഖ്നൗ, ഭുവനേശ്വർ എന്നിവയുൾപ്പെടെ രാജ്യത്തെ 37 നഗരങ്ങളിൽ ഈ സേവനം ആരംഭിച്ചു കഴിഞ്ഞു. യൂബർ നടത്തിയ ഒരു സർവേയിൽ 92 ശതമാനം രക്ഷിതാക്കളും കൗമാരക്കാർക്കുള്ള ഗതാഗത ഓപ്ഷനുകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കേരളത്തിൽ ഈ സേവനം ലഭിക്കുമോ? നോക്കാം

അവരിൽ 72 ശതമാനം പേരുടെയും ഏറ്റവും വലിയ വെല്ലുവിളി സുരക്ഷാ ആശങ്കകളായിരുന്നു. കൂടാതെ 63 ശതമാനം രക്ഷിതാക്കളും പാഠ്യേതര പ്രവർത്തനങ്ങൾക്കായി സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നു. അതേസമയം 61 ശതമാനം പേർ പരിശീലന ക്ലാസുകൾക്കായി അങ്ങനെ ചെയ്യുന്നു. ഈ പഠനത്തെ അടിസ്ഥാനമാക്കിയാണ് യൂബർ ഫോർ ടീൻ ഇന്ത്യയിലും അവതരിപ്പിച്ചത്.

ഇന്ത്യയിലെ കൗമാരക്കാരും അവരുടെ കുടുംബങ്ങളും നേരിടുന്ന ഗതാഗത വെല്ലുവിളികൾ തിരിച്ചറിയുന്നുണ്ടെന്നാണ് യൂബറിന്റെ അഭിപ്രായം. കൗമാരക്കാർക്കായുള്ള യൂബറിലൂടെ മാതാപിതാക്കൾക്ക് വിശ്വസിക്കാൻ കഴിയുന്നതും കൗമാരക്കാർക്ക് ഉപയോഗിക്കാൻ എളുപ്പവും ആകർഷകവുമായ ഒരു സേവനം നൽകിക്കൊണ്ട് ഈ വെല്ലുവിളികളെ നേരിടാൻ പ്രതിജ്ഞാബദ്ധരാണെന്ന് യൂബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് അഭിപ്രായപ്പെട്ടു. യൂബറിന്റെ ഈ നീക്കം കുട്ടികൾക്ക് സുരക്ഷിത യാത്ര ലഭിക്കുമെന്ന് ഉറപ്പിക്കാം.

കേരളത്തിൽ ഈ സേവനം ലഭിക്കുമോ? നോക്കാം

'യൂബർ ഫോർ ടീൻസ്' ഫീച്ചറിൽ നിരവധി ഒപ്ഷനുകളും യൂബർ നൽകിയിട്ടുണ്ട്. നല്ല റേറ്റിംഗ് ലഭിച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള 'ഡ്രൈവർ സ്‌ക്രീനിംഗ്', ഡ്രൈവറും കുട്ടികളും തമ്മിലുള്ള 'ഓഡിയോ റെക്കോർഡിംഗ്', ഡ്രൈവർമാർക്ക് ഡ്രോപ്പ്-ഓഫ് ലൊക്കേഷൻ മാറ്റാൻ കഴിയാത്ത 'ഡെസ്റ്റിനേഷൻ ലോക്ക്' തുടങ്ങിയ ഒപ്ഷനുകളും ഈ ഫീച്ചറിൽ ഉണ്ട്. ഇത് കുട്ടികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നു.

യൂബർ ഫോർ ടീൻസ് ഫീച്ചർ കൗമാരക്കാർക്ക് തന്നെ അവരുടെ ഫോണാ മറ്റ് ഉപകരണങ്ങൾ വഴിയോ യാത്രകൾ ബുക്ക് ചെയ്യാൻ കഴിയും. അതിനായി രക്ഷിതാക്കളുടെ സഹായം തേടേണ്ട ആവശ്യമില്ല. പക്ഷെ രക്ഷിതാക്കൾക്ക് യാത്രയെ കുറിച്ച് മുഴുവൻ ഡീറ്റെയിൽസും അറിയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ സാധ്യത മനസ്സിലാക്കിത്തരുന്നത്.

കേരളത്തിൽ ഈ സേവനം ലഭിക്കുമോ? നോക്കാം

കഴിഞ്ഞ മാസം ഇന്ത്യയിലെ ടാക്സികളുടെ തലവര മാറ്റുന്ന സുപ്രധാന തീരുമാനം നടപ്പായിരുന്നു. അസമിൽ പ്രൈവറ്റ് വാഹനങ്ങളും ടാക്സിയാക്കാമെന്ന തീരുമാനമാണ് നടപ്പായത്. നിലവിൽ അസമിൽ മാത്രമാണ് ഈ തീരുമാനം നടപ്പാക്കുകയെന്നും മറ്റുള്ള സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ലെന്നും യൂബർ അറിയിച്ചിരുന്നു. എന്നിരുന്നലും ഭാവിയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും യൂബർ ടാക്സിയായി പ്രൈവറ്റ് വാഹനങ്ങളും ഓടിക്കാമെന്ന നിയമം പ്രാബല്യത്തിലാകാൻ സാധ്യതയുണ്ട്.

ഈ പദ്ധതിയും കൂടെ പുതിയ വന്ന യൂബർ ഫോർ ടീൻസ് ഫീച്ചറും മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ അമ്പതോളം രാജ്യങ്ങളിൽ യൂബർ ഫോർ ടീൻസ് ഫീച്ചർ ലഭ്യമായിട്ടുണ്ട്. യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഇതുപോലുള്ള ഫീച്ചറുകൾ ഏറെ സഹായകരമാകും.

More from GizBot

Best Mobiles in India

English summary
Uber has launched 'Uber for Teens' in India, a new service aimed at providing safe and reliable transportation for teenagers aged 13 to 17. The service includes essential safety features such as GPS tracking, real-time ride monitoring, and an in-app emergency button for added security. Parents can also track their teen's rides to ensure peace of mind while their children travel independently.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X