യുബറിൻറെ പുതിയ സേവനം തികച്ചും ആശ്ചര്യപ്പെടുത്തുന്നത്

ആസ്‌ട്രേലിയയിലെ 'ഗ്രേറ്റ് ബാരിയർ റീഫ്' എന്നയിടത്തേക്കാണ് സ്‌കൂബർ അന്തർവാഹിനിയെ പോലെ തോന്നിക്കുന്ന വാഹനത്തിൽ കൊണ്ടുപോകുന്നത്.

|

യൂബർ പുതിയ സേവനം ആരംഭിച്ചിരിക്കുകയാണ്, ഇതുവരെ യൂബർ ക്യാബ്, യൂബർ ഇറ്റ്സ് എന്നിവയിൽ മാത്രം ഒതുങ്ങി നിന്ന യുബർ ഇപ്പോൾ ഇതാ 'സ്‌കൂബർ' എന്ന പേരിൽ ഒരു ജലസേചന യാത്ര സേവനം ആരംഭിച്ചു. ആസ്‌ട്രേലിയയിലെ 'ഗ്രേറ്റ് ബാരിയർ റീഫ്' എന്നയിടത്തേക്കാണ് സ്‌കൂബർ അന്തർവാഹിനിയെ പോലെ തോന്നിക്കുന്ന വാഹനത്തിൽ കൊണ്ടുപോകുന്നത്.

 
യുബറിൻറെ പുതിയ സേവനം തികച്ചും ആശ്ചര്യപ്പെടുത്തുന്നത്

ക്വീൻസ്‌ലാൻഡ് ടൂറിസം

ക്വീൻസ്‌ലാൻഡ് ടൂറിസം

ക്വീൻസ്‌ലാൻഡ് ടൂറിസം വകുപ്പുമായി കൈകോർത്താണ് യൂബർ ഈ പരിപാടി നടപ്പിലാക്കിയിരിക്കുന്നത്. ഒരേസമയത്ത് രണ്ടുപേരെയാണ് യാത്രയ്ക്കായി കൊണ്ടുപോകുന്നത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയയുടെ ഗ്രേറ്റ് ബാരിയർ റീഫ്. സാധാരണ യൂബർ ആപ്പ് വഴി ഈ യാത്ര നിങ്ങൾക്കും ബുക്ക് ചെയ്യാവുന്നതാണ്.

ഗ്രേറ്റ് ബാരിയർ റീഫ്

ഗ്രേറ്റ് ബാരിയർ റീഫ്

ഇതിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് പലയിടത്തും തികച്ചും വ്യത്യസ്ഥമാണ്. യഥാർത്ഥത്തിൽ, ഇതൊരു പ്രോജക്റ്റിന്റെ ഭാഗമായി നടത്തുന്ന ഒരു പദ്ധതിയാണ്. 'ഗ്രേറ്റ് ബാരിയർ റീഫ്' ലെ പവിഴപുറ്റുകളെ സംരക്ഷിക്കുന്നതിനായി അവിടെ വസിക്കുന്നവർക്ക് യൂബർ 100,000 ഡോളർ സംഭാവന ചെയ്യുന്നു. മറ്റുള്ള യൂബർ സേവനങ്ങളെ അനുസരിച്ച് ഇത് ബഡ്‌ജറ്റിൽ ഒതുങ്ങുന്നതുമാണ്.

സ്‌കൂബർ അന്തർവാഹിനി
 

സ്‌കൂബർ അന്തർവാഹിനി

ഒരു പരിമിത സമയത്തേക്ക് യാത്രക്കാരന് ഈ അന്തർവാഹിനിയിൽ സഞ്ചരിക്കുന്നതിലൂടെ 'ഗ്രേറ്റ് ബാരിയർ റീഫ്' പര്യവേക്ഷണം നടത്താൻ സാധിക്കും. $1,030 ഡോളർ (ഏകദേശം 71,956 രൂപ) യാണ് ഈ യാത്രയിൽ ഒരാൾക്ക് ചിലവാക്കേണ്ടതായി വരിക. ഈ സ്‌കൂബർ അന്തർവാഹിനി സഞ്ചരിക്കുന്ന ദിശ നിർണയിക്കുന്നതിനായി ഹെലികോപ്റ്റർ യാത്രയും ഇതിൽ ഉൾപ്പെടുന്നു.

യുബറിൻറെ പുതിയ 'സ്‌കൂബർ'

യുബറിൻറെ പുതിയ 'സ്‌കൂബർ'

ഈ യാത്ര തികച്ചും ആസ്വാദ്യകരവും സമുദ്ര-നിരപ്പിൽ നിന്നും 20 മീറ്റർ താഴേക്ക് ഈ അന്തർവാഹിനി പോകും. 2016 മുതൽ 2017 വരെയുള്ള കാലയളവിൽ കാലാവസ്ഥാ വ്യതിയാനം കാരണം പവിഴപ്പുറ്റുകളിൽ വലിയ രീതിയിൽ നാശനഷ്‌ടം സമീപകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്രേറ്റ് ബാരിയർ റീഫിൽ നിലവിൽ 1500-ലധികം മത്സ്യ ഇനങ്ങളും പവിഴപ്പുറ്റുകളും ഉണ്ട്.

യൂബർ ആപ്പ്

യൂബർ ആപ്പ്

ഗ്രേറ്റ് ബാരിയർ റീഫിൽ തുടർച്ചയായ കാലാവസ്ഥ വൃതിയാനം മൂലം ക്ഷയിക്കുന്ന അവസ്ഥയാണ് കാണുവാൻ സാധിക്കുന്നത്. ഗ്രേറ്റ് ബാരിയർ റീഫ് എന്ന് പറയുന്നത് പവിഴപുറ്റുകളുടെ ഭംഗി വിളിച്ചോതുന്ന ഒരു പ്രകൃതി സൃഷ്ടിയാണ്. ഇത് സംരക്ഷിക്കണമെന്ന പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് യൂബർ ഇപ്പോൾ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
Australia's Great Barrier Reef remains one of the world's most popular tourist destinations, pollution and climate change have ensured the the once-thriving ecosystem is not quite as great as it once was.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X