യൂബര്‍ ഓണ്‍ഡിമാന്‍ഡ് ടാക്‌സി സര്‍വീസ് ഇന്ത്യയിലും

Posted By:

ഉയര്‍ന്ന ക്ലാസില്‍പെട്ട കാറുകള്‍ ടാക്‌സിയായി ലഭ്യമാക്കുന്ന യൂബര്‍, ഇന്ത്യയിലും പ്രവര്‍ത്തനം വ്യാപിക്കുന്നു. ആഴ്ചകള്‍ക്കു മുമ്പ് രാജ്യത്തദ്യമായി ബാംഗ്ലൂരില്‍ സര്‍വീസ് തുടങ്ങിയ യൂബര്‍ ഇപ്പോള്‍ ഡലഹിയിലും സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.

മറ്റു കാബ് സര്‍വീസുകളെ പോലെ ഫോണ്‍ ചെയ്യുകയോ മുന്‍കൂട്ടി ബുക് ചെയ്യുകയോ ആവശ്യമില്ല എന്നതാണ് യൂബറിന്റെ പ്രത്യേകത. പകരം സ്മാര്‍ട്‌ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഏതുസമയത്തും കാബുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. തൊട്ടടുത്ത് എവിടെയാണ് കാറുള്ളതെന്നും അത് നിങ്ങള്‍ പറയുന്ന സ്ഥലത്തെത്താന്‍ എത്ര സമയമെടുക്കുമെന്നുമെല്ലാം ഈ ആപ്ലിക്കേഷനിലൂടെ അറിയാം.

യൂബര്‍ ഓണ്‍ഡിമാന്‍ഡ് ടാക്‌സി സര്‍വീസ് ഇന്ത്യയിലും

ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാബുകള്‍ ആവശ്യപ്പെടാം എന്നതാണ് മറ്റൊരു സവിശേഷത. എവിടെയാണെങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ വാഹനം എത്തിയിരിക്കും. ബെന്‍സ്, ബി.എം.ഡബ്ല്യു, ഒ.ഡി തുടങ്ങിയ മുന്തിയ ഇനം കാറുകള്‍ മാത്രമാണ് യൂബര്‍ സര്‍വീസിനായി നല്‍കുന്നത്. അതുകൊണ്ടുതന്നെ ചാര്‍ജും അല്‍പം കൂടുതലാണ്.

ഡല്‍ഹിയില്‍ ഏറ്റവും ചുരുങ്ങിയ ചാര്‍ജ് 200 രൂപയാണ്. കിലോമീറ്ററിന് 20 രൂപയും ഒരു മിനിറ്റിന് 2 രൂപയും നല്‍കുകയും വേണം. ഒറ്റനോട്ടത്തില്‍ ചാര്‍ജ് അധികമാണെങ്കിലും ഒരിക്കല്‍ കമ്പനിയുടെ സേവനം ഉപയോഗിച്ചാല്‍ ആ ധാരണ മാറുമെന്നു യൂബര്‍ ഇന്റര്‍നാഷണല്‍ ലോഞ്ചര്‍ നീരജ് സിംഗാള്‍ പറഞ്ഞു.

പ്രധാനമായും ബിസിനസുകാരെയും യുവാക്കളെയും ഉദ്ദേശിച്ചാണ് സര്‍വീസ് നടത്തുന്നത്. മറ്റു ടാക്‌സികളെ പോലെ വാഹനത്തില്‍ പരസ്യങ്ങളോ മറ്റ് അടയാളങ്ങളോ ഒന്നും യൂബര്‍ കാബുകളില്‍ ഉണ്ടാവില്ല. തീര്‍ത്തും സ്വകാര്യ വാഹനം പോലെയായിരിക്കും.

2010-ല്‍ യു.എസിലെ സിലിക്കണ്‍ വാലിയില്‍ ആരംഭിച്ച യൂബറിന് നിലവില്‍ 19 രാജ്യങ്ങളിലായി 45 നഗരങ്ങളില്‍ സര്‍വീസ് ഉണ്ട്. ഇന്ത്യയില്‍ ഇതൊരു തുടക്കമാണെന്നും ബാംഗളൂരു, ഡലഹി എന്നിവയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളില്‍ ഭാവിയില്‍ സര്‍വീസ് ആരംഭിക്കുമെന്നും നീരജ് സിംഗാള്‍ കൂട്ടിച്ചേര്‍ത്തു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot