Home
News

ആധാർ കാർഡിലെ തെറ്റുകൾ തിരുത്തേണ്ടവർ ഉടൻ തിരുത്തിക്കോളൂ.. പുതിയ നിയമം വരുന്നു!

By Gizbot Bureau

ആധാർ കാർഡിൽ നിങ്ങളുടെ ജനനത്തീയതി, അഡ്രസ് എന്നിവ മാറിയിരുന്നെങ്കിൽ ശരിയാക്കുക എന്നത് ആദ്യം ഏറെ എളുപ്പമുള്ള കാര്യമായിരുന്നു. തൊട്ടടുത്തുള്ള ആധാർ എൻറോൾമെൻറ് കേന്ദ്രം വഴി എളുപ്പം തന്നെ നിങ്ങൾക്ക് ഇത് ചെയ്യാമായിരുന്നു എങ്കിൽ ഇനി കാര്യങ്ങൾ അല്പം മാറുകയാണ്. ആദ്യത്തെ പോലെ അത്ര എളുപ്പം ഇനി ആധാറിലെ തെറ്റുകൾ തിരുത്താൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് ചില് കാര്യമായ അപ്‌ഡേറ്റുകൾ UIDAI നടപ്പിലാക്കുകയാണ് ഇപ്പോൾ.

 ജനനത്തിയ്യതി മാറ്റാൻ

ജനനത്തിയ്യതി മാറ്റാൻ

പുതിയ നിയമപ്രകാരം ഒരാൾക്ക് താനെ ആധാർ കാർഡിൽ ഉള്ള ജനനതിയ്യതിയിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ UIDAIയുടെ റീജിയണൽ ഓഫീസിൽ തന്നെ പോകേണ്ടിവരും. പക്ഷെ നിങ്ങൾ ആദ്യമായി ചെയ്യുകയാണെങ്കിൽ തൊട്ടടുത്ത ആധാർ എൻറോൾമെൻറ് കേന്ദ്രം മാത്രം സന്ദർശിച്ചാൽ മതിയാകും. പക്ഷെ വീണ്ടും തെറ്റുകൾ തിരുത്തണം എങ്കിൽ റീജിയണൽ കേന്ദ്രത്തിൽ തന്നെ പോകേണ്ടി വരും.

 

 

ഇതിനുപിന്നിലെ കാരണം

ഇതിനുപിന്നിലെ കാരണം

ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് UIDAIയെ എത്തിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാണ്. ആധാർ കാർഡിലെ ജനനതിയ്യതി മാറ്റുക എന്നത് പലപ്പോഴും ആളുകൾക്ക് ഉപകാരമാണെങ്കിലും അതോടൊപ്പം തന്നെ ചിലപ്പോഴെങ്കിലും ചില കുഴപ്പങ്ങൾക്ക് വഴിവെക്കുകയും ചെയ്‌തേക്കും. പല തവണ ജനനതിയ്യതി മാറ്റുക എന്നത് ഒരു സുരക്ഷാ പ്രശ്നമാണ് എന്നതും UIDAIയെ വിഷയത്തിന്റെ ഗൗരവം അറിയിക്കുന്നുണ്ട്. അതിനാൽ തന്നെയാണ് ആദ്യത്തെ തിരുത്തലിന് ശേഷം പിന്നീട് വരുന്ന മാറ്റങ്ങൾക്ക് റീജിയണൽ ഓഫീസ് തന്നെ സന്ദർശിക്കേണ്ടതുണ്ട് എന്നത് നിയമമാക്കുന്നത്.

അഡ്രസ് മാറ്റുന്നതിനും പുതിയ നിയമം

അഡ്രസ് മാറ്റുന്നതിനും പുതിയ നിയമം

ആധാറിൽ ജനനത്തിയ്യതിയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള പുതിയ നിയമം കൊണ്ടുവന്നതിനോടൊപ്പം വേറെ രണ്ട് കാര്യങ്ങൾ കൂടെ UIDAI അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ആധാറിലെ വിലാസം തെറ്റുകൾ ഉണ്ടാകുമ്പോൾ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഇവ. ഈ പുതിയ നിയമം പ്രകാരം നിലവിലെ ആധാർ അഡ്രസ്സിലെ മാറ്റങ്ങൾ വരുത്തുന്നതിന് ചെയ്തുപോന്നിരുന്ന പോസ്റ്റൽ ആയുള്ള അപ്‌ഡേറ്റ് അപേക്ഷ ഇനി സാധിക്കില്ല. പകരം ഇനിം തൊട്ടടുത്തുള്ള ആധാർ എൻറോൾമെൻറ് ഓഫീസിൽ തന്നെ നേരിട്ട് സന്ദർശിക്കേണ്ടതുണ്ട്.

പിൻ അധിഷ്ഠിത വെരിഫിക്കേഷൻ

പിൻ അധിഷ്ഠിത വെരിഫിക്കേഷൻ

ആധാറിലെ അഡ്രസ്സിലെ മാറ്റങ്ങൾ വരുത്തുവാനായി ഒരു പുതിയ പിൻ അധിഷ്ഠിത വെരിഫിക്കേഷൻ സേവനം UIDAI നടപ്പിലാക്കും. ആധാറിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് ഒരു അപേക്ഷ നല്കിക്കഴിജാൽ പോസ്റ്റ് വഴി പുതിയ വിലാസത്തിലേക്ക് ഒരു പിൻ അയക്കും. ഈ പിൻ കിട്ടിക്കഴിഞ്ഞാൽ ഉപഭോക്താവ് അത് UIDAI പോർട്ടലിൽ ഉപയോഗിച്ച് അപ്‌ഡേറ്റ് പ്രക്രിയ പൂർത്തിയാക്കാം. 2019 ജനുവരി 1 മുതലായിരിക്കും ഈ നിയമം നിലവിൽ വരുക.

ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

നിലവിൽ ഉള്ള മാർഗ്ഗമാണ് ഇവിടെ പറയാൻ പോകുന്നത്. വൈകാതെ തന്നെ ഈ മാർഗ്ഗം മാറും എന്നതിനാൽ തെറ്റുകൾ തിരുത്തേണ്ടവർക്ക് ഇപ്പോൾ തന്നെ ഈ മാർഗ്ഗങ്ങൾ വഴി മാറ്റാവുന്നതാണ്.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ UIDAI വെബ്‌സൈറ്റിലേക്ക് പോവുക. യുഐഡിഎഐ വെബ്‌സൈറ്റില്‍ നിങ്ങള്‍ 'Address Update Request' ഓണ്‍ലൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒരു വെബ്‌പേജ് പുതിയ ടാബില്‍ തുറന്നു വരും. ഇനി താഴെയുളള നിര്‍ദ്ദേശങ്ങള്‍ പാലിച്ചതിനു ശേഷം 'Proceed'-ല്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

അടുത്തതായി ആധാര്‍ കാര്‍ഡ് വിലാസം, ഏരിയ പിന്‍കോഡ് വഴിയോ അല്ലെങ്കില്‍ വിലാസം വഴിയോ തിരുത്തേണ്ടതെന്ന് തീരുമാനിക്കുക.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അടുത്ത പേജില്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം 'Submit'-ല്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ക്ലിക്ക് ചെയ്തതിനു ശേഷം, ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റുന്നതിന് ഇപ്പോള്‍ ശരിയായ മേല്‍വിലാസത്തിന്റെ തെളിവ് നല്‍കേണ്ടതാണ്. അതിനയി പാസ്‌പോര്‍ട്ട്, ഇന്‍ഷുറന്‍സ് പോളിസി, ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ്‍ ബില്‍ (ലാന്റ് ലൈന്‍), വസ്തുവക ടാക്‌സ് രസീതുകള്‍ എന്നിവ ഐഡി പ്രൂഫായി നല്‍കാം.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

BPO സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരിനു സമീപമുളള റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് 'Submit' എന്നതിലും ക്ലിക്ക് ചെയ്യുക. നിങ്ങള്‍ നല്‍കിയ വിശദാംശങ്ങള്‍ ശരിയാണോ എന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തുക.

More from GizBot

Best Mobiles in India

English summary
UIDAI Brings New Rules in Changing Aadhaar Card Address and Date of Birth Details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X