Home
News

പഴയ ആധാർ കാർഡിന്റെ കഥ ഇവിടെ തീരുന്നു! പുതിയ ആധാർ ആപ്പ് പുറത്തിറക്കി: ഫേസ് അൺലോക്ക് സുരക്ഷ സഹിതം

ഇന്ത്യൻ പൗരന്മാരുടെ നിർണായക ഔദ്യോഗിക രേഖകളിലൊന്നാണ് ഇപ്പോൾ ആധാർ കാർഡുകൾ. സർക്കാരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനായാലും ആധാർ കാർഡ് ഒരു അ‌വശ്യ ഘടകമായി മാറിയിരിക്കുന്നു. ആധാർ എന്ന് കേൾക്കുമ്പോൾ പലർക്കും പഴയ കാർഡ് രൂപമാണ് ഓർമ്മയിലെത്തുക. എന്നാൽ പഴയ കാർഡുകളുടെ കഥ ഏതാണ്ട് അ‌വസാനിച്ചു എന്ന് പറയാവുന്ന വിധത്തിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പുതിയ ആധാർ ആപ്പ് പുറത്തിറക്കിയിരിക്കുന്നു. ആധാർ കാർഡ് ഡിജിറ്റലായി സ്മാർട്ട്ഫോണിൽ കൊണ്ടുനടക്കാൻ ഈ പുതിയ ആപ്പ് വഴിയൊരുക്കുന്നു. മാത്രമല്ല, ശക്തമായ സുരക്ഷയും ഇതിൽ ഒരുക്കിയിരിക്കുന്നു.

പുതിയ ആധാർ ആപ്പ്

പുതിയ ആധാർ ആപ്പ് എത്തിയതോടെ ഉപയോക്താക്കൾക്ക് പഴയ ഫിസിക്കൽ കാർഡ് ​കൈയിൽ കൊണ്ടുനടക്കേണ്ട ആവശ്യം ഇല്ലാതായിരിക്കുന്നു. കാരണം സ്മാർട്ട്‌ഫോണിൽ പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ആധാർ കാർഡ് ഡിജിറ്റലായി എവിടെയും കൊണ്ടുപോകാൻ സാധിക്കുന്നു. ബയോമെട്രിക്സും ഫേസ് അൺലോക്കും ഉപയോഗിച്ച് ആപ്പ് സുരക്ഷിതമാക്കിയിരിക്കുന്നു.

പഴയ ആധാർ കാർഡിന്റെ കഥ ഇവിടെ തീരുന്നു! പുതിയ ആധാർ ആപ്പ് പുറത്തിറക്കി

വിവിധ സേവനങ്ങൾക്ക് ആധാർ നിർണായകമായതിനാൽ അ‌തിന്റെ സുരക്ഷയും പ്രധാനമാണ്. ഉദാഹരണത്തിന് നമ്മുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ആരെങ്കിലും ഒരു പുതിയ സിം കാർഡ് ​കൈക്കലാക്കിയാൽ അ‌തിന്റെ അ‌പകടം വളരെ വലുതായിരിക്കും. പുതിയ ആധാർ ആപ്പ് ഉപയോക്താവിന്റെ ഡീറ്റെയിൽസ് സ്വകാര്യമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

സ്വകാര്യതയ്ക്കായി, ഏത് സമയത്തും ആവശ്യമില്ലാത്ത വിവരങ്ങൾ മറയ്ക്കാനുള്ള ഓപ്ഷൻ പുതിയ ആധാർ ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ പേരും ഫോട്ടോയും മാത്രം ആവശ്യമുണ്ടെങ്കിൽ, വിലാസം, ജനനത്തീയതി തുടങ്ങിയ മറ്റ് ഡീറ്റെയിൽസ് മറയ്ക്കാൻ സാധിക്കും. ഒരേ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആധാർ ഡീറ്റെയിൽസ് ഈ ആപ്പിൽ നിങ്ങൾക്ക് ലഭിക്കും.

പുതിയ ആധാർ ആപ്പ് എങ്ങനെ സ്വന്തമാക്കാം

സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അ‌തിനായി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിലും ആധാർ ആപ്പ് ലഭ്യമാക്കിയിരിക്കുന്നു. ഈ ആപ്പ് സ്റ്റോറിറുകളിൽ ആധാർ ആപ്പ് സെർച്ച് ചെയ്ത ശേഷം ഡൗൺലോഡ് ചെയ്ത് സ്വന്തമാക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ എല്ലാ ഡീറ്റെയിൽസും കാണാൻ സാധിക്കും. ആപ്പ് സജ്ജീകരിക്കുമ്പോൾ ഐഡന്റിറ്റി ഉറപ്പിക്കാൻ പുതിയ ആധാർ ആപ്പ് ഫെയ്സ് ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിക്കും. ഉപയോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും ദുരുപയോഗ സാധ്യത ഒഴിവാക്കുന്നതിനും ഇത് നിർബന്ധമാണ്.

പുതിയ ആധാർ ആപ്പിന്റെ പ്രത്യേകതകളിലൊന്ന് ഇത് ഓഫ്​ലൈനായും ഉപയോഗിക്കാം എന്നതാണ്. എന്നാൽ ആധാർ ആപ്പിലെ പ്രാരംഭ സജ്ജീകരണത്തിന് ഇന്റർനെറ്റ് ആവശ്യമാണ്. എന്നാൽ പ്രാരംഭ സജ്ജീകരണങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഡീറ്റെയിൽസ് കാണുന്നതിന് പിന്നീട് ആവശ്യമുള്ളപ്പോൾ ആപ്പ് വീണ്ടും തുറന്നാൽ മതി. അ‌തേസമയം ആധാറിൽ തിരുത്തലുകൾ വരുത്താൻ പുതിയ ആപ്പ് ഉപയോഗിക്കാനാകില്ല.

പഴയ ആധാർ കാർഡിന്റെ കഥ ഇവിടെ തീരുന്നു! പുതിയ ആധാർ ആപ്പ് പുറത്തിറക്കി

അ‌തായത് ആധാർ എടുക്കുന്ന ഘട്ടത്തിൽ നാം നൽകുന്ന ഡീറ്റയിൽസിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അ‌ത് ഈ ആപ്പ് വഴി തിരുത്താനാകില്ല. ജനനത്തീയതി, മൊബൈൽ നമ്പർ, പേര്, ഇമെയിൽ, അ‌ഡ്രസ് പോലുള്ള ഡീറ്റെയിൽസ് ആധാറിൽ മാറ്റണമെങ്കിൽ അ‌തിന് ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടതുണ്ട്. കാരണം ബയോമെട്രിക് ഡീറ്റെയിൽസ് പരിശോധിച്ചതിന് ശേഷമാണ് ആ അപ്‌ഡേറ്റുകൾ നടത്തുന്നത്.

Best Mobiles in India

English summary
UIDAI has launched a new Aadhaar app. The app is secured with biometrics and face unlock. For privacy, users will also get the option to hide unwanted information at any time. You will get your and your family members' Aadhaar details if they are registered with the same number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X