സെല്‍ഫി എടുക്കാന്‍ ഇനി കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം....!

സെല്‍ഫി ഭ്രമം അതിര് കവിയുമ്പോള്‍ ജീവന്‍ പോലും പോകുന്ന ദുരന്ത വാര്‍ത്തകള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ആളുകളുടെ മനസ്സില്‍ സെല്‍ഫി ഭ്രാന്ത് കയറികൂടിയിരിക്കുന്നു.

ഇത് കണ്ടിട്ടാകണം ലണ്ടനിലെ ഒരു കോളേജ് സെല്‍ഫി എങ്ങനെ മികച്ച രീതിയില്‍ എടുക്കാമെന്നതിനെക്കുറിച്ച് കോഴ്‌സ് ആരംഭിച്ചിരിക്കുന്നു. സിറ്റി ലിറ്റ് എന്ന കോളേജാണ് സെല്‍ഫിയെടുക്കുന്നത് കോഴ്‌സ് ആയി പഠിപ്പിക്കുന്നത്.

സെല്‍ഫി എടുക്കാന്‍ ഇനി കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം....!

ഒരുമാസം നീണ്ട് നില്‍ക്കുന്ന കോഴ്‌സില്‍ സെമിനാറുകളും പരിശീലന ക്‌ളാസുകളും അടങ്ങിയിട്ടുണ്ടാകും. 160 ഡോളറാണ് (ഏകദേശം 10,000 രൂപ) കോഴ്‌സ് പഠിക്കാന്‍ ഈടാക്കുന്ന തുക.

എണ്‍പത്തിയാറാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ ഹിറ്റ് സെല്‍ഫി ചിത്രമെടുത്ത ഹെലന്‍ ഡിജനറസും ക്ലാസ് എടുക്കുന്നവരില്‍ ഉണ്ടാകും.

Read more about:
English summary
UK college offers selfie course for USD 160.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot