ഒളിക്യാമറകളെ സൂക്ഷിയ്ക്കുക

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/ultimate-collection-of-spy-gadgets-2.html">Next »</a></li></ul>

ജീവിയ്ക്കുന്ന ലോകം അപ്പാടെ ഡിജിറ്റലായി മാറിയതിന്റെ എല്ലാ തട്ടുകേടുകളും ദിനവും നമ്മള്‍ കാണാറുണ്ട്. സാങ്കേതികവിദ്യയുടെ വികാസത്തെ പുച്ഛിയ്ക്കുകയല്ല. പക്ഷെ എന്തിലെയും മറുവശം ഉപയോഗിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന നല്ല ഒരു വിഭാഗം ആളുകള്‍ നമുക്കിടയിലുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതകളാണ് അവരുടെ പ്രധാന ഉന്നം. കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ അത്തരത്തില്‍ ഒരു വിഭാഗമാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ വര്‍ദ്ധിച്ച പ്രചാരത്തെ തികച്ചും തെറ്റായ തരത്തില്‍ വ്യാഖ്യാനിയ്ക്കാനിഷ്ടപ്പെടുന്ന ഒരു ലോകം തന്നെ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടാണ്  അശ്ലീല ചിത്ര വിവാദങ്ങളും, തട്ടിപ്പുകളുമൊക്കെ തുടര്‍ക്കഥകളാകുന്നത്.

ഇന്ന് ആര്‍ക്കും സത്യത്തില്‍ അത്ര വ്യക്തമായ ഒരു സ്വകാര്യത ഇല്ലാതായിരിയ്ക്കുന്നു എന്നതാണ് വസ്തുത. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ സൈറ്റുകളിലും, മറ്റുമായി കൂടുതല്‍ സുതാര്യമായി തീര്‍ന്നുകൊണ്ടിരിയ്ക്കുന്ന ഒന്നാണ് ഇന്ന് നമ്മുടെയെല്ലാം സ്വകാര്യതകള്‍.

പറഞ്ഞു തുടങ്ങിയാല്‍ കാടുകയറും. അതുകൊണ്ട് കാര്യത്തിലേയ്ക്ക് വരാം. മൊബൈല്‍ ഫോണില്‍ ക്യാമറ ഉള്‍പ്പെടുത്തിയത് വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. എന്നാല്‍  അത് പിന്നീട് നീലച്ചിത്ര നിര്‍മ്മാണത്തിന്റെ ആണിയായി മാറി. ഇന്ന് ഒളിക്യാമറകള്‍ ജീരകമിഠായി പോലെ സുലഭമാണ്. ചൈനീസ് ഉത്പന്നങ്ങളുടെ പ്രചാരമാണ് ഇതിന് പ്രധാന കാരണം. ഒരഞ്ഞൂറ് രൂപ കൈയ്യിലുണ്ടെങ്കില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള ഒരു കുഞ്ഞിക്ക്യാമറ ആര്‍ക്കും ഒപ്പിയ്ക്കാം. എവിടെ വേണമെങ്കിലും ഒളിപ്പിയ്ക്കാം.

ഇത്തരം ക്യാമറകള്‍ കണ്ടെത്തുക എന്നു പറയുന്നത് കടലില്‍ മൊട്ടുസൂചി തിരയുന്നത് പോലെയാണ്. അതുകൊണ്ട് തീര്‍ച്ചയായും കരുതിയിരിയ്ക്കുക. പ്രത്യേകിച്ച് ഹോട്ടലുകള്‍ പോലെയുള്ളയിടങ്ങളില്‍. ചില അപകടകാരികളായ ഒളി ക്യാമറകള്‍ പരിചയപ്പെടാം. പേജ് മറിച്ചോളൂ.

<ul id="pagination-digg"><li class="next"><a href="/news/ultimate-collection-of-spy-gadgets-2.html">Next »</a></li></ul>
Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot