ഇന്റര്‍നെറ്റില്‍ ഭൂരിഭാഗം സ്ത്രീകളും പീഢനത്തിന് ഇരയാവുന്നതായി യുഎന്‍..!

Written By:

ഇന്റര്‍നെറ്റില്‍ പോലും സ്ത്രീകളില്‍ വലിയൊരു വിഭാഗത്തിന് പീഢനങ്ങള്‍ നേരിടേണ്ടി വരുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. യുഎന്‍ ആണ് ഇന്റര്‍നെറ്റില്‍ സ്ത്രീകളില്‍ മുക്കാല്‍ ഭാഗത്തിനും സൈബര്‍ പീഢനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നതെന്ന പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഫേസ്ബുക്കിലെ ത്രിവര്‍ണ്ണ പ്രൊഫൈല്‍ പ്രചരണത്തിനെതിരെയുളള കടുത്ത വിമര്‍ശനങ്ങള്‍ ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ്

യുഎന്നിന്റെ ബ്രോഡ്ബാന്‍ഡ് കമ്മിഷനാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

 

ഇന്റര്‍നെറ്റ്

സൈബര്‍ പീഢനങ്ങള്‍ നേരിടുന്നവരില്‍ 26 ശതമാനം പേര്‍ മാത്രമാണ് ഇവ തുറന്ന് പറയുകയോ, നിയമ നടപടിക്ക് മുതിരുകയോ ചെയ്യുന്നത്.

 

ഇന്റര്‍നെറ്റ്

ഓണ്‍ലൈന്‍ ലോകത്തെ സ്ത്രീകള്‍ക്ക് നേരെയുളള ആക്രമണങ്ങളും വെല്ലുവിളികളും എന്നാണ് പഠനത്തിന് പേര് നല്‍കിയിരിക്കുന്നത്.

 

ഇന്റര്‍നെറ്റ്

ഇന്ത്യയില്‍ ഇന്റര്‍നെറ്റില്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ 35 ശതമാനം പേരാണ് പരാതി നല്‍കുന്നത്.

 

ഇന്റര്‍നെറ്റ്

ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകളില്‍ 46 ശതമാനവും തുറന്ന് പറയാത്തപ്പോള്‍, 18 ശതമാനം ഇത്തരമൊരു പീഢനത്തെക്കുറിച്ച് ബോധവതികളല്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

 

ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റില്‍ എത്തുന്ന സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ ലൈംഗിക അധിക്ഷേപം, ആക്രമണ ഭീഷണി എന്നിവ നേരിടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
UN report says majority of women suffer from online abuse.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot