കുട്ടികള്‍ക്കും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനായേക്കും

Posted By: Super

കുട്ടികള്‍ക്കും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനായേക്കും

13 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ അവസരം ലഭിച്ചേക്കും. ഇതുവരെ 13 വയസ്സിന് താഴെയുള്ളവര്‍ക്ക് സൈറ്റ് ഉപയോഗിക്കാന്‍ അവസരം നല്‍കില്ലെന്ന നയമായിരുന്നു ഫെയ്‌സ്ബുക്കിനുണ്ടായിരുന്നത്. എന്നാല്‍ അതില്‍ ചില ഇളവ് വരുത്താന്‍ കമ്പനി നീക്കം നടത്തുന്നതായാണ്  റി്‌പ്പോര്‍ട്ടുകള്‍.

നിയമപരമായി കുട്ടികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് നല്‍കുന്നില്ലെങ്കിലും ഇപ്പോഴും 13 വയസ്സിന് താഴെയുള്ള ധാരാളം കുട്ടികള്‍ ഫെയ്‌സ്ബുക്ക്  ഉപയോഗിക്കുന്നുണ്ട്. വയസ്സ് തെറ്റായി നല്‍കിയാണ് കുട്ടികള്‍ സൈറ്റ് ഉപയോഗിക്കുന്നത്. അതിനാല്‍ കള്ളം പറയാതെ തന്നെ സൈറ്റില്‍ കയറാനുള്ള അവസരം നല്‍കുന്നതിനെക്കുറിച്ചാണ് സൈറ്റ് ഇപ്പോള്‍ ആലോചിക്കുന്നത്.

രക്ഷിതാക്കള്‍ക്ക് നിരീക്ഷണസ്വാതന്ത്ര്യം ലഭിക്കുന്ന രീതിയിലാകും കുട്ടികള്‍ക്ക് അക്കൗണ്ട് അനുവദിക്കുക. അതായത് രക്ഷിതാക്കളുടെ അക്കൗണ്ടുമായി കുട്ടികളുടെ അക്കൗണ്ട് ബന്ധപ്പെടുത്തും. ഇങ്ങനെ രക്ഷിതാക്കളുടെ പിന്തുണയോടെയാകുമ്പോള്‍ ഈ പദ്ധതിയ്ക്ക് ഫെഡറല്‍ നിയമത്തിന്റെ അനുമതിയും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ദിവസം വോള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളെ ഓണ്‍ലൈനില്‍ സുരക്ഷിതരാക്കുന്നതിന് രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം എന്നതിന് ഓഹരി ഉടമകള്‍, നിയമവകുപ്പ് തുടങ്ങി ഓരോ വിഭാഗവുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ഫെയ്‌സ്ബുക്ക് ഇതേക്കുറിച്ച് പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot