യൂണിനോര്‍ സൗജന്യ ഫേസ്ബുക്ക്, വാട്ട്‌സ്ആപ് പാക്കുകള്‍ പ്രഖ്യാപിച്ചു

Written By:

യൂണിനോര്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് 5 ദിവസത്തെ സൗജന്യ ഫേസ്ബുക്കും വാട്ട്‌സ്ആപ് പാക്കുകള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ 5 കൊല്ലത്തെ പ്രവര്‍ത്തന പൂര്‍ത്തീകരണ ആഘോഷത്തിന്റെ ഭാഗമായാണ് ഓഫര്‍.

യൂണിനോര്‍ സൗജന്യ ഫേസ്ബുക്ക്, വാട്ട്‌സ്ആപ് പാക്കുകള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ 1500 യൂണിനോര്‍ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളില്‍ നിന്ന് ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഏത് റീചാര്‍ജും ആക്ടിവേഷനും നടത്തുമ്പോഴും ഉപയോക്താവിന് ഈ ഓഫര്‍ ലഭ്യമാകുന്നതാണ്. ഡിസംബര്‍ 1 മുതല്‍ ഒരാഴ്ചത്തേക്ക് ഈ ഓഫര്‍ ചെയ്യാവുന്നതാണ്.

യൂണിനോര്‍ ഇപ്പോള്‍ 42 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. കൂടാതെ മാര്‍ക്കറ്റ് ഷെയറിന്റെ 10% റവന്യുവും കമ്പനിക്ക് സ്വന്തമാണ്.

Read more about:
English summary
Uninor offers free Facebook, WhatsApp packs to mark 5 years of India operations.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot