കേന്ദ്ര ബജറ്റ് 2022: ഇ-പാസ്പോർട്ടും 5ജിയും ഡിജിറ്റൽ റുപ്പിയും ഇലക്ട്രിക്ക് വണ്ടികൾക്ക് ബാറ്ററി മാറ്റലും

|

രാജ്യത്തെ ടെക്ക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടനവധി വിഷയങ്ങളിൽ നിർണായക പ്രഖ്യാപനങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2022-23 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ പേപ്പർലെസ് ബജറ്റ് അവതരണത്തിൽ ഡിജിറ്റൽ ഇന്ത്യയുടെ ഭാവി സ്വപ്നങ്ങൾക്ക് അടിസ്ഥാനമായേക്കുന്ന പ്രഖ്യാപനങ്ങളും നിർമല സീതാരാമൻ നടത്തിയിട്ടുണ്ട്. മാറുന്ന സാമ്പത്തിക രീതികൾക്കൊപ്പം നീങ്ങാൻ ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ റുപ്പി, കാത്തിരിപ്പിനൊടുവിൽ 5ജി റോൾഔട്ട്, ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് ബൂസ്റ്റ് നൽകാനുള്ള നയങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഡിജിറ്റൽ റുപ്പി

ഡിജിറ്റൽ റുപ്പി

എറെ നാളത്തെ അവ്യക്തതകൾക്കൊടുവിൽ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ കാര്യത്തിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ബ്ലോക്ക് ചെയ്ൻ അധിഷ്ഠിത ഡിജിറ്റൽ റുപ്പി 2022-23നുള്ളിൽ പുറത്തിറക്കുമെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ആണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പുറത്തിറക്കുന്നത്. നിയമത്തിന്റെ കെട്ട്പാടുകളില്ലാതെ പ്രവർത്തിക്കുന്ന ക്രിപ്‌റ്റോകറൻസികളുടെ സമാന്തര സാമ്പത്തിക വ്യവസ്ഥിതിയിൽ നിയന്ത്രണത്തിനൊരുങ്ങുകയാണ് കേന്ദ്രം. കൂടാതെ, ബിറ്റ്കോയിൻ, ഡോഷ് കോയിൻ തുടങ്ങിയ വിവിധ ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ

ഇ-പാസ്പോർട്ട്
 

ഇ-പാസ്പോർട്ട്

2022-23 മുതൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനും (ആർഎഫ്ഐഡി) ബയോമെട്രിക്‌സും ഉപയോഗിക്കുന്ന ഇ-പാസ്‌പോർട്ടുകൾ ഇന്ത്യയിൽ വൈകാതെ വിതരണം ചെയ്ത് തുടങ്ങും. പാസ്‌പോർട്ടിൽ തന്നെ ഒരു ഇലക്ട്രോണിക് ചിപ്പ് നൽകുന്നതാണ് ഇ-പാസ്പോർട്ട്. ഈ ചിപ്പിൽ പ്രധാനപ്പെട്ട സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എൻകോഡ് ചെയ്തിരിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പിൽ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഈ ഡാറ്റ സാധാരണ ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ സുരക്ഷാക്രമീകരണങ്ങളും ഇ-പാസ്പോർട്ടിൽ ഉണ്ടായിരിക്കും. ആരെങ്കിലും ചിപ്പിൽ കൃത്രിമം കാണിച്ചാൽ സിസ്റ്റത്തിന് അത് തിരിച്ചറിയാൻ കഴിയും. ഇത്തരത്തിൽ കൃത്രിമം കാണിക്കുന്ന പാസ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കും. വ്യാജ പാസ്പോർട്ട് അടക്കമുള്ള പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കും.

5ജി സേവനങ്ങൾ

5ജി സേവനങ്ങൾ

5ജി റോൾഔട്ടിനേക്കുറിച്ചും ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പരാമർശം നടത്തി. 5ജി സേവനങ്ങൾ 2022-2023-നുള്ളിൽ രാജ്യത്ത് ലഭ്യമാകുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലിക്കോം കമ്പനികൾക്കുള്ളതാണ് ഈ ടൈംലൈൻ. 5ജി സ്‌പെക്‌ട്രത്തിനായുള്ള ലേലം ഈ വർഷം തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ 5ജി സ്പെക്ട്രം ലേലം നടക്കാനുള്ള സാധ്യതയാണ് നിർമല സീതാരാമന്റ പ്രസംഗം നൽകുന്നത്.

800 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ800 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

ഇവികൾക്കായി ബാറ്ററി സ്വാപ്പിങ് പോളിസി

ഇവികൾക്കായി ബാറ്ററി സ്വാപ്പിങ് പോളിസി

ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക അലോക്കേഷനുകളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും ഇവി പ്രോത്സാഹനത്തിനായി ഏതാനും നയങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. 2022 യൂണിയൻ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്കായി പ്രഖ്യാപിച്ച ബാറ്ററി സ്വാപ്പിങ് പോളിസി. നഗര പ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്താണ് ഈ നയം കൊണ്ട് വരുന്നത്. ഇവികൾക്ക് പ്രത്യേക ചാർജിങ് ലൊക്കേഷൻ ആവശ്യമാണ്. പ്രത്യേക പാർക്കിങ് സ്ഥലം ഇല്ലാത്ത ഇലക്ട്രിക്ക് വാഹന ഉടമകൾക്ക് ഈ പരിമിതി മറികടക്കാൻ ആണ് ബാറ്ററി സ്വാപ്പിങ് കൊണ്ട് വരുന്നത്.

ഇലക്ട്രിക്

ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക മൊബിലിറ്റി സോണുകളും ( സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ ഒഴിവാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇവി ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ സ്പെഷ്യൽ മൊബിലിറ്റി സോണുകളുടെ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്

ഗെയിമിങ് സെക്റ്ററിന് ഉത്തേജനം

ഗെയിമിങ് സെക്റ്ററിന് ഉത്തേജനം

ഡിജിറ്റൽ ലോകം ഒരു ഗെയിമിഫിക്കേഷൻ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ സാഹചര്യവും സാമ്പത്തിക മേഖലയും ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഗെയിമിങ് സെക്റ്ററിന് ഉത്തേജനം നൽകാനുള്ള നയങ്ങൾ പ്രഖ്യാപിക്കുന്നത്. രാജ്യം പ്രധാനപ്പെട്ട ഗെയിമിങ് മാർക്കറ്റുകളിൽ ഒന്നായിരിക്കുമ്പോൾ തന്നെ സർക്കാർ തലത്തിൽ ഈ മേഖലയിലേക്ക് വലിയ ഇടപെടലുകൾ ഇത് വരെ ഉണ്ടായിട്ടില്ല. മേഖലയുടെ ഉത്തേജനത്തിനായി പ്രത്യേക ദൌത്യ സംഘം രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റ്‌സ്, ഗെയിമിങ്, കോമിക്‌സ് പ്രൊമോഷൻ എന്നീ മേഖലകളിൽ എല്ലാം ഈ ടാസ്‌ക് ഫോഴ്‌സിന്റെ ഇടപെടൽ ഉണ്ടാവും.

ഡിജിറ്റൽ യൂണിവേഴ്സിറ്റി

ഡിജിറ്റൽ യൂണിവേഴ്സിറ്റി

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഡിജിറ്റൽ സർവകലാശാലയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല. സർവകലാശാലയുടെ പ്രാഥമിക ഡിജിറ്റൽ ചട്ടക്കൂട് ഈ വർഷം തന്നെ തയ്യാറാകുമെന്ന് കരുതാവുന്നതാണ്. കൂടാതെ, നഗരാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്‌സുകൾക്കായി അഞ്ച് എക്‌സലൻസ് സെൻ്റേഴ്സ് സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നു. 250 കോടി രൂപ വീതം ചിലവഴിച്ചാണ് ഈ സെന്റേഴ്സ് ഓഫ് എക്സലൻസ് സ്ഥാപിക്കുക. കർഷകർക്ക് അവരുടെ വിളകൾ വിലയിരുത്താനും അതിനനുസരിച്ച് കൃഷി രീതികൾ രൂപപ്പെടുത്താനും സഹായിക്കുന്ന പുതിയ ഡ്രോൺ നയം സർക്കാർ അവതരിപ്പിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

രാജ്യത്തെ ഡാറ്റ ഉപയോഗം സർവകാല റെക്കോർഡിൽ; 4 വർഷത്തിനിടെ 7 മടങ്ങ് വർധനവ്രാജ്യത്തെ ഡാറ്റ ഉപയോഗം സർവകാല റെക്കോർഡിൽ; 4 വർഷത്തിനിടെ 7 മടങ്ങ് വർധനവ്

Best Mobiles in India

English summary
Union Finance Minister Nirmala Sitharaman has presented the Union Budget for the year 2022-23 with crucial announcements on a number of issues awaited by the tech world in the country. In her second paperless budget presentation, Nirmala Sitharaman also made announcements that will form the basis of Digital India's future dreams.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X