ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും

|
എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും

ഇന്ത്യൻ ടെക്നോളജി മേഖലയുടെ വളർച്ചയും ടെക്നോളജിയിലൂടെയുള്ള ഇന്ത്യയുടെ വളർച്ചയും മുന്നിൽക്കണ്ട് നിർണായകമായ ഏറെ തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അ‌വതരിപ്പിച്ച 2023-2024 ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്. അ‌തിൽ ഏറെ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അ‌ഥവാ നിർമിത ബുദ്ധിയിൽ അ‌ധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെ വികസനത്തിനായുള്ള പദ്ധതികൾ. മേക്ക് എഐ ഫോർ ഇന്ത്യ', മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ' എന്ന മുദ്രാവാക്യം ഉയർത്തി മൂന്ന് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ലോകം മുഴുവൻ എഐയുടെ പിന്നാലെയാണ്

ഇന്ന് ലോകം മുഴുവൻ എഐയുടെ പിന്നാലെയാണ്. അ‌നന്തമായ സാധ്യതകൾ തുറന്നിടുന്ന എഐ ​​സാങ്കേതികവിദ്യയിൽ ഇന്ത്യയുടേതായ ഇടം കണ്ടെത്താനും ഇന്ത്യക്കും മുഴുവൻ ലോകത്തിനും പ്രയോജനം ലഭിക്കുന്ന കണ്ടുപിടുത്തങ്ങളിലേക്ക് ചുവടുവയ്ക്കാനും ഈ മികവിന്റെ കേന്ദ്രങ്ങൾ സഹായകമാകും എന്ന വിലയിരുത്തലോടെയാണ് കേന്ദ്ര പ്രഖ്യാപനം. കൃഷി, ആരോഗ്യം, സുസ്ഥിര നഗര വികസനം എന്നീ മേഖലകളുടെ വളർച്ചയ്ക്ക് പ്രായോഗികതയിലൂന്നിയ എഐ ആപ്ലിക്കേഷനുകൾ കണ്ടെത്തുക, വികസിപ്പിക്കുക എന്നിവയൊക്കെയാണ് ഈ മൂന്ന് എഐ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ടെക്നോളജി ​മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഉൾപ്പെടെ സഹകരണം ഉറപ്പാക്കിക്കൊണ്ടാകും ഈ എഐ കേന്ദ്രങ്ങളുടെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതികമേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് പിന്തുണ നൽകുന്നതാണ് ഈ പ്രഖ്യാപനം.

 
എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും

മിടുക്കരായ യുവതലമുറയെ വാർത്തെടുക്കും

എഐ സാങ്കേതിക വിദ്യയി​ൽ ഇന്ത്യയെ മുന്നിലെത്തിക്കുക, ഈ മേഖലയിൽ മിടുക്കരായ യുവതലമുറയെ വാർത്തെടുക്കുക എന്നിവയും ഈ എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ടെക്നോളജി ​മേഖലയെ വളർത്താനായി വേറെയും നിർദേശങ്ങൾ ഈ ​ബജറ്റിലൂടെ കേന്ദ്രം മുന്നോട്ട് വച്ചിട്ടുണ്ട്. 5ജി സാങ്കേതികവിദ്യയുടെ വികസനത്തിനായി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകൾക്ക് തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 5ജി അ‌ടിസ്ഥാനമാക്കിയുള്ള വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും അ‌ത് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നൂറ് 5ജി ലാബുകൾ വിദ്യാഭ്യാസ ​സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നത്.

ഡിജിറ്റൽ ​മേഖലയിലെ പുരോഗതി

ഇന്ത്യയിലെ ഡിജിറ്റൽ ​മേഖലയിൽ ഉണ്ടായിട്ടുള്ള പുരോഗതി ബജറ്റിൽ എടുത്തുപറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താൻ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സഹായകമായി. 2022ൽ യുപിഐ വഴി 7,400 കോടി ഡിജിറ്റൽ പേയ്മെന്റുകളാണ് നടന്നതെന്നും ഇതുവഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. സർക്കാർ ആരംഭിച്ച വിവിധ പദ്ധതികളുടെ കരുത്തിൽ രാജ്യത്തെ മൊ​ബൈൽ നിർ​മാണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യയിൽ മൊ​ബൈൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ക്യാമറ ലെൻസ്, ബാറ്ററികൾ ഉൾപ്പടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകുമെന്നും ലിഥിയം അയേൺ ബാറ്ററി ഇറക്കുമതി തീരുവ ഇളവ് തുടരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും

മൊ​ബൈലിനും ടിവിക്കും വിലകുറയും

ടെലിവിഷൻ നിർമാണത്തിന് ആവശ്യമായി വരുന്ന അനുബന്ധ ഭാഗങ്ങളുടെ ഇറക്കുമതിക്കും ബജറ്റിൽ 2.5 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു. ഈ നീക്കങ്ങൾ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വില കുറയുന്നതിലേക്ക് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയെ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കാനുള്ള പദ്ധതികൾക്കും ബജറ്റിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ദേശീയ ഡേറ്റാ നയത്തിന്റെ ഭാഗമായി ഡിജിലോക്കർ ആപ്ലിക്കേഷൻ വഴി കെവൈസി പ്രക്രിയ ലളിതമാക്കും.

ഡിജിലോക്കർ സേവനങ്ങൾ ശക്തിപ്പെടുത്തും

ഐഡന്റിറ്റി, അഡ്രസ് അപ്ഡേറ്റ് പ്രക്രിയയ്ക്ക് പുതിയ സംവിധാനം കൊണ്ടുവരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഡിജിലോക്കർ ഇപ്പോൾ കൂടുതൽ ഡോക്യുമെന്റുകളെ പിന്തുണയ്ക്കുമെന്നും ആവശ്യമുള്ളപ്പോഴെല്ലാം ഡോക്യുമെന്റുകൾ സൂക്ഷിക്കുന്നതിനും ഷെയർ ചെയ്യുന്നതിനും ഈ സൗകര്യം ഉപയോഗിക്കാമെന്നും ധനമന്ത്രി പറഞ്ഞു. വിവിധ സർട്ടിഫിക്കറ്റുകൾ, ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക് തുടങ്ങി നിരവധ രേഖകൾ ഡിജിലോക്കറിൽ സൂക്ഷിക്കാം. ലോകത്തെവിടെയിരുന്നും നമ്മുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ഹാജരാക്കാം എന്നതാണ് ഡിജിലോക്കറിന്റെ പ്രത്യേകത.

Best Mobiles in India

Read more about:
English summary
The Finance Minister announced plans for the development of AI-based technologies in the budget. The announcement is to set up three AI centres under the slogans "Make AI for India" and "Make AI Work for India." It aims to develop AI applications for the growth of the agriculture, health, and sustainable urban development sectors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X